ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ഹാരിസ് ഖാന്‍ പിടിയില്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുടെ സൂത്രധാരനായ ഹാരിസ് ഖാനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഹാരിസ് ഖാനെ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

നേരത്തെ പിടിയിലായ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ അബ്ദുള്‍ ഖുറേഷി നിന്നാണ് ഹാരിസ് ഖാനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പൊലീസ് ആറിസ് ഖാനെ കുടുക്കയായിരുന്നു.

ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം ഉള്‍പ്പെടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് ഹാരിസ് ഖാന്‍ പദ്ധതിയിട്ടിരുന്നതായി ഇയാളെ ചോദ്യം ചെയ്തു വരുന്ന പൊലീസ് സംഘം അറിയിച്ചു. ഗുജറാത്തില്‍ ഉള്‍പ്പെടെ നിരവധി സ്‌ഫോടനങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.