യുട്യൂബ് വീഡിയോ കണ്ട് യുവതിയുടെ പ്രസവം നടത്താന്‍ ശ്രമിച്ചതിന് പിന്നാലെ കുഞ്ഞ് മരണപ്പെട്ടു. ഭര്‍ത്താവാണ് യുവതിയുടെ പ്രസവം നടത്താന്‍ ശ്രമിച്ചത്. തമിഴ്‌നാട്ടിലെ റാണിപെട്ടിലാണ് സംഭവം നടന്നത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 28 വയസ്സുള്ള ഗോമതി നിലവില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

യുട്യൂബ് വീഡിയോയിലുള്ളതുപോലെ ഭര്‍ത്താവ് പ്രസവം നടത്താന്‍ ശ്രമിക്കുന്നതിനിടെ യുവതിക്ക് അമിത രക്തസ്രാവം ഉണ്ടാവുകയും കുഞ്ഞ് മരണപ്പെടുകയുമായിരുന്നു. ഇതിനെതുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെതിരെ പ്രാഥമിക  ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രസവം നടത്താന്‍ ഭര്‍ത്താവ് മെഡിക്കല്‍ സഹായം തേടിയില്ല എന്നാണ് പരാതി.  അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുമുണ്ട്.