മുംബൈ: മഹാരാഷ്ട്ട്രയിലെ ബാന്ദ്രയിലുള്ള ജില്ലാ ജനറല്‍ ആശുപത്രിയില്‍ തീപിടുത്തം. പുലര്‍ച്ചെ രണ്ട് മണിക്കാണ് തീപിടുത്തമുണ്ടായത്. തീപിടുത്തതില്‍ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്എല്‍സിയൂ) ചികിത്സയിലായിരുന്ന പത്ത് നവജാതശിശുക്കള്‍ മരിച്ചു .

നിരവധി കുട്ടികളെ അപകടത്തില്‍ നിന്ന് രക്ഷപെടുത്തിയതായി ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ പ്രമോദ് ഖാന്‍ഡറ്റെ പറഞ്ഞു. തീപിടുത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.