ചെന്നൈ: പുത്തന്‍ തമിഴ് സിനിമകള്‍ വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ചിരുന്ന തമിഴ് റോക്കേഴ്‌സ് അഡ്മിന്‍ അറസ്റ്റില്‍. തിരുപ്പത്തൂര്‍ സ്വദേശി ഗൗരി ശങ്കറിനെയാണ് അറസ്റ്റു ചെയ്തത്. തമിഴ് റോക്കേഴ്‌സ് എന്ന പേരില്‍ വിവിധ വെബ്‌സൈറ്റുകളില്‍ സിനിമ അപ്‌ലോഡ് ചെയ്തിരുന്നത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു.
തമിഴ്ഗണ്‍.കോമിന്റെയും അഡ്മിനാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായ ഗൗരി ശങ്കര്‍. നടന്‍ വിശാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തമിഴ് റോക്കേഴ്‌സിനെ സംബന്ധിച്ച വിവരം പൊലീസിനു കൈമാറിയത്. തിയറ്ററില്‍ റിലീസ് ചെയ്യുന്നതിനൊപ്പം ചിത്രത്തിന്റെ പകര്‍പ്പുകള്‍ സൗജന്യമായി വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുകയായിരുന്നു. തമിഴ് കൂടാതെ മലയാളം, ഹിന്ദി, ഇംഗ്ലീഷ് സിനിമകളും ഇത്തരത്തില്‍ തമിഴ് റോക്കേഴ്‌സ് അപ്‌ലോഡ് ചെയ്തിരുന്നു.