തിരൂര്‍: ഫലം പുറത്തുവരുന്നതിന്റെ മുമ്പത്തെ ദിവസം മരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഹീറ ബാനുവിന് വിജയം. തലക്കാട് ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റില്‍ നിന്നാണ് ഇവര്‍ മത്സരിച്ചിരുന്നത്. സ്വതന്ത്രയായി മത്സരിച്ച സുലൈഖ ബീവിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.

പാറശ്ശേരിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഹീറ ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.

തലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ്. തൈവളപ്പില്‍ സെയ്താലി എന്ന മമ്മിക്കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ് ബഷീര്‍, അഹമ്മദ് ഖാനം, റുബീന. മരുമകന്‍ ഷഫ്‌നീദ്. ഖബറടക്കം ബിപി അങ്ങാടി ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.