ജോലി ലഭിക്കാത്തതില്‍ മനം നൊന്ത് തെലങ്കാനയില്‍ ബി.ടെക്കുകാരന്‍ ആത്മഹത്യ ചെയ്തു. ട്രാന്‍സ്‌ഫോമറില്‍ ഇലക്ട്രിക്കല്‍ വയറില്‍ പിടിച്ച് ഷോക്കേറ്റാണ് ഇയാള്‍ മരിച്ചത്. ബിനോല ഗ്രാമവാസിയായ ഗുന്ദാജി ഹാരിഷാണ് (23) ആത്മഹത്യ ചെയ്തതെന്ന് തിരിച്ചറിഞ്ഞു.
സാമ്പത്തികമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വളരെ കഷ്ടപ്പെട്ടാണ് ഹാരിഷ് ബി.ടെക് പഠനം പൂര്‍ത്തിയാക്കിയത്. നിരവധി സ്ഥാപനങ്ങളില്‍ ജോലിക്കു ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ജോലി ലഭിക്കാത്തതില്‍ മനസിക സംഘര്‍ഷം മുലം ഹാരിഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിനു മുന്‍പും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഹാരിഷിനെ കുടുംബാംഗങ്ങളാണ് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയോടെ വീടുവിട്ടിറങ്ങിയ ഹാരിഷിനെ പിന്നീട് ട്രാന്‍സ്‌ഫോമറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃത ദേഹം കണ്ട വഴിയാത്രക്കാരാണ് സംഭവം വി ടൗണ്‍ പൊലീസിലറിയിച്ചത്. പൊലീസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.