താനൂര്‍: മലപ്പുറം താനൂരില്‍ യുവാവ് വീട്ടിനുള്ളില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ സൗജത്താണ് അറസ്റ്റിലായത്.

സൗജത്തും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. സൗജത്തിന്റെ സുഹൃത്തിനായി പൊലീസ് തെരച്ചില്‍ നടത്തി വരികയാണ്.

ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. തയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സിലെ സിറ്റ്ഔട്ടില്‍ ഉറങ്ങിയിരുന്ന സവാദിനെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടത്.

സൗജത്ത് തന്നെയാണ് അടുത്ത വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചത്. തലക്കടിയേറ്റും കഴുത്തിലും നെഞ്ചിലും കത്തി കൊണ്ട് മുറിവേറ്റ നിലയിലായിരുന്നു സവാദിന്റെ മൃതദേഹം.