india

നീറ്റ് പിജി കൗണ്‍സിലിങിന് സ്റ്റേയില്ല; ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി

By Chandrika Web

August 29, 2022

ന്യൂഡല്‍ഹി: നീറ്റ് പിജി കൗണ്‍സിലിങ് സ്റ്റേ ആവശ്യപ്പെട്ട് സര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. അടുത്ത മാസം ഒന്നിന് കൗണ്‍സിലിങ് തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടാനാവില്ലെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിത്വത്തില്‍ ആക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന തീരുമാനം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി, അടിയന്തരമായി വാദം കേള്‍ക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ഹിമ കോലിയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.