മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ദിപേഷ് സാവന്തിനെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച എന്‍സിബി റിയ ചക്രബര്‍ട്ടിയുടെ സഹോദരന്‍ ഷോയിക്കിനെയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും അറസ്റ്റ് ചെയ്തിരുന്നു. ദിപേഷ് സാവന്തിനെ നാളെ കോടതിയില്‍ ഹാജരാക്കും.