Connect with us

More

മോഹന്‍ലാലിനെതിരെ കെആര്‍കെ; ഇംഗ്ലീഷിലും ഹിന്ദിയിലും വിമര്‍ശിച്ച് സുരാജ് വെഞ്ഞാറമൂടും

Published

on

ചലച്ചിത്ര താരങ്ങളെയും സംവിധായകരെയും വ്യക്തിഹത്യ നടത്തി പേരെടുക്കാന്‍ ശ്രമിക്കുന്ന കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ നടന്‍ മോഹന്‍ലാലിനെ വിമര്‍ശിച്ചതിനെതിരെ ചലച്ചിത്രമേഖലയിലും സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തം. നിരവധി താരങ്ങള്‍ ഇതിനകം പ്രതിഷേധവുമായി രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് കെആര്‍കെക്കു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും ചര്‍ച്ചാവിഷയം. ലാലേട്ടനെ ചൊറിയാന്‍ നിക്കല്ലേ, ഞങ്ങള്‍ മലയാളികളാണ് വീട്ടുകാര്‍ക്ക് പോലും കിട്ടില്ലെന്നായിരുന്നു സുരാജിന്റെ ആദ്യ പ്രതികരണം. എന്നാല്‍ കെആര്‍കെക്കു മലയാളം അറിയില്ലെന്ന ആരാധകരുടെ അഭിപ്രായത്തോട് യോജിച്ച് താരം ഇപ്പോള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മറുപടി നല്‍കിയിരിക്കുകയാണ്.

സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

Mr.KRK തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതിൽ കൂടുതലോ അവാർഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടിൽ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാൻ നിക്കല്ലേ , ഞങ്ങൾ മലയാളികളാണ് വീട്ടുകാർക്ക് പൊടി പോലും കിട്ടില്ല ട്ടോ !!! ജാഗ്രതൈ ,
പിന്നെ ഒന്നുകൂടെ പറഞ്ഞോട്ടെ , ആദ്യം മോൻ പോയി ഇരുന്നു ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്ക് , എന്നിട്ട് സ്വയം കണ്ണാടി നോക്കി ഒന്ന് പൊട്ടി കരയണം , അതും കഴിഞ്ഞു സ്വയം കരണം നോക്കി നാലടി കൊടുക്കണം കെട്ടോ …
കോമാളി എന്ന് ഞാൻ താങ്കളെ വിശേഷിപ്പിക്കുന്നില്ല കാരണം കോമാളിക്കുവരെ അത് നാണക്കേടാണ് .

പ്രതികരിക്കാൻ ഇച്ചിരി ലേറ്റ് ആയി പോയി , ക്ഷമിക്കണം

ഇംഗ്ലീഷിലെയും ഹിന്ദിയിലെയും ഫേസ്ബുക്ക് പോസ്റ്റ്:

ഇനി മലയാളം അറിയാത്തോണ്ട് KRK ഇത് അറിയാതെ പോണ്ട… അല്ല പിന്നെ

श्री के.आर.के, हमारे देश के गौरव के साथ खेलने की कोशिश मत करो, श्री मोहनलालने अपने बहुमुखी और यथार्थवादी अभिनय के लिए बोहत सारे पुरस्कार प्राप्त किया है जो आपकी उम्र के 100 या उससे अधिक बार के बराबर है। हम मलयाली हैं, अपने परिवार को अपनी राख तक नही मिलूंगा। याद रखो! और एक बात, सबसे पहले, जाके यह complete actor की कुछ फिल्में देखें और अभिनय सीखों, और बाद में अपने आप को आईने में देखें और रोएं! उस्के बाद चार बार खुद को थप्पड़ मारो| आपको जोकर नहीं कहा जाना चाहिए क्योंकि यह जोकरों के लिए अपमान है। देर से जवाब देने के लिए क्षमा करें … ”

Mr. KRK, Don’t ever try to play with the pride of our Kerala Mohanlal, who has proudly received awards for his versatile and realistic acting which is equal to 100 or more times your age. We are Malayalis, and don’t expect your family to receive your ashes! Keep in mind! And one more thing, first of all go and watch some flicks of the complete actor and study acting, and later see yourself on the mirror and weep! following slap yourself four times! You should never be called a joker as it is an insult for jokers. Sorry for responding late…”

മോഹന്‍ലാല്‍ ആരാധകര്‍ക്കു പുറമെ മമ്മൂട്ടി ആരാധകരും കെആര്‍കെയുടെ ട്വിറ്ററിലും ഫേസ്ബുക്കിലുമായി ആക്രമണം തുടരുകയാണ്. മലയാളി ഹാക്കര്‍മാര്‍ കെആര്‍കെയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ട്വിറ്റര്‍-ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ പൊങ്കാല ആരംഭിച്ചെങ്കിലും തന്റെ അഭിപ്രായം തിരുത്താന്‍ തയാറാവാതെ വീണ്ടും ശക്തമായ രീതിയില്‍ ലാലിനെതിരെ കെആര്‍കെ ആഞ്ഞടിച്ചതാണ് മലയാളി പ്രേക്ഷകരെ ചൊടിപ്പിച്ചത്. മലയാളികള്‍ ഇത്രയും രോഷം കൊള്ളുന്നത് എന്തിനാണെന്നും രാം ഗോപാല്‍ വര്‍മ ചിത്രങ്ങള്‍ കണ്ടുള്ള പരിചയത്തില്‍ മോഹന്‍ലാല്‍ ഒരു കോമാളിയെ പോലെയാണ് ഇരിക്കുന്നതെന്നുമൊക്കെയായിരുന്നു കെആര്‍കെ വീണ്ടും പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വർണവില പുതിയ റെക്കോർഡിലേക്ക്, ഇന്ന് കൂടിയത് 600 രൂപ

പവന് 46480 രൂപയായി ഉയർന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റെക്കോർഡിട്ട് കുതിച്ച് സ്വർണവില. ഒറ്റ ദിവസം കൊണ്ട് 600 രൂപയാണ് വർദ്ധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 5810 രൂപയാണ്. ഇതോടെ പവന് 46480 രൂപയായി ഉയർന്നു. 45920 രൂപയായിരുന്നു ഇതിന് മുമ്പ് പവന്റെ ഉയർന്ന വില. സ്വർണത്തിന്റെ രാജ്യാന്തര വില 2020 ഡോളർ ആണ്. ഗ്രാമിന് 75 രൂപയാണ് കൂടിയത്.

Continue Reading

crime

സംസ്ഥാനത്ത് ഈ വ‍ര്‍ഷം സെപ്തംബ‍ര്‍ വരെ തട്ടിക്കൊണ്ടു പോയത് 115 കുട്ടികളെ; കൊല്ലപ്പെട്ടത് 18 കുട്ടികൾ

2016 മുതൽ 2022 വരെയുള്ള വര്‍ഷങ്ങളിലും കുട്ടികൾ കൊല്ലപ്പെട്ട സംഭവങ്ങൾ നിരവധിയാണ്

Published

on

കൊല്ലത്ത് ഏഴ് വയസുകാരി പെൺകുട്ടി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടു പോയ സംഭവം സംസ്ഥാനത്തെയാകെ ഞെട്ടിച്ചതാണ്. കുട്ടിക്കായി കൊല്ലം ജില്ലയ്ക്ക് അകത്തും പുറത്തും വ്യാപകമായി തെരച്ചിൽ നടന്നു. ഒടുവിൽ കൊല്ലം ആശ്രാമം മൈതാനത്താണ് ഉച്ചയ്ക്ക് ഒന്നരയോടെ അക്രമി സംഘം കുട്ടിയെ ഉപേക്ഷിച്ച് കടന്നത്. കുട്ടിക്കായി കേരളത്തിൽ പലയിടത്തും പ്രത്യേകിച്ച് കൊല്ലം ജില്ലയിലും വ്യാപക തിരച്ചിലാണ് നടന്നത്.

എന്നാൽ അബിഗേൽ സാറാ റെജി കേരളത്തിലെ ഈ വ‍ര്‍ഷത്തെ ആദ്യത്തെ തട്ടിക്കൊണ്ടു പോകൽ കേസല്ലെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എസ് സി ആർ ബി) കണക്കുകൾ പറയുന്നു. ഈ വ‍ര്‍ഷം സെപ്തംബ‍ര്‍ വരെ മാത്രം 115 കുട്ടികളെയാണ് സംസ്ഥാനത്ത് നിന്ന് കാണാതായത്.

എസ് സി ആ‍ര്‍ ബി കണക്കുകൾ പ്രകാരം 2016 ൽ സംസ്ഥാനത്ത് 157 കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്. 2017 ൽ 184 കുട്ടികളെയും 2018 ൽ 205 കുട്ടികളെയും 2019 ൽ 280 കുട്ടികളെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 2020 ൽ 200 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. 2021 ൽ 257 കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും കേസ് രജിസ്റ്റ‍ര്‍ ചെയ്തിരുന്നു. ഈ കണക്ക് പ്രകാരം 2022 ൽ 269 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. എന്നാൽ ഈ കേസുകളിൽ എന്ത് നടപടി സ്വീകരിച്ചുവെന്നും കുട്ടികളെയെല്ലാം വീണ്ടെടുത്തോ എന്നുമുള്ള വിവരം എസ്‌സിആര്‍ബി പുറത്തു വിട്ടിട്ടില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിക്കുന്ന സംഭവങ്ങളിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് മാത്രമാണ് എസ്‌സിആര്‍ബിയുടെ കണക്ക്.

സംസ്ഥാനത്ത് ഈ വര്‍ഷം സെപ്തംബര്‍ വരെ മാത്രം 18 കുട്ടികൾ കൊല്ലപ്പെട്ടതായും കണക്കുകളിൽ പറയുന്നുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യക്തമല്ല. 2016 മുതൽ 2022 വരെയുള്ള വര്‍ഷങ്ങളിലും കുട്ടികൾ കൊല്ലപ്പെട്ട സംഭവങ്ങൾ നിരവധിയാണ്. ഏറ്റവും കൂടുതൽ കുട്ടികൾ കൊല്ലപ്പെട്ടത് 2021 ലാണ്, 41. അതിന് മുൻപ് 2016 ൽ 33 കുട്ടികൾ കൊല്ലപ്പെട്ടു. 2020 ൽ 29 കുട്ടികളാണ് വധിക്കപ്പെട്ടത്. 2017 ലും 2018 ലും 28 വീതം കുട്ടികളും കൊല്ലപ്പെട്ടു. 2019 ൽ 25 കുട്ടികളാണ് കൊല ചെയ്യപ്പെട്ടതെന്നും എസ് സി ആര്‍ ബിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരമുള്ള വിവരങ്ങളാണിത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ വെബ്സൈറ്റിൽ ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Continue Reading

kerala

കരുവന്നൂര്‍ കള്ളപ്പണക്കേസ്; ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു

ഇന്ന് ഹാജരാകാന്‍ ഗോപാലന് സമന്‍സ് അയച്ചിരുന്നു

Published

on

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ വ്യ്വസായി ഗോഗുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുന്നു. കരുവന്നൂര്‍ ബാങ്കുമായി നടത്തിയ നാല് കോടിയുടെ സാമ്പത്തിക ഇടപാടിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഇന്ന് രാവിലെ പത്തരയോടെയാണ് ഗോപാലന്‍ കൊച്ചി ഇഡി ഓഫീസിലെക്കെത്തിയത്.

ഇന്ന് ഹാജരാകാന്‍ ഗോപാലന് സമന്‍സ് അയച്ചിരുന്നു. ബാങ്കിലെ ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമുമായി ബന്ധപ്പെട്ടും കേസിലെ പ്രതികളുമായുള്ള ഇടപാടുകളെ സംബന്ധിച്ചുമാണ് ചോദ്യം ചെയ്യല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending