Connect with us

kerala

മുതലപ്പൊഴി അപകടം; മൂന്നാമത്തെ മൃതദേഹം കൂടി കണ്ടെത്തി

ഇന്നലെ പുലര്‍ച്ചെയാണ് പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ കാണാതായത്

Published

on

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയുടെ മൃതദേഹമാണ് ലഭിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ കാണാതായത്.

ഇനി കണ്ടെത്താനുള്ളത് റോബിന്‍ എന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണ്. മൂന്നാമത്തെ മൃതദേഹവും പുലിമുട്ടിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് ഒരാളുടെ മൃതദേഹമാണ്.

ഒരാളെ ഇന്നലെ കണ്ടെത്തിയിരുന്നു. കുഞ്ഞുമോന്‍ എന്നയാളാണ് ഇന്നലെ മരിച്ചത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ കുഞ്ഞുമോനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

kerala

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: ബിജെപി ജില്ലാ നേതാവിന്റെ മേല്‍വിലാസം മറയാക്കി സംസ്ഥാന ഉപാധ്യക്ഷനും വോട്ട്

ബിജെപി ജില്ലാ നേതാവിന്റെ മേല്‍വിലാസത്തില്‍ സംസ്ഥാന ഉപാധ്യക്ഷനും വോട്ട് ചെയ്തതായ വിവരം പുറത്തുവന്നു.

Published

on

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബിജെപി ജില്ലാ നേതാവിന്റെ മേല്‍വിലാസത്തില്‍ സംസ്ഥാന ഉപാധ്യക്ഷനും വോട്ട് ചെയ്തതായ വിവരം പുറത്തുവന്നു. തൃശൂര്‍ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റിന്റെ വിലാസം ഉപയോഗിച്ചാണ് സംസ്ഥാന ഉപാധ്യക്ഷന്‍ വോട്ട് ചെയ്തത്. വി ഉണ്ണികൃഷ്ണന് ഇരട്ടവോട്ടുള്ളതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.

ഉണ്ണികൃഷ്ണന് ഇരട്ട വോട്ടുണ്ടെന്ന് ഒരു ആരോപണം ഇന്നലെ സന്ദീപ് വാര്യര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കേരള വര്‍മ കോളജിലെ 53ാം നമ്പര്‍ ബൂത്തിലാണ് ഇയാള്‍ വോട്ട് ചെയ്തിരിക്കുന്നത്. ഉണ്ണികൃഷ്ണന് പൊന്നാനി മണ്ഡലത്തിലും വോട്ട് ഉണ്ട്.

അതേസമയം, വ്യാജ വോട്ട് വിവാദത്തില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തിനു പിന്നാലെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തും. രാവിലെ ഒമ്പതരയോടെ മണ്ഡലത്തിലെത്തും.

Continue Reading

kerala

തൃശൂര്‍ ക്യാപിറ്റല്‍ വില്ലേജിലെ വ്യാജ വോട്ടില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്

പൂങ്കുന്നത്തെ ക്യാപ്പിറ്റല്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാതെ വോട്ടുചേര്‍ത്തത് തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുമാറെന്ന് കണ്ടെത്തല്‍.

Published

on

തൃശൂര്‍ ക്യാപിറ്റല്‍ വില്ലേജിലെ വ്യാജ വോട്ടില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പൂങ്കുന്നത്തെ ക്യാപ്പിറ്റല്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാതെ വോട്ടുചേര്‍ത്തത് തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുമാറെന്ന് കണ്ടെത്തല്‍. തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുമാര്‍ തൃശൂര്‍ പൂങ്കുന്നത് വ്യാജ മേല്‍വിലാസത്തില്‍ വോട്ട് ചേര്‍ക്കുകയായിരുന്നു. ഇയാള്‍ക്ക് സുരേഷ് ഗോപിയുമായി അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടികയിലും സന്തോഷ് കുമാറിന് വോട്ട് പാങ്ങോട് എല്‍പി സ്‌കൂളിലാണ്. തൃശൂരിലെയും തിരുവനന്തപുരത്തെയും വോട്ടര്‍ ഐഡി നമ്പര്‍ രണ്ടും സന്തോഷ് തന്നെയെന്ന് തെളിയിക്കുന്നു.

തൃശൂര്‍ ക്യാപ്പിറ്റല്‍ വില്ലേജിലെ വോട്ടറായ അജയകുമാര്‍ സുരേഷ് ഗോപിയുടെ ഡ്രൈവറാണെന്നും ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണെന്നും കണ്ടെത്തിയിരുന്നു.

Continue Reading

kerala

എടരിക്കോട് ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചു കയറി; ഡ്രൈവര്‍ മരിച്ചു

ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

Published

on

കോട്ടക്കല്‍: ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല.

സഹയാത്രികന് ഗുരുതര പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്.

Continue Reading

Trending