തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്‌പെന്റു ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ കാസര്‍കോഡ് മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തി മാധവന്‍ നമ്പൂതിരിക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മന്ത്രിക്കെതിരെ മേല്‍ശാന്തി വിമര്‍ശനമുന്നയിച്ചത്.