Connect with us

india

ഡിജിറ്റല്‍ കറന്‍സി നാളെ പുറത്തിറക്കും

റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപനവുമായി റിസര്‍വ് ബാങ്ക്.

Published

on

ന്യൂഡല്‍ഹി: റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപനവുമായി റിസര്‍വ് ബാങ്ക്. നാളെ പരീക്ഷണാടിസ്ഥാനത്തില്‍ കറന്‍സി പുറത്തിറക്കുമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. തിരഞ്ഞെടുത്ത എട്ട് ബാങ്കുകള്‍ വഴിയാണ് ഇവ ഇടപാടുകാരിലേക്ക് എത്തിക്കുക. നിലവിലെ നോട്ടുകളുടേയും നാണയങ്ങളുടേയും അതേ ഡിനോമിനേഷനില്‍ ടോക്ക ണ്‍ മാതൃകയിലാണ് കറന്‍സി പുറത്തിറക്കുക.

റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി പ്രോഗ്രാമില്‍ പങ്കാളികളാകുന്ന ബാങ്കുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ വാലറ്റുകള്‍ വഴി മാത്രമായിരിക്കും ആദ്യ ഘട്ടത്തില്‍ ഇടപാട്. വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്കും വ്യക്തികളില്‍ നിന്ന് മര്‍ച്ചന്റ് വാലറ്റുകളിലേക്കും ഡിജിറ്റല്‍ കറന്‍സി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും. ക്യൂ.ആര്‍ അടിസ്ഥാനമാക്കിയായിരിക്കും കൈമാറ്റം. ഡിജിറ്റല്‍ കറന്‍സിയായി തന്നെ സ്വീകര്‍ത്താവിന്റെ അക്കൗണ്ടില്‍ സൂക്ഷിക്കാവുന്ന ഈ തുക ആവശ്യമെങ്കില്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപമാക്കി മാറ്റി ബാങ്കില്‍ നിന്ന് സാധാരണ കറന്‍സിയാക്കി മാറ്റി വാങ്ങാം. ആദ്യ ഘട്ടത്തില്‍ നാല് നഗരങ്ങളില്‍ നാല് ബാങ്കുകളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ, യെസ് ബാങ്ക്, ഐ.ഡി. എഫ്.സി ഫസ്റ്റ് ബാങ്ക് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ പങ്കാളിയാകുന്നത്. മുംബൈ, ന്യൂഡല്‍ഹി, ബെംഗളൂരു, ഭുവനേശ്വര്‍ എന്നിവയാണ് തിരഞ്ഞെടുത്ത നഗരങ്ങള്‍.

രണ്ടാം ഘട്ടത്തില്‍ ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും അഹമ്മദാബാദ്, ഗാങ്‌ടോക്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലക്‌നോ, പട്‌ന, ഷിംല എന്നീ നഗരങ്ങളും പദ്ധതിയുടെ ഭാഗമാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കള്‍ അറസ്റ്റില്‍

ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം

Published

on

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം. ജോണ്‍ ഡിസൂസ, ദത്താത്രേയ ബപര്‍ദേക്കര്‍ എന്നിവരാണ് പിടിയിലായത്. ദുബൈയില്‍ ജോലി ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇരുവരും നാട്ടിലേക്കുള്ള മടക്കം. ഇതിന്റെ ആഘോഷത്തില്‍ ഇരുവരും വിമാനത്തില്‍ ഇരുന്ന് മദ്യപിക്കാന്‍ തുടങ്ങി.

വിമാനത്തിലെ ജീവനക്കാര്‍ പലതവണ പറഞ്ഞിട്ടും മദ്യപാനം തുടര്‍ന്ന ഇവര്‍ വിമാനത്തിനുള്ളിലൂടെ വെറുതെ നടക്കാനും ബഹളം വയ്ക്കാനും തുടങ്ങി. ജീവനക്കാരോടും സഹയാത്രക്കാരൊടും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതു കാരണമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Continue Reading

india

‘എന്റെ മതം സത്യവും അഹിംസയും’; മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് രാഹുല്‍; വിധിയെ വിമര്‍ശിച്ച് നേതാക്കള്‍

അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്ആ രെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു

Published

on

സത്യവും അഹിംസയുമാണ് തന്റെ മതമെന്ന മഹാത്മാഗാന്ധിയുടെ വചനം ഉദ്ധരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.
അപകീര്‍ത്തി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ട്വീറ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

‘എന്റെ മതം അടിസ്ഥാനമായിക്കുന്നത് സത്യവും അഹിംസയുമാണ്. സത്യമാണ് തന്റെ ദൈവം. അഹിംസ അതിലേക്കുള്ള മാര്‍ഗം- മഹാത്മാഗാന്ധി’, രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. ആരെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു.

അതിനിടെ രാഹുലിനെതിരായ വിധിയെ വിമര്‍ശിച്ച് വിവിധ നേതാക്കള്‍ രംഗത്തെത്തി. രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമം നടത്തുന്നതായി സഹോദരി പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാഹുലിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു.

ജുഡീഷ്യറിയും സിബിഐയും ഇഡിയുമെല്ലാം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹലോട്ട് പറഞ്ഞു. അവര്‍ ജഡ്ജിമാരെ മാറ്റിക്കൊണ്ടിരുന്നു. കോണ്‍ഗ്രസ് നീയമവ്യവസ്ഥയെ മാനിക്കുന്നു. കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

 

 

Continue Reading

india

മാനനഷ്ടക്കേസില്‍ രാഹുലിന് 2 വര്‍ഷം തടവുശിക്ഷ; ജാമ്യം അനുവദിച്ചു

2019 ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുല്‍ നടത്തിയ ഒരു പരാമര്‍ശമാണ് കേസിനിടയാക്കിയത്.

Published

on

ഗുജറാത്തിലെ മാനനഷ്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് രണ്ടുവര്‍ഷം തടവ ശിക്ഷ. സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. രാഹുല്‍ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചതിന് പിന്നാലെ അദ്ദേഹത്തിന് ജാമ്യവും കോടതി അനുവദിച്ചു.

2019 ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുല്‍ നടത്തിയ ഒരു പരാമര്‍ശമാണ് കേസിനിടയാക്കിയത്. എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരാണ് ഉള്ളത് എന്നായിരുന്നു ആ പരാമര്‍ശം. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ലളിത് മോദി തുടങ്ങിയവരെ പരാമര്‍ശിച്ചായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതിനെതിരെ ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.

Continue Reading

Trending