kerala
സംസ്ഥാനത്ത് കുടുംബ ബജറ്റ് സര്‍വേ ഇന്നാരംഭിക്കും
ജനങ്ങളുടെ ജീവിതരീതിയിലും ഉപഭോഗശീലങ്ങളിലും വന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ കാരണം നിലവിലെ 2011-12 വര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള സൂചിക പുതുക്കണമെന്നുള്ള തൊഴിലാളികളുടെയും മിനിമം വേജസ് ഉപദേശക സമിതിയുടെയും ആവശ്യത്തെ തുടര്‍ന്നാണ് പുതിയ സര്‍വേ.
തിരുവനന്തപുരം: കാര്‍ഷിക-വ്യാവസായിക തൊഴിലാളികളുടെ മിനിമം വേതനത്തിലെ ക്ഷാമബത്ത നിശ്ചയിക്കുന്നതിനുള്ള ഉപഭോക്തൃ വിലസൂചിക പരിഷ്‌കരിക്കുന്നതിനായി കുടുംബ ബജറ്റ് സര്‍വേക്ക് സംസ്ഥാനത്ത് തുടക്കമാകുന്നു. ജനങ്ങളുടെ ജീവിതരീതിയിലും ഉപഭോഗശീലങ്ങളിലും വന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ കാരണം നിലവിലെ 2011-12 വര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള സൂചിക പുതുക്കണമെന്നുള്ള തൊഴിലാളികളുടെയും മിനിമം വേജസ് ഉപദേശക സമിതിയുടെയും ആവശ്യത്തെ തുടര്‍ന്നാണ് പുതിയ സര്‍വേ.
2025-26 അടിസ്ഥാന വര്‍ഷമാക്കി സര്‍വേ നടത്താന്‍ തൊഴില്‍ വകുപ്പ്, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനോട് നിര്‍ദേശിക്കുകയും നടത്തിപ്പിനായി 1.13 കോടി രൂപ തൊഴില്‍ വകുപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 17 കേന്ദ്രങ്ങളിലായി, മിനിമം വേതന നിയമം ബാധകമായ 7920 തൊഴിലാളി കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സര്‍വേയാണിത്. സര്‍വേയുടെ നിയന്ത്രണത്തിനായി തൊഴിലാളി, തൊഴിലുടമ, ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി 21 അംഗ സംസ്ഥാനതല കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് റിവിഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
വിവരശേഖരണത്തിനായി 22 എന്യൂമറേറ്റര്‍മാരുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുകയും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശീലനം നേടുകയും ചെയ്തു. സര്‍വേയുടെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഈ മാസം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
കുടുംബ ബജറ്റ് സര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 മണിക്ക് തൈക്കാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ നടക്കും. സംസ്ഥാനത്ത് ഇതുവരെ 4 കുടുംബ ബജറ്റ് സര്‍വ്വേകളാണ് നടന്നിട്ടുള്ളത്. 1939, 1970, 1998-99, 2011-12 എന്നിവയായിരുന്നു മുന്‍ സര്‍വേകളുടെ അടിസ്ഥാന വര്‍ഷങ്ങള്‍.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
