Connect with us

kerala

രാജ്യം ഭരിക്കുന്നത് കെല്‍പ്പില്ലാത്ത ഭരണകൂടം: പി.കെ കുഞ്ഞാലികുട്ടി

മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ‘ഇ അഹമ്മദ്: കാലം, ചിന്ത’ പ്രഥമ ഇന്റർനാഷണൽ കോൺഫറൻസിൽ ‘വ്യാപകമാവുന്ന നവയാഥാസ്ഥികത’ വിഷയത്തില്‍ നടന്ന സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലികുട്ടി.

Published

on

മുണ്ടയാട് (കണ്ണൂര്‍): എല്ലാകാലത്തും ഫാസിസത്തിനെതിരെ നിലകൊണ്ട ചരിത്രമാണ് മുസ്‌ലിംലീഗിനുള്ളതെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും എതിര്‍ത്ത് തോല്‍പ്പിച്ച ചരിത്രമാണ് മുസ്‌ലിംലീഗിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ‘ഇ അഹമ്മദ്: കാലം, ചിന്ത’ പ്രഥമ ഇന്റർനാഷണൽ കോൺഫറൻസിൽ ‘വ്യാപകമാവുന്ന നവയാഥാസ്ഥികത’ വിഷയത്തില്‍ നടന്ന സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലികുട്ടി.

ഫലസ്തീനുള്‍പ്പെടെ ലോകം അനുഭവിച്ച നല്ല കാലം അസ്തമിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രി പദം വരെ അലങ്കരിച്ച് ഐക്യരാഷ്ട്ര സഭയിലുള്‍പ്പെടെ സാന്നിധ്യമറിയിച്ചും ഇടപെടലുമായി സജീവമായി നിലകൊണ്ട ഇ അഹമദിന്റെ ചിന്തകള്‍ക്ക് പ്രസക്തിയേറുകയാണ്. ന്യൂനപക്ഷ വർഗീയതയോട് ഒരുതരത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും മതേതര പാതയിൽ ഉറച്ചുനിൽക്കുമെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി.

കെെയ്യും കാലുംകെട്ടി ചങ്ങലക്കിട്ട് കൊണ്ടുവന്നിട്ടും ചോദ്യം ചെയ്യാൻ കെൽപ്പില്ലാത്ത ഭരണകൂടമാണ് ഇന്ന് രാജ്യത്തുള്ളത്. ഇവിടെ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തുന്നവരും ചങ്ങലക്കിടുന്നവരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. പുതിയ ടെക്നോളജി ഇത്തരക്കാരെ മഹാൻമാരാക്കുകയാണെന്നും പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.

പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ഡോ.ഇർഫാനുള്ള ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം ജനറല്‍ കൺവീനർ അഡ്വ.അബ്ദുല്‍ കരീം ചേലേരി സ്വാഗതവും കെ.ടി സഹദുല്ല നന്ദിയും പറഞ്ഞു. അബ്ദുറഹിമാൻ കല്ലായി, പൊട്ടങ്കണ്ടി അബ്ദുള്ള ഹാജി, വി പി വമ്പൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി. ഇന്ന് നടക്കുന്ന വിവിധ സെഷനുകളിൽ എഴുത്തുകാരൻ ഡോ. രാം പുനിയാനി, യു എ ഇ മുൻ ഇന്ത്യൻ അംബാസഡർ ടി പി സീതാറാം, ഡോ. കെ എസ് മാധവൻ, ഡോ. യാസർ അറഫാത്ത്, സി പി ജോൺ, വെങ്കിടേഷ് രാമകൃഷ്ണൻ, ജ്യോതികുമാർ ചാമക്കാല, പ്രമോദ് രാമൻ തുടങ്ങിയവർ വിഷയാവതരണം നടത്തും.

വൈകീട്ട് 4 മണിക്ക് നടക്കുന്ന സമ്മേളന ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. കെ സുധാകരൻ എം പി മുഖ്യ പ്രഭാഷണം നടത്തും. ഡോ. എം പി അബ്ദുസമദ് സമദാനി എം പി, ഡോ.പി മുഹമ്മദലി ഗൾഫാർ എന്നിവർ ഇ അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാല് വയസ്സുകാരന് മരിച്ചു

തിരുവന്തപുരം നേമം സ്വദേശികളുടെ മകന്‍ അയാന്‍ ആണ് മരിച്ചത്.

Published

on

കോട്ടയത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാല് വയസ്സുകാരന് മരിച്ചു. വാഗമണ്‍ വഴിക്കടവിലാണ് അപകടം നടന്നത്. തിരുവന്തപുരം നേമം സ്വദേശികളുടെ മകന്‍ അയാന്‍ ആണ് മരിച്ചത്. മാതാവ് ആര്യ ഗുരുതരാവസ്ഥയിലാണ്.

Continue Reading

kerala

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്.

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്.

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. മഴക്കൊപ്പം ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്.

ഇന്ന് എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലും നാളെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലും ജൂലൈ 14 നും 15 നും എറണാകുളം തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പോക്‌സോ കേസ്; സിപിഎം കൗണ്‍സിലര്‍ പിടിയില്‍

നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്.

Published

on

കോതമംഗലത്ത് പോക്‌സോ കേസില്‍ സിപിഎം കൗണ്‍സിലര്‍ പിടിയില്‍. നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്. 12 കാരിയോട് ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് പരാതി.

Continue Reading

Trending