india
വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്നു, അതോടൊപ്പം പിന്നാക്ക സമുദായങ്ങളിലെ വനിതകള്ക്ക് കൂടി സംവരണം ഉറപ്പാക്കണം- ഇ.ടി മുഹമ്മദ് ബഷീര് എം.പി
മുന്കാലങ്ങളില്, പ്രത്യേകിച്ച് യുപിഎ ഭരണ കാലത്ത് ഈ നിയമം പ്രബല്യത്തില് കൊണ്ടുവരുന്നതിന് വളരെയധികം ശ്രമങ്ങള് നടന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്നു, അതോടൊപ്പം തന്നെ പിന്നാക്ക സമുദായങ്ങളിലെ വനിതകള്ക്ക് കൂടി സംവരണം ഉറപ്പാക്കണമെന്നും പാര്ലമെന്റില് ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര് എം.പി. സ്ത്രീകള്ക്ക് അനുവദിക്കുന്ന ആകെ സീറ്റിന്റെ 50% മുസ്ലീം വിഭാഗത്തിലെ സ്ത്രീകള്ക്കും ഒബിസിക്കും, ന്യൂനപക്ഷങ്ങള്ക്കും നീക്കിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് ആദ്യമായി കൊണ്ടുവരുന്ന ഒരു ബില്ലല്ല. ബില്ലിനെ നിയമമാക്കി മാറ്റാനാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രസംഗത്തില് പ്രത്യേകമായി പറഞ്ഞത് അതിശയോക്തി അല്ലാതെ മറ്റൊന്നുമല്ല. മുന്കാലങ്ങളില്, പ്രത്യേകിച്ച് യുപിഎ ഭരണ കാലത്ത് ഈ നിയമം പ്രബല്യത്തില് കൊണ്ടുവരുന്നതിന് വളരെയധികം ശ്രമങ്ങള് നടന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
1996, 1998, 1999, 2008 എന്നീ വര്ഷങ്ങളിലും ഈ ബില്ല് കൊണ്ടുവരുന്നതിന് ശ്രമങ്ങള് നടന്നിട്ടുണ്ട്.
ഇതില് വളരെ സത്യസന്ധമായ ശ്രമം നടത്തിയ യുപിഎ സര്ക്കാരിനോടും 1989ല് മഹത്തായ പ്രവര്ത്തങ്ങള് നടത്തിയ രാജീവ് ഗാന്ധിയെയും ഈ അവസരത്തില് ഓര്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്ക്ക് 33% സംവരണം ഏര്പ്പെടുത്തുമ്പോള്, അതിനുള്ളിലെ ഉപസംവരണം വളരെ പ്രധാനമാണ്, അല്ലാത്തപക്ഷം അവരുടെ പ്രാതിനിധ്യം കൂടുതല് വഷളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
india
ജമ്മു കശ്മീരിലെ കിഷ്ത്വാറില് ഭീകരരുമായി ഏറ്റുമുട്ടല്; സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ കിഷ്ത്വാറില് സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില് സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില് പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്.
സിംഗ്പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല് ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചില് തുടരുന്നു. മേഖലയില് നാല് ഭീകരവാദികള് ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അര്ധരാത്രിയോടെ തിരച്ചില് ആരംഭിച്ചത്. രാവിലെ 6.30ഓടെ ഭീകരര് സുരക്ഷ സേനക്ക് നേരെ വെടിയുതിര്ത്തതോടെ ആണ് ഏറ്റുമുട്ടല് ഉണ്ടായത്.
ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫര്മാന്, ആദില്, ബാഷ എന്നീ ഭീകരര്ക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകള് പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങില് ഉള്പ്പെട്ട ഭീകരവാദികള് എന്നാണ് സൂചന. പഹല്ഗാം ഭീകരാക്രമണത്തിന് ശേഷം പ്രാദേശിക ഭീകരര്ക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി എട്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.
india
കൂട്ടബലാത്സംഗം ചെയ്യ്തു; ദേഹത്ത് മാരക വൈറസ് കുത്തിവെച്ചു; മുഖത്ത് മൂത്രമൊഴിച്ചു; ബിജെപി എംഎല്എക്കെതിരെ പരാതി നല്കി സാമൂഹിക പ്രവര്ത്തക
മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല് എന്നിവരാണ് കേസിലെ പ്രതികള്.

40-കാരിയായ സാമൂഹിക പ്രവര്ത്തകയെ കര്ണാടക ബിജെപി എംഎല്എ മണിരത്നം ഉള്പ്പടെയുള്ള സംഘം പീഡിപ്പിച്ചതായി പരാതി. എംഎല്എയുടെ നേതൃത്വത്തില് തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില് പറയുന്നു. മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല് എന്നിവരാണ് കേസിലെ പ്രതികള്. യുവതിയുടെ പരാതില് ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്ഐആര് രജിസ്റ്റര് ചെയ്തു.
2023 ല് മണിരത്നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില് പറയുന്നു. ‘അവര് നാല് പേരും ചേര്ന്ന് എന്റെ വസ്ത്രങ്ങള് അഴിച്ചുമാറ്റുകയും ഞാന് എതിര്ത്താല് എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്ന്ന് മണിരത്നയുടെ നിര്ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു’ – അവര് പരാതിയില് പറഞ്ഞു.
ഈ വിവരം പുറത്ത് പറഞ്ഞാല് തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്നയുടെ നിര്ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര് പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഇവര് ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കേസ് നല്കിയത്. മണിരത്നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
india
ഡല്ഹിയില് ഭീകരാക്രമണം നടത്താന് ആസൂത്രണം; രണ്ട്പേര് പിടിയില്
പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്സികള് അറിയിക്കുന്നത്.

ഡല്ഹിയില് ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്ത്ത് രഹസ്യാന്വേഷണ സംഘം. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്പേര് അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്സികള് അറിയിക്കുന്നത്. പ്രതികള് വിദഗ്ധ പരിശീലനം ലഭിച്ചവരും ഡല്ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള് ശേഖരിച്ചെന്നും വിവരമുണ്ട്.
പാകിസ്താന് ഹൈക്കമ്മിഷനില് നിന്ന് ഇന്ത്യ പുറത്താക്കിയ രണ്ടു ഉദ്യോഗസ്ഥര്ക്കും ഇതില് പങ്കുണ്ടെന്നും ഏജന്സികള് പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജനുവരിയില് ഇന്ത്യന് രഹസ്യാന്വേഷണ ഏജന്സികള്ക്ക് ലഭിച്ച വിവരത്തെ തുടര്ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള് ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്ഥിനികള്ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില് സ്കൂള് അധികൃതര്ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്ട്ട്; വയനാട്ടില് വിനോദ സഞ്ചാര കേന്ദ്രങ്ങളില് നിയന്ത്രണം ഏര്പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്സിബി-എസ്ആര്എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില് നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്പ്രദേശില് ട്രാക്കുകളില് മരത്തടി കെട്ടിവച്ചു ട്രയിനുകള് അട്ടിമറിക്കാന് ശ്രമം
-
india3 days ago
യൂട്യൂബര് ജ്യോതി മല്ഹോത്ര പഹല്ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്ശിച്ചിരുന്നെന്ന് പൊലീസ്