kerala

താമരശ്ശേരി കൊലപാതകം; സഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് അനുമതി

By webdesk17

March 03, 2025

കോഴിക്കോട് താമരശ്ശേരി പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം നിയമസഭയില്‍ ചര്‍ച്ചചെയ്യും. സഭ മാത്രമല്ല പൊതു സമൂഹവും ചര്‍ച്ച ചെയ്യേണ്ട വിഷയമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഉച്ചയ്ക്ക് 12 മുതല്‍ 2 വരെയാകും പ്രതിപക്ഷം ഉന്നയിച്ച പ്രമേയം ചര്‍ച്ച ചെയ്യുക. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം.

അതേസമയം, കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന വിദ്യാര്‍ത്ഥികളെ വെള്ളിമാടുകുന്നു ജുവൈനല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതിക്കാനുള്ള നീക്കത്തിനെതിരെ യുവജന സംഘടനയുടെ പ്രതിഷേധം ശക്തമായിരുന്നു. ജുവൈനല്‍ ഹോമിലേക്ക് എംഎസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. പൊലീസും പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ പവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. ജുവൈനല്‍ ഹോമിലേക്ക് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ഇവരെ പൊലീസ് തടഞ്ഞു.