ന്യൂഡല്‍ഹി: അയോധ്യ കേസ് ഉടന്‍ വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേസ് ജനുവരി ആദ്യ വാരം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഹിന്ദു മഹാസഭയാണ് അയോധ്യ കേസ് ഉടന്‍ പരിഗണിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

കേസ് ജനുവരിയില്‍ പരിഗണിക്കുമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാറാണ് അന്ന് കോടതിയെ സമീപിച്ചിരുന്നത്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ മുന്‍ഗണനാക്രമമുണ്ടെന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അയോധ്യ പ്രശ്‌നം വീണ്ടും ഉയര്‍ത്തുക എന്ന സംഘപരിവാര്‍ അജണ്ടയാണ് കോടതിയുടെ ഈ നിലപാടിലൂടെ പൊളിയുന്നത്. ഇതിനെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടിരുന്നു.