പ്രകോപനപരമായി ചോദ്യം ചോദിച്ചുവെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സാനിറ്റൈസര്‍ അഭിഷേകം നടത്തി തായ്‌ലന്‍ഡ് പ്രധാനമന്ത്രി. ആഴ്ചതോറും പ്രധാനമന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് സാനിറ്റൈസര്‍ പ്രയോഗം നടന്നത്.

തായ്‌ലന്‍ഡില്‍ സര്‍ക്കാരിനെതിരെ നടക്കുന്ന ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ പ്രധാനമന്ത്രിയോട് ചോദിച്ചത്. ചോദ്യം കേട്ടതും പൊട്ടിത്തെറിച്ച പ്രയുദ്ചാന്‍ ഒന്‍ച സ്വന്തം കാര്യം നോക്കി പോകാന്‍ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. തൊട്ടുപിന്നാലെയാണ് തനിക്ക് മുന്നിലരുന്ന സാനിറ്റൈസര്‍ എടുത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഒഴിച്ചത്.