കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജയില്‍ മോചിതനായ താഹയുടെ വീട് യൂത്ത് ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും സംഘവുമാണ് സന്ദര്‍ശിച്ചത്. സെപ്തംബര്‍ ഒമ്പതിനാണ് കേസില്‍ അലന്‍ ഷുഹൈബിനും താഹ ഫസലിനും കോടതി ജാമ്യം അനുവദിക്കുന്നത്.

എന്‍ഐഎയില്‍ നിന്നല്ല, കേരളപോലീസില്‍ നിന്നാണ് പീഢനം ഉണ്ടായതെന്ന് താഹഫസല്‍ പറഞ്ഞു. ജേര്‍ണലിസം പൂര്‍ത്തിയാക്കാനാവില്ലല്ലോ എന്ന സങ്കടത്തിലാണിപ്പോള്‍ താഹയുള്ളത്. കേവലമൊരു ലഘുലേഖ കൈവശം വെച്ചതിന് മാവോയിസ്റ്റ് മുദ്ര കുത്തി അറസ്റ്റ് ചെയ്തപ്പോഴല്ല, സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ഇസ്‌ലാമിക തീവ്രവാദി എന്ന് വിളിച്ചപ്പോഴാണ് തളര്‍ന്നു പോയത്. പികെ ഫിറോസ് പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ജയില്‍ മോചിതനായ താഹയുടെ വീട്ടില്‍ യൂത്ത് ലീഗ് സഹപ്രവര്‍ത്തകരോടാപ്പം പോയിരുന്നു. പിണറായിയുടെ പോലീസ് മാവോയിസ്റ്റ് മുദ്ര കുത്തി ബി.ജെ.പി സര്‍ക്കാറിന് എറിഞ്ഞു കൊടുത്തതിനാലാണ് അലനും താഹയും പത്ത് മാസത്തിലധികം ജയിലില്‍ കഴിയേണ്ടി വന്നത്. ഡഅജഅ ചുമത്താനുള്ള എല്ലാ സാഹചര്യവും പിണറായി സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തിരുന്നു. ചകഅ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്തു.
ചകഅ ഉപദ്രവിച്ചോ എന്ന ചോദ്യത്തിന് കേരളാ പോലീസാണ് ഉപദ്രവിച്ചത് എന്നായിരുന്നു മറുപടി. ജയിലില്‍ വെച്ചും പീഢനമുണ്ടായി എന്ന് താഹ പറഞ്ഞു. ഇനി ജേര്‍ണലിസം പൂര്‍ത്തിയാക്കാനാവില്ലല്ലോ എന്ന സങ്കടത്തിലാണിപ്പോള്‍ താഹയുള്ളത്. സി.പി.എമ്മിന്റെ പ്രവര്‍ത്തകനായിരുന്നിട്ടും കേവലമൊരു ലഘുലേഖ കൈവശം വെച്ചതിന് മാവോയിസ്റ്റ് മുദ്ര കുത്തി അറസ്റ്റ് ചെയ്തപ്പോഴല്ല, സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ഇസ്‌ലാമിക തീവ്രവാദി എന്ന് വിളിച്ചപ്പോഴാണ് ഈ ചെറുപ്പക്കാരന്‍ തളര്‍ന്നു പോയത്.
അന്നൊന്നും ഇസ്‌ലാമോ ഫോബിയ വളര്‍ത്തുകയാണെന്ന് സി.പി.എമ്മിലെ ആര്‍ക്കും തോന്നിയില്ല. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന പാര്‍ട്ടി പ്രവര്‍ത്തകന്റെ ജീവിതം തകര്‍ക്കരുതെന്ന് പറയാന്‍ സി.പി.എമ്മിലെ ഒരു നേതാവും വായ തുറന്നില്ല. പക്ഷേ സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ ഇസ്‌ലാമോഫോബിയ വന്നു. വിശുദ്ധ ഖുര്‍ആന്‍ ഓര്‍മ്മയില്‍ വന്നു. മുസ്‌ലിം സംരക്ഷണത്തിന്റെ മൊത്തം കുത്തകയും ഏറ്റെടുത്തു. ഭേഷ്…ബലേ ഭേഷ്…

ജയിൽ മോചിതനായ താഹയുടെ വീട്ടിൽ യൂത്ത് ലീഗ് സഹപ്രവർത്തകരോടാപ്പം പോയിരുന്നു. പിണറായിയുടെ പോലീസ് മാവോയിസ്റ്റ് മുദ്ര കുത്തി…

Posted by PK Firos on Sunday, September 20, 2020