Celebrity
സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല, വിശദീകരണം മാത്രം; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മാധ്യമപ്രവര്‍ത്തക
ഇന്നലെ കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്ന മാധ്യമപ്രവര്‍ത്തകയോടുള്ള അതിരുകടന്ന സുരേഷ് ഗോപിയുടെ പെരുമാറ്റം.

അപമര്യാദയായി പെരുമാറിയതില്‍ സുരേഷ് ഗോപിക്കെതിരെ നിയമനടപടിയുമായി മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മാധ്യമപവര്‍ത്തക പരാതി നല്‍കി. ഇന്നലെ കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്ന മാധ്യമപ്രവര്‍ത്തകയോടുള്ള അതിരുകടന്ന സുരേഷ് ഗോപിയുടെ പെരുമാറ്റം.
അനുവാദമില്ലാതെ തന്റെ താളില്‍ പിടിച്ചെന്നും എതിര്‍പ്പ് അറിയിച്ച് കൈ പിടിച്ചുമാറ്റിയപ്പോള്‍ ആവര്‍ത്തിച്ചെന്നുമാണ് മാധ്യമപവര്‍ത്തകയുടെ പരാതി. സംഭവത്തില്‍ മാ പറഞ്ഞ സുരേഷ് ഗോപി രംഗത്തുവന്നിരുന്നു.
മാധ്യമ പ്രവര്‍ത്തര്‍ക്കിടയില്‍ നിന്നും പ്രതിപ്രവര്‍ത്തക യൂണിയനില്‍ നിന്നുമടക്കം വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഇതോടെ സുരേഷ് ഗോപി മാപ്പ് പറയുകയായിരുന്നു. ഒരു മകളെ പോലെയാണ് കണ്ടതെന്നും സുരേഷ് ഗോപി വിശദീകരിച്ചു. സുരേഷ് ഗോപിക്കെതിരെ കെ. മുരളീധരന്‍ രംഗത്തുവന്നു.
Celebrity
‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്
സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.
‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.
Celebrity
“എല്ലാം ഓകെ അല്ലേ അണ്ണാ”; ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ് രംഗത്ത്
സമൂഹമാധ്യമത്തില്‍ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു താരം പിന്തുണ അറിയിച്ചത്.

ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്‍ പൃഥ്വിരാജ്. സമൂഹമാധ്യമത്തില്‍ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു താരം പിന്തുണ അറിയിച്ചത്. എല്ലാം ഓകെ അല്ലേ അണ്ണാ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.
പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ബജറ്റ് 141 കോടിയാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയും വിമര്‍ശനവുമായി ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ആന്റണി പെരുമ്പാവ് സമൂഹ മാധ്യമത്തില്‍ ഉന്നയിച്ച പല വിഷയങ്ങളോടും യോജിക്കുന്നുവെന്ന് പറഞ്ഞ് സംവിധായകന്‍ വിനയനും രംഗത്തെത്തിയിരുന്നു.
സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ആന്റണി പെരുമ്പാവൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നത്. മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്ന് ആരോപിച്ച് ജി. സുരേഷ് കുമാര്‍ കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ‘സിനിമകളുടെ കലക്ഷന്‍ പെരുപ്പിച്ച് കാട്ടുകയാണ്, യഥാര്‍ഥത്തില്‍ നിര്‍മാതാക്കള്‍ക്ക് നഷ്ടമാണ്, മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നത് ‘ -സുരേഷ് കുമാര്‍ പറഞ്ഞു. സുരേഷ് കുമാറിന്റെ വാദം വിവാദമായതോടെയാണ് ആന്റണി പെരുമ്പാവൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
നിര്‍മാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ ജി. സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത്. എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ട്. എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്- ആന്റണി പെരുമ്പാവൂര്‍ ചോദിച്ചു.
Celebrity
നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു
ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു

നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കബറടക്കം വൈകിട്ട് 4 ന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
News3 days ago
ഇസ്രാഈലിന്റെ സഹായ ഉപരോധത്തില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് യുഎന്‍
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
-
kerala3 days ago
ഷഹബാസ് വധക്കേസ്; പ്രതികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യംചെയ്ത് ഹൈക്കോടതി
-
kerala3 days ago
‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
ആശാ വര്‍ക്കര്‍മാരുടെ സമരം; നൂറാം ദിവസത്തില്‍ 100 പന്തം കൊളുത്തി പ്രതിഷേധം