ശ്രീനഗര്‍: ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കി ജമ്മുകശ്മീരിലുണ്ടായ ആക്രമണത്തിനു പിന്നില്‍ ലഷ്‌കറെ ത്വയ്ബയെന്ന് പൊലീസ്. പൊലീസിനെ ലക്ഷ്യമിട്ടാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത്. എന്നാല്‍ തീര്‍ത്ഥാടകരാണ് ആക്രമണത്തിനിരയായതെന്നും പൊലീസ് പറഞ്ഞു.
പാക് ഭീകരന്‍ അബു ഇസ്മായിലാണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് ജമ്മുകശ്മീര്‍ ഐ.ജി മുനീര്‍ഖാന്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഏട്ടരയോടെയാണ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെ ആക്രമണമുണ്ടായത്. എന്നാല്‍ രാത്രി ഏഴിനു ശേഷം തീര്‍ത്ഥാടകരുമായി സഞ്ചരിക്കരുതെന്ന നിയമം കര്‍ശനമായി പാലിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് യോഗം വിളിച്ചിട്ടുണ്ട്. കശ്മീരിന്റെ മൂല്യങ്ങള്‍ക്കും പാരമ്പര്യത്തിനും നേരെയുള്ള കടന്നാക്രമണമാണ് ഇന്നലെയുണ്ടായതെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രതികരിച്ചു.
അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെ ആക്രമണം: പിന്നില്‍ ലഷ്‌കറെ ത്വയ്ബ

Be the first to write a comment.