Connect with us

GULF

‘മതേതര ചേരിയുടെ വിജത്തിനായി പ്രവാസി സമൂഹം സംഘടിക്കണം’: കല്ലട്ര മാഹിൻ ഹാജി

ദുബൈ കെ. എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Published

on

ദുബൈ: ഇന്ത്യാ മഹാരാജ്യത്തിൻ്റെ വീണ്ടെടുപ്പിനായി മതേതര ചേരിയുടെ വിജയത്തിനായി പ്രവാസി സമൂഹം സംഘടിക്കണമെന്ന് കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. ദുബൈ കെ. എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം കടന്ന് പോയിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ മതേത ചേരികൾ ശക്തമാകേണ്ടേതുണ്ടെന്നും അതിലേക്കായി പ്രവാസി സമൂഹത്തിനു വലിയ റോൾ വഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വളർച്ചയിൽ പ്രവാസി സമൂഹത്തിന്റെ ദൗത്യം ഒഴിച്ച് കൂടാനാവാത്തതാണെന്നും
സർഗ്ഗാത്മകതയുടെ ലോകത്ത് നമ്മുടെ പ്രവർത്തകന്മാർ കൂടുതൽ കരുത്തോടെ സംഘടനാ പ്രവർത്തന രംഗത്ത് പ്രശോഭിച്ച് നിൽക്കണം എന്നും
വെല്ലുവിളികൾ നിറഞ്ഞ വർത്തമാന കാലഘട്ടത്തിൽ പാർട്ടിയുടെ ആശയ ആദർശങ്ങളിൽ നിന്ന് വ്യതി ചലിക്കാത്ത വൈകാരികമായി വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിനു പകരം വിവേകപൂർണ്ണമായ പ്രവർത്തനത്തിലൂന്നിക്കൊണ്ട് സഞ്ചരിക്കാൻ നമുക്ക് സാധിക്കാൻ ഉതകുന്ന രീതിയിലുള്ള
പ്രവർത്തങ്ങൾ ഉണ്ടാകണം എന്നും കല്ലട്ര മാഹിൻ ഹാജി കൂട്ടിച്ചേർത്തു .

പ്രവാസ ലോകത്ത് മതേതര ചേരികളെ ഒന്നിച്ച് നിർത്തുന്നതിൽ കെ.എം.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ വേറിട്ട നൂതന പ്രവർത്തങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും ,സംസ്ഥാനമുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറും ,വയനാട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ എം.എ.മുഹമ്മദ ജമാൽ സാഹിബിന്റെ നിര്യാണത്തിൽ പ്രത്യക പ്രാർത്ഥനയും അനുശോചനവും രേഖപ്പെടുത്തി.

സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന ജമാൽ സാഹിബ്
ആയിരത്തിലധികം അനാഥകരുടെ ആശ്രയമായിരുന്ന എന്നും നന്മ നിറഞ്ഞ മാതൃക പുരുഷനായിരുന്നു എന്നും അൻസാരി തില്ലങ്കേരി അഭിപ്രായപ്പെട്ടു
വിദ്യാഭ്യാസമാണ് സമൂഹ നിർമ്മാണത്തിൻ്റെ അടിത്തറ എന്നോർമ്മിപ്പിച്ച് സാമൂഹിക പുരോഗതിക്കുവേണ്ടി പിന്നാക്കം നിൽക്കുന്നവരെ കൈപിടിച്ചുയർത്തി അവർക്ക്‌ മികച്ച വിദ്യാഭ്യാസം നല്കുന്നതിനു വേണ്ടി ‌ ജീവിതകാലം മുഴുവൻ പ്രവർത്തിക്കുകയും‌ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പകരം വയ്ക്കാനില്ലാത്ത പ്രവർത്തനത്തിലൂടെ ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ വ്യക്തിത്വമാണെന്നും , വ്യവസായ രംഗത്തും വിദ്യാഭ്യാസ മേഖലയിലും സാമൂഹിക–ജീവകാരുണ്യ രംഗങ്ങളിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും പിന്തുടരപ്പെടേണ്ട മാതൃകയാണെന്നും ഡോക്ടർ പി എ ഇബ്രാഹിം ഹാജി സ്മൃതി സംഗമത്തിൽ അനുസ്മരണ പ്രഭാഷണം നടത്തിയ പ്രമുഖ ട്രെയ്നറും മോട്ടിവേഷൻ സ്പീക്കറുമായ അഡ്വക്കേറ്റ് ഇബ്രാഹിം പള്ളങ്കോട് അഭിപ്രായപ്പെട്ടു.

ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ദുബായ് കെ എം സി സി സെക്രട്ടറി അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ വനിതാ ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് മുംതാസ് സമീറ ചെർക്കള ,മോട്ടിവേഷൻ സ്പീക്കർ അഡ്വക്കേറ്റ് ഇബ്രാഹിം പള്ളങ്കോട് ,വനിത കെ എം സി സി പ്രസിഡന്റ് സഫിയ മൊയ്‌ദീൻ . ജിലാ ട്രഷറർ ഹനീഫ് ടി ആർ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ ,ജില്ലാ ഭാരവാഹികളായ സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട് .മഹ്മൂദ് ഹാജി പൈവളിഗെ , റാഫി പള്ളിപ്പുറം .യൂസുഫ് മുക്കൂട് ,ഹസൈനാർ ബീജന്തടുക്ക ,ഫൈസൽ മൊഹ്സിന് തളങ്കര .അഷ്‌റഫ് പാവൂർ ,കെ പി അബ്ബാസ് കളനാട് . സലാം തട്ടാഞ്ചേരി മണ്ഡലം പ്രധാന ഭാരവാഹികളായ ഫൈസൽ പട്ടേൽ .ഇസ്മായിൽ നാലാംവാതുക്കൽ. എജിഎ റഹ്മാൻ . .ഷബീർ കൈതക്കാട് ,ഇബ്രാഹിം ബേരികെ . സത്താർ ആലമ്പാടി .സി എ ബഷീർ പള്ളിക്കര .ആരിഫ് ചെരുമ്പ, ശിഹാബ് പാണത്തൂർ .റഷീദ് ആവിയിൽ .സലാം മാവിലാടം . വ്യവസായ പ്രമുഖരായ സ്പിക് അബ്ദുല്ല, റസാഖ് ചെറൂണി . ഇല്യാസ് പള്ളിപ്പുറം . വനിതാ കെ എം സി സി നേതാക്കളായ റാബിയ സത്താർ .ആയിഷ മുഹമ്മദ് ,, റിയാനാ സലാം. തസ്‌നീം ഹാഷിം . സജിത ഫൈസൽ .ഷഹീന ഖലീൽ . ഫൗസിയ ഹനീഫ് .തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മഹ്മൂദ് ഹാജി പൈവളിഗെ . ഖിറാഅത്തും ട്രഷറർ ഹനീഫ് ടി ആർ നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

യുഎഇയിൽ വീണ്ടും അസ്ഥിരമായ കാലാവസ്ഥാ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

താപനില ഗണ്യമായി കുറയുമെന്നും പ്രവചനമുണ്ട്

Published

on

ദുബായ്: യുഎഇയിൽ വീണ്ടും അസ്ഥിരമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി. യുഎഇയുടെ വിവിധഭാഗങ്ങളിൽ 2024 മെയ് 2 വരെ (വ്യാഴാഴ്ച) അസ്ഥിരമായ കാലാവസ്ഥയും മഴയും പ്രതീക്ഷിക്കണമെന്നാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചിരിക്കുന്നത്. പലയിടങ്ങളിലും വ്യത്യസ്ത തീവ്രതയിലുള്ള മഴയും ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടാകാം. താപനില ഗണ്യമായി കുറയുമെന്നും പ്രവചനമുണ്ട്.

അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധവുമായിരിക്കുമെന്നും പ്രവചനമുണ്ട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് വെബ്‌സൈറ്റുകൾ പകൽ സമയത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ സൂചിപ്പിക്കുന്നുണ്ട്. മിതമായ കാറ്റിനൊപ്പം, 70% മഴ പെയ്യാൻ സാധ്യതയുണ്ട്. രാത്രിയാകുമ്പോൾ, മഴയുടെ സാധ്യത 50% ആയി കുറയും.

ഏപ്രിൽ 16 ന് യുഎഇയിൽ ഉണ്ടായ കനത്ത മഴ ആഗോള കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രതിഫലനമാണെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. 1949-ൽ കാലാവസ്ഥാ ഡാറ്റ റെക്കോർഡിംഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അളവിലുള്ള മഴയാണ് ഏപ്രിൽ 16-ന് യുഎഇയുടെ പല പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്തത്.

Continue Reading

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

Trending