Connect with us

News

അമേരിക്കന്‍ ഹെലികോപ്റ്ററില്‍ താലിബാന്റെ പട്രോളിങ്; കോപ്റ്ററില്‍ തൂങ്ങിയാടി ശരീരം

ഈ വീഡിയോ താലീബാന്റെ ട്വിറ്റര്‍ പേജുകളില്‍ ഒന്നായ താലിബ് ടൈംസും ഷെയര്‍ ചെയ്തിട്ടുണ്ട്

Published

on

കാണ്ഡഹാര്‍: അമേരിക്കന്‍ പിന്‍മാറ്റത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ യുഎസ് ഹെലികോപ്റ്ററില്‍ പട്രോളിങ് നടത്തി താലിബാന്‍. ഹെലികോപ്റ്ററില്‍ ഒരു ശരീരം തൂങ്ങിയാടുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. കാണ്ഡഹാറില്‍ നിന്നുള്ളതാണ് ദൃശ്യം. എന്നാല്‍ ഹെലികോപ്റ്ററില്‍ തൂങ്ങിയാടുന്നത് മനുഷ്യ ശരീരം തന്നെയാണോ, അതോ സുരക്ഷ മുന്‍നിര്‍ത്തി ഡമ്മി കെട്ടിത്തൂക്കിയതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ചില മാധ്യമപ്രവര്‍ത്തകര്‍, ഇത് മനുഷ്യ ശരീരം തന്നെയാണെന്ന് അഭിപ്രായപ്പെട്ടു. ഈ വീഡിയോ താലീബാന്റെ ട്വിറ്റര്‍ പേജുകളില്‍ ഒന്നായ താലിബ് ടൈംസും ഷെയര്‍ ചെയ്തിട്ടുണ്ട്. കാണ്ഡഹാറില്‍ പട്രോളിങ് നടത്തുന്ന തങ്ങളുടെ ഹെലികോപ്റ്റര്‍ എന്നാണ് താലിബ് ടൈംസ് വീഡിയോയുടെ കൂടെ കുറിച്ചിരിക്കുന്നത്.

യുദ്ധോപരകണങ്ങളും വിമാനങ്ങളും ഇനി ഉപയോഗിക്കാന്‍ സാധിക്കാത്ത തരത്തില്‍ നശിപ്പിച്ചാണ് സൈന്യം അഫ്ഗാന്‍ വിട്ടത് എന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. എന്നാല്‍ അമേരിക്കന്‍ ഹെലികോപ്റ്ററില്‍ പട്രോളിങ് നടത്തുന്ന താലിബാന്‍ വീഡിയോ പുറത്തുവന്നതോടെ, യുഎസ് ആയുധങ്ങള്‍ താലിബാന്‍ സ്വന്തമാക്കിയെന്ന അഭ്യൂഹവും ശക്തമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തര്‍പ്രദേശിലെ മഥുരയില്‍ മുസ്‌ലിംകളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതി

ബൂത്തുതല ഓഫീസര്‍മാര്‍ ഇവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

Published

on

യു.പിയിലെ മഥുരയില്‍ മുസ്‌ലിം വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതി. ബൂത്തുതല ഓഫീസര്‍മാര്‍ ഇവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. സ്‌ക്രോളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ജംറുല്‍ നിഷയെന്ന 74കാരി ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വോട്ട് ചെയ്യുന്നതിനായാണ് പോളിങ് ബൂത്തിലെത്തിയത്. ജംറുല്‍ നിഷക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം വോട്ടേഴ്‌സ് സ്ലിപ്പ് ലഭിച്ചിരുന്നു. വോട്ടര്‍പട്ടികയിലും ഇവരുടെ പേരുണ്ടായിരുന്നു. എന്നാല്‍, വോട്ടര്‍പട്ടികയില്‍ ജംറുല്‍ എന്ന പേര് മാത്രമാണ് ഉള്ളതെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഇവരുടെ പൂര്‍ണമായ പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ 26ന് മഥുരയില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ 49.9 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശില്‍ ഇതുവരെ വോട്ടെടുപ്പ് നടന്ന 16 മണ്ഡലങ്ങളില്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് മഥുരയിലാണ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഥുരയില്‍ 60.7 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

മഥുര മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ് സാബുവിനും വോട്ട് ചെയ്യാന്‍ സാധിച്ചില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതായിരുന്നു കാരണം. 30 മിനിറ്റോളം തിരഞ്ഞിട്ടും ത?ന്റെ പേര് ലിസ്റ്റില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മുഹമ്മദ് സാബു പറഞ്ഞു. മണ്ഡലത്തിലെ മറ്റൊരു വോട്ടറായ സാഹിര്‍ അലി തെന്റ കുടുംബത്തിലെ നാല് പേര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന് അറിയിച്ചു.

തന്റെ 4 മക്കള്‍ക്കാണ് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വോട്ടവകാശം നിഷേധിക്കുകയായിരുന്നുവെന്ന് സാഹിര്‍ അലി പറഞ്ഞു. അതേസമയം, മഥുരയിലെ ഹിന്ദുവിഭാഗത്തില്‍ നിന്നുള്ളവര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ ഒരു പ്രയാസവും നേരിട്ടില്ലെന്ന് സ്‌ക്രോളിനോട് പ്രതികരിച്ചു.

 

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

GULF

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു

Published

on

അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.

Continue Reading

Trending