മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടു മൈതാനത്ത് താരത്തിന് ദാരുണാന്ത്യം. സ്പാനിഷ് ക്ലബ് ഉഡ് അല്‍സൈറയുടെ ജുവനൈല്‍ ടീം താരം നാച്ചോ ബാര്‍ബേറയാണ് (13) മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയായിരുന്നു അപകടം. മരണത്തിനിടെ നാച്ചോ ബാര്‍ബറ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചെങ്കിലും ചലനമില്ലാതെ കിടക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും താരം മരിച്ചിരുന്നു.

ലാലീഗയിലെ എല്ലാ ക്ലബ്ബുകളും നാച്ചോ ബാര്‍ബറയുടെ മരണത്തില്‍ അനുശോചിച്ചു.