ന്യുഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാര്‍ഥ കണക്ക് പുറത്ത് വിടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും രാഹുല്‍ ട്വറ്റര്‍ വഴി ആവശ്യം ഉന്നയിച്ചു.

കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍ക്കണം, മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്ന ഗുജറാത്ത് മോഡല്‍ വികസനത്തെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള വിഡീയോയും രാഹുല്‍ പങ്കുവെച്ചു.

ആശുപത്രിയില്‍ ജനങ്ങള്‍ക്ക് കൈതാങ്ങാവെണ്ട സമയത്ത് നിങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല. ജനങ്ങള്‍ക്ക്‌ പത്തും പതിനഞ്ചും ലക്ഷം രൂപയും കുടുംബങ്ങളെയും നഷ്ടപ്പെട്ടപ്പോഴും നിങ്ങള്‍ അവിടെ ഉണ്ടായില്ല, നഷ്ടപരിഹാരം നല്‍കിയില്ല, എന്തൊരു സര്‍ക്കാറാണിത്, രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.