കാസര്‍കോട് പെരിയയില്‍ നടന്ന ഇരട്ടകൊലപാതക്കേസില്‍  മുന്‍ എംഎല്‍എയടക്കം അഞ്ചു സിപിഎം നേതാക്കള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

കോടതി നോട്ടീസ് അയച്ചത് സി പി എം നേതാക്കളായ രാഘവന്‍ വെളുത്തോളി കെ.വി.ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം എല്‍ എ യുമായ കെ.വി.കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ക്കാണ്. എറണാകുളം സിജെഎം കോടതിയില്‍ ഡിസംബര്‍ 15ന് ഹാജരാവാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സന്ദീപ് എന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള നീകങ്ങള്‍ സിബിഐ ആരംഭിച്ചിട്ടുണ്ട്. സിബിഐ, മുന്‍ എംഎല്‍എ അടക്കം അഞ്ചു സിപിഎം പ്രവര്‍ത്തകരെ കേസില്‍ പ്രതിചേര്‍ത്തത് ഡിസംബര്‍ ഒന്നിനാണ്.