Connect with us

kerala

കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം പതിനഞ്ചിൽ നിന്ന് 22 വർഷമായി വർദ്ധിപ്പിച്ചു; മോട്ടോർ വാഹനവകുപ്പ്

നേരത്തെ ഇത് 15 വർഷം ആയിരുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Published

on

കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം പതിനഞ്ചിൽ നിന്ന് 22 വർഷമായി വർദ്ധിപ്പിച്ചു. സംസ്ഥാന മോട്ടോർ വാഹന വകുപ്പാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 22 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾ (01-01-2024 മുതൽ പ്രാബല്യം ) ഇലക്ട്രിക്കൽ ആയോ / LPG ആയോ / CNG ആയോ / LNG ആയോ മാറ്റിയാൽ മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ എന്ന പുതിയ ഉത്തരവ് പുറത്തിറക്കി.

നേരത്തെ ഇത് 15 വർഷം ആയിരുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഗുഡ്സ് വാഹനങ്ങൾ ഈ നിയമപരിധിയിൽ ഉൾപ്പെട്ടിരുന്നില്ല ഫിറ്റ്നസ് അനുസരിച്ച് സർവ്വീസ് നടത്താമെന്നും അവർ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം പതിനഞ്ചിൽ നിന്ന് 22 വർഷമായി വർദ്ധിപ്പിച്ചു.
22 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾ (01-01-2024 മുതൽ പ്രാബല്യം ) ഇലക്ട്രിക്കൽ ആയോ / LPG ആയോ / CNG ആയോ / LNG ആയോ മാറ്റിയാൽ മാത്രമേ സർവ്വീസ് നടത്താൻ പാടുള്ളൂ എന്ന പുതിയ ഉത്തരവ് പുറത്തിറക്കി. നേരത്തെ ഇത് 15 വർഷം ആയിരുന്നു.

kerala

ഭരണവിരുദ്ധ വികാരം തിരിച്ചടിയായി; നവകേരള സദസ് ഗുണം ചെയ്തില്ല: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ സിപിഎം

മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു.

Published

on

മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ച് സിപിഎം. ഇടതു സര്‍ക്കാരിന്റെ ഭരണത്തിനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് നേതാക്കള്‍ വിലയിരുത്തി. കനത്ത തോല്‍വിക്ക് കാരണം ഭരണ വിരുദ്ധ വികാരമെന്ന വിമര്‍ശനമുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. ജനക്ഷേമ നടപടികള്‍ ജനങ്ങളിലേക്ക് എത്തിയില്ല. നവകേരള സദസ് ഗുണം ചെയ്തില്ലെന്നും പാര്‍ട്ടി റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായെന്നും സിപിഐഎം വിലയിരുത്തി.

സംസ്ഥാന സര്‍ക്കാരിനെയും സ്വന്തം മന്ത്രിയെയും സിപിഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവും ഇന്ന് വിമര്‍ശിച്ചു. തിരഞ്ഞടുപ്പ് ഫലം സര്‍ക്കാര്‍ പരാജയമാണെന്നതിന് ഉദാഹരണമാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. ധനവകുപ്പിനെ കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്ന വിമര്‍ശനം. സ്വന്തം മന്ത്രി ജി ആര്‍ അനിലും ഭക്ഷ്യവകുപ്പും നാടിന് നാണക്കേടാണ്. സര്‍ക്കാര്‍ തെറ്റ് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടവരും. നല്ലതെന്ന് പറയാന്‍ ഒരു മന്ത്രി പോലുമില്ലെന്നും ജില്ലാ എക്‌സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ് തിരഞ്ഞെടുപ്പ് പരാജയകാരണമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലിലും കഴിഞ്ഞ ദിവസം വിമര്‍ശനമുണ്ടായിരുന്നു. ന്യൂനപക്ഷപ്രീണനം പരിധിവിട്ടത് തിരിച്ചടിയായി. ഈഴവ പിന്നാക്ക വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ കൈവിടുകയായിരുന്നു. പൗരത്വയോഗങ്ങള്‍ മതയോഗങ്ങളായി മാറിയെന്നും തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനമുണ്ടായിരുന്നു.

ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായത്. മന്ത്രിമാരുടേത് മോശം പ്രകടനമാണ്. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടതും തിരിച്ചടിയായി. നവ കേരള സദസ്സ് ധൂര്‍ത്തായി മാറി. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചുവെന്നും വലിയ പണപ്പിരിവാണ് നടന്നതെന്നും യോ?ഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

പി പി സുനീറിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയതിനെ വിമര്‍ശിച്ചും തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷമെന്ന പരിഗണനയിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. ഇത് സിപിഐയുടെ രീതിയല്ല. ഇത്തരം പ്രവണതകള്‍ ഗുണം ചെയ്യില്ല. സി കെ ചന്ദ്രപ്പന്റെയും വെളിയം ഭാര്‍ഗവന്റെയും കാലത്തെപ്പോലെ തിരുത്തല്‍ ശക്തിയാകാന്‍ സിപിഐക്ക് കഴിയുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

 

Continue Reading

kerala

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍

പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Published

on

തൃക്കണ്ണാപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയില്‍ ആൺസുഹൃത്ത് അറസ്റ്റില്‍.നെടുമങ്ങാട് സ്വദേശിയായ ബിനോയിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൂജപ്പുര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. രാവിലെ മുതൽ ബിനോയിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു.

സംഭവത്തെപ്പറ്റി എഫ്ഐആറിൽ പറയുന്നത്: പെണ്‍കുട്ടിയും യുവാവും തമ്മില്‍ സ്‌നേഹബന്ധത്തിലായിരുന്നു. പെണ്‍കുട്ടി ഇക്കാര്യം വീട്ടില്‍ പറഞ്ഞു. എന്നാല്‍ ബിനോയിയുടെ വീട്ടുകാരുമായി ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും പഠനത്തില്‍ ശ്രദ്ധിക്കാനും മാതാപിതാക്കള്‍ പറഞ്ഞു. രണ്ടു മാസം മുമ്പ് പെണ്‍കുട്ടിയും ബിനോയിയും തമ്മില്‍ പിണങ്ങി. ഇതിന്‍റെ മനോവിഷമത്തിലായിരുന്ന പെണ്‍കുട്ടി 10-ാം തീയതി രാത്രി വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. അനിയന്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.

പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ ബിനോയിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസിനു വിവരം കിട്ടിയിട്ടുണ്ട്. പോക്‌സോ വകുപ്പ് ചുമത്തുന്നതു സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് സൂചന.

ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന 18 കാരിയായ ഞാലിക്കോണം സ്വദേശി ആദിത്യ കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന കുട്ടി 16-നാണ് മരിച്ചത്.

Continue Reading

kerala

റോഡില്‍ കാറുമായി യുവാവിന്‍റെ മരണയോട്ടം; മറ്റു വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പീരുമേട് രജിസ്ട്രേഷനിലുള്ളതാണ് കാർ.

Published

on

കുമളി റോഡിൽ കാറിൽ യുവാവിന്‍റെ അഭ്യാസപ്രകടനം. കുട്ടിക്കാനം റോഡിലാണ് നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടകരമായി രീതിയിൽ കാറോഡിച്ചത്. പീരുമേട് രജിസ്ട്രേഷനിലുള്ളതാണ് കാർ. പിന്നാലെ പോയ കാറിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങള്‍ പകർത്തിയത്.

റോഡിന് പുറത്തേക്കും എതിർദിശയിലും വളഞ്ഞുപുളഞ്ഞ് ഓടിച്ച കാർ തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെട്ടത്. എതിർദിശയിലെ വാഹനങ്ങളെയും അപകടത്തിലാക്കുന്ന തരത്തിലാണ് ഇയാള്‍ കാറോടിച്ചത്.

ഒരുതവണ റോഡിനു പുറത്തേക്ക് തെന്നിനീങ്ങിയ വാഹനം വെട്ടിത്തിരിച്ചതോടെ റോഡില്‍ വട്ടംകറങ്ങി എതിർവശത്തേക്ക് തെന്നിനീങ്ങി. റോഡിനപ്പുറം കടന്ന വാഹനം താഴ്ചയിലേക്ക് മറിയാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പിന്നീട് വീണ്ടും റോഡിലേക്കിറങ്ങി കുറേ ദൂരം പോയ വാഹനം റോഡ് സൈഡിലേക്ക് ഇറക്കി നിർത്തുകയായിരുന്നു.

Continue Reading

Trending