Connect with us

kerala

നാല് മാസത്തിനുള്ളില്‍ പുതിയ ആശുപത്രി; കാസര്‍കോട്ടുകാരെ ടാറ്റ വിസ്മയിപ്പിച്ച് ഇങ്ങനെ

നിരവധി പ്രത്യേകതകളുള്ളതാണ് കാസര്‍ഗോഡ് ചെമ്മനാട് പഞ്ചായത്തില്‍ ടാറ്റ പ്രൊജക്ട്‌സ് ലിമിറ്റഡ് നിര്‍മിച്ച ആശുപത്രി സമുച്ചയം

Published

on

ചെമ്മനാട്: കേരളത്തിലെ ആദ്യ സമ്പൂര്‍ണ കോവിഡ് ആശുപത്രി കാസര്‍ഗോട്ട് തുറന്നു്. കോവിഡ് രോഗികളുടെ ചികിത്സക്കും പരിചരണത്തിനുമായി ടാറ്റ കാസര്‍ഗോട്ട് നിര്‍മിച്ച ആശുപത്രി സമുച്ചയം ഇന്നലെയാണ് സംസ്ഥാന സര്‍ക്കാരിനു കൈമാറിയത്. കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.

നിരവധി പ്രത്യേകതകളുള്ളതാണ് കാസര്‍ഗോഡ് ചെമ്മനാട് പഞ്ചായത്തില്‍ ടാറ്റ പ്രൊജക്ട്‌സ് ലിമിറ്റഡ് നിര്‍മിച്ച ആശുപത്രി സമുച്ചയം. തെക്കില്‍ വില്ലേജില്‍ 5.50 ഏക്കറില്‍ 60 കോടി രൂപ ചെലവിട്ടായിരുന്നു നിര്‍മാണം. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയുടെ നിര്‍മാണം നാലു മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.81,000 ചതുരശ്ര അടിയില്‍ മൂന്നു സോണുകളായാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്.ഒന്ന്, മൂന്ന് സോണുകളില്‍ ക്വാറന്റൈന്‍ സംവിധാനങ്ങളും രണ്ടില്‍ കോവിഡ് പോസിറ്റീവായവരെ പാര്‍പ്പിക്കാനുള്ള പ്രത്യേക ഐസോലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

യൂണിറ്റുകളായാണ് ആശുപത്രിയുടെ നിര്‍മാണം. ഇത്തരം 128 യൂണിറ്റുകളിലായി 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. 40 അടി നീളവും 10 അടി വീതിയുമുള്ളതാണ് ഓരോ യൂണിറ്റും. യൂണിറ്റുകള്‍ക്ക് 30 വര്‍ഷം വരെയാണ് സാധാരണ ആയുസ്. കൃത്യമായി അറ്റകുറ്റപ്പണി നടത്തിയാല്‍ 50 വര്‍ഷം വരെ ഉപയോഗിക്കാം.ഒന്ന്, മൂന്ന്, സോണുകളിലെ ഒരോ യൂണിറ്റിലും അഞ്ച് കിടക്കകളും ഒരു ശുചിമുറിയും വീതമാണുള്ളത്. ശുചിമുറിയോടു കൂടിയ ഒറ്റ മുറികളാണ് ഐസൊലേഷന്‍ സംവിധാനമുള്ള സോണ്‍ രണ്ടിലെ യൂണിറ്റുകളിലുള്ളത്. യൂണിറ്റുകളില്‍ ആവശ്യാനുസരണം ബെഡ് കൂട്ടാനും കുറയ്ക്കാനും കഴിയും.

രണ്ട് നിരകള്‍ അഭിമുഖമായി വരുന്ന രീതിയിലാണ് ആശുപത്രി നിര്‍മാണം. ഒരു നിരയില്‍ രണ്ട് യൂണിറ്റാണുള്ളത്. രണ്ട് നിരകള്‍ക്കു നടുവില്‍ മേല്‍ക്കൂരയോടുകൂടിയ ഇടനാഴിയുണ്ട്. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സഞ്ചരിക്കാന്‍ യൂണിറ്റുകള്‍ക്കിടയില്‍ വഴിയുണ്ട്. യൂണിറ്റുകളില്‍ എസി, ഫാന്‍, വായു ശുദ്ധീകരണ സംവിധാനം എന്നിവയുണ്ട്.ദേശീയപാതയ്ക്കു സമീപം സ്ഥിതിചെയ്യുന്ന ആശുപത്രിയിലേക്കു മെച്ചപ്പെട്ട റോഡ് സൗകര്യമുണ്ട്. റിസപ്ഷ്ന്‍, ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങിയ സംവിധാനങ്ങളും ആശുപത്രിയിലുണ്ട്.

ആശുപത്രിയുടെ മുഴുവന്‍ നിര്‍മാണവും ടാറ്റ ഗ്രൂപ്പ് സൗജന്യമായാണ് ചെയ്തത്. ആശുപത്രിക്കെട്ടിടമായി മാറിയ യൂണിറ്റുകള്‍ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചത്. രണ്ട് സ്റ്റീല്‍ പാളികള്‍ക്കിടയില്‍ തെര്‍മോക്കോള്‍ നിറച്ചായിരുന്നു യൂണിറ്റുകളുടെ നിര്‍മാണം.ടാറ്റയുടെ ചണ്ഡീഗഡ്, ഗുജറാത്ത്, ഫരീദാബാദ്, ഹൈദരാബാദ്, ഹൗറ എന്നിവടങ്ങളിലെ പ്ലാന്റുകളിലാണ് ഇവ നിര്‍മിച്ചത്. ലോറികളില്‍ എത്തിച്ച യൂണിറ്റുകള്‍ കോണ്‍ക്രീറ്റ് തറയില്‍ ഉറപ്പിച്ചാണ് ആശുപത്രിയാക്കിയത്.

kerala

കെ.സി. വേണുഗോപാലിനെതിരായ മോശം പരാമർശം: പി.വി. അൻവറിനെതിരെ പരാതി നൽകി കോണ്‍ഗ്രസ്

ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം.

Published

on

ആലപ്പുഴ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ മോശം പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പരാമര്‍ശം വ്യക്തിഹത്യയും തെരഞ്ഞെടുപ്പ് ചട്ട ലംഘനവും ആണെന്ന് ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാലിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. എം. ലിജു ആണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

അന്‍വറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം. ജനപ്രതിനിധി കൂടിയായ പി.വി. അന്‍വര്‍ നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് എം. ലിജു പരാതിയില്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരള പ്രവാസി അസോസിയേഷൻ പിന്തുണ യുഡിഎഫിന്

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കേരള പ്രവാസി അസോസിയേഷൻ അറിയിച്ചു. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിൽക്കുന്നതിന് ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് ആവശ്യമാണ്.

ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനെയും യുഡിഎഫിനെയും കേരളത്തിൽ പിന്തുണക്കാനാണ് പാർട്ടി തീരുമാനമെന്ന് കെപിഎ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് കോഴിക്കോട്ട് പറഞ്ഞു.

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു. പ്രവാസികളെയും പ്രവാസി കുടുംബങ്ങളെയും കേന്ദ്രീകരിച്ച് രണ്ട് വർഷം മുമ്പ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് കേരളപ്രവാസിഅസോസിയേഷൻ.

Continue Reading

india

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഏപ്രില്‍ 26ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്.

എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വോട്ടര്‍ ഐ.ഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.

*ആധാര്‍ കാര്‍ഡ്

*എം.എൻ.‍ആര്‍.ഇ.ജി.എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

*ഡ്രൈവിംഗ് ലൈസന്‍സ്

*പാന്‍ കാര്‍ഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

*ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

*പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

*ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി കാര്‍ഡ്)

Continue Reading

Trending