Connect with us

kerala

ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി

നേരത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജനറല്‍ വിഭാഗത്തില്‍ അധ്യാപകരുടെ പ്രായപരിധി 40 വയസായിരുന്നു

Published

on

ഹയര്‍സെക്കന്‍ഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയര്‍ത്തി വിദ്യാഭ്യാസ വകുപ്പ്. പ്രായപരിധി നാല്‍പ്പതില്‍ നിന്ന് 56 ആക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. നേരത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജനറല്‍ വിഭാഗത്തില്‍ അധ്യാപകരുടെ പ്രായപരിധി 40 വയസായിരുന്നു.

നിലവില്‍ സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള പ്രായപരിധിക്കുള്ളിലെ ഗസ്റ്റ് അധ്യാപകരെ ലഭിക്കാത്തതിനാല്‍ പഠിപ്പിക്കുവാന്‍ അധ്യാപകരില്ലാത്ത അവസ്ഥ ഉള്ളതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാന്‍ വേണ്ടിയാണ് പ്രായം പുനര്‍നിശ്ചയിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

40 വയസ് കഴിഞ്ഞ ഗസ്റ്റ് അധ്യാപകരുടെ നിയമന ഉത്തരവുകള്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ തള്ളുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഒ.ബി.സിക്ക് 43, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 45 വയസ്സ് എന്നിങ്ങനെയായിരുന്നു പ്രായപരിധി.

മാത്രമല്ല, ബി.എഡ് അടക്കമുള്ള എല്ലാ യോഗ്യതകളും നേടിയ ശേഷം വളരെ ചുരുങ്ങിയ കാലം മാത്രമേ അധ്യാപനം നടത്താന്‍ തങ്ങള്‍ക്ക് കഴിയുന്നുള്ളൂ എന്ന പരാതിയും അധ്യാപകരില്‍ നിന്നും ഉദ്യോഗാര്‍ഥികളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഈ പരാതികള്‍ പരിഗണിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി പുനര്‍നിശ്ചയിക്കുകയായിരുന്നു.

kerala

സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ല’; വിസി ഹൈകോടതിയില്‍

സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് സാങ്കേതിക സര്‍വകലാശാല വിസി ഡോക്ടര്‍ ശിവപ്രസാദ് ഹൈകോടതിയെ സമീപിച്ചു.

Published

on

സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് സാങ്കേതിക സര്‍വകലാശാല വിസി ഡോക്ടര്‍ ശിവപ്രസാദ് ഹൈകോടതിയെ സമീപിച്ചു. ധനകാര്യ – ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ മനപൂര്‍വം യോഗത്തില്‍ നിന്നും മാറിനില്‍ക്കുന്നു. യോഗം മാറ്റിവെക്കേണ്ടി വരുന്നത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും ഹരജിയില്‍ പറയ്യുന്നു.
13ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ കോടതി നിര്‍ദേശിക്കണമെന്ന ആവശ്യം ഡോക്ടര്‍ ശിവപ്രസാദ് ഉന്നയിച്ചു.

Continue Reading

film

സോഷ്യല്‍ മീഡിയ അധിക്ഷേപം; നടന്‍ വിനായകനെ ചോദ്യം ചെയ്തു

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടന്‍ വിനായകനെ കൊച്ചി സൈബര്‍ പൊലീസ് ചോദ്യം ചെയ്തു.

Published

on

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടന്‍ വിനായകനെ കൊച്ചി സൈബര്‍ പൊലീസ് ചോദ്യം ചെയ്തു. നേതാക്കളെ അധിക്ഷേപിച്ചതായി ബന്ധപ്പെട്ട കേസിലും പ്രായപൂര്‍ത്തി ആകാത്ത കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം പങ്കുവെച്ചതിലും ലഭിച്ച പരാധിയിലാണ് ചോദ്യം ചെയ്തത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷം വിനായകനെ വിട്ടയച്ചു.

Continue Reading

kerala

തൃശ്ശൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് തെറിച്ച് വീണു; വയോധിക മരിച്ചു

പൂവത്തൂര്‍ സ്വദേശി നളിനി ആണ് മരിച്ചത്.

Published

on

തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ് മരിച്ചത്. വളവ് തിരിയുന്നിടെ ബാലന്‍സ് നഷ്ടപ്പെട്ട് മൂന്ന് വശത്തെ ഡോറിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ്സില്‍ കയറിയ ശേഷം പിന്നിലേക്ക് നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

ഡോര്‍ അടച്ചിരുന്നെങ്കിലും വീഴ്ചയുടെ ശക്തിയില്‍ ഡോര്‍ തുറന്നുപോയി. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Continue Reading

Trending