Connect with us

india

ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

2.27 കോടി പേരാണ് ആദ്യഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക.

Published

on

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 2.27 കോടി പേരാണ് ആദ്യഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. ഷാംലി, ഹാപൂര്‍, ഗൗതംബുദ്ധ നഗര്‍, മുസഫര്‍ നഗര്‍, മീററ്റ്, ഭഗ്പത്, ഗാസിയാബാദ്, ബുലന്ദ്ഷഹര്‍, അലീഗഡ്, മഥുര, ആഗ്ര എന്നീ 11 ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക.

ജാട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പശ്ചിമ യു.പിയിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 623 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. വോട്ടെടുപ്പിന് മുന്നോടിയായി 50,000 പാരാമിലിറ്ററിക്കാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികള്‍ പൊലീസ് ഇതിനോടകം തന്നെ അടച്ചു.

ഇത്തവണത്തെ നിയമസഭാ ഫലം നിശ്ചയിക്കുന്നതില്‍ പടിഞ്ഞാറന്‍ യു.പി അതീവ നിര്‍ണായകമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ആദിത്യനാഥ് മന്ത്രിസഭയിലെ ഒമ്പത് മന്ത്രിമാര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ബി.ജെ.പിയും എസ്.പി-ആര്‍. എല്‍.ഡി സഖ്യവും തമ്മിലാണ് ആദ്യഘട്ടത്തില്‍ പോരാട്ടമെങ്കിലും പടിഞ്ഞാറന്‍ യു.പിയില്‍ ബി.എസ്.പിക്കും ചില സീറ്റുകളില്‍ സ്വാധീനമുണ്ട്.

മുസഫര്‍ നഗര്‍ കലാപാനന്തരം നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 58ല്‍ 53 സീറ്റുകളും ബി.ജെ.പിയാണ് വിജയിച്ചത്. സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും രണ്ട് സീറ്റുകള്‍ വീതവും ഒരിടത്ത് ആര്‍.എല്‍.ഡിയുമാണ് വിജയിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിനെതിരായ കര്‍ഷക പ്രക്ഷോഭം ജാട്ടുകളെ ബി.ജെ.പിയില്‍ നിന്നും അകറ്റിയത് ആര്‍.എല്‍. ഡി-എസ്.പി സഖ്യത്തിന് നേട്ടമായേക്കും. ഇത് സംഭവിച്ചാല്‍ ഇത്തവണ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാവാനാണ് സാധ്യത. മുസഫര്‍ നഗര്‍ കലാപാനന്തരം ജാട്ട്-മുസ്്‌ലിം സഖ്യത്തിലെ വിള്ളല്‍ കാരണം ജാട്ട് വോട്ടുകള്‍ പൂര്‍ണമായും ബി.ജെ.പിയിലെത്തിയതാണ് കഴിഞ്ഞ തവണ ബി.ജെ.പിക്ക് അനുഗ്രഹമായതെങ്കില്‍ ഇത്തവണ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ കര്‍ഷകര്‍ക്ക് നേരെ വാഹനമിടിച്ചു കയറ്റി കൂട്ടക്കുരുതി നടത്തിയതടക്കം ജാട്ടുകളെ ബി.ജെ.പിയില്‍ നിന്നും അകറ്റിയിട്ടുണ്ട്.

മേഖലയില്‍ ജനസംഖ്യയുടെ 15 ശതമാനം വരുന്ന ജാട്ടുകള്‍ 35 സീറ്റുകളില്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ച മേഖലയിലെ ഗ്രാമങ്ങളിലെല്ലാം ബി.ജെ.പി കര്‍ഷക വിരുദ്ധ സംഘടനയാണെന്ന സന്ദേശം ഇതിനോടകം എത്തിച്ചിട്ടുണ്ട്.

കര്‍ഷക രോഷം തിരിച്ചടിയായേക്കുമെന്ന കണക്കുകൂട്ടലില്‍ യോഗിയെ മാറ്റി നിര്‍ത്തി അമിത് ഷായാണ് ബിജെപിയുടെ പ്രചാരണത്തില്‍ നിറഞ്ഞു നിന്നത്. കര്‍ഷകരുടെ കേന്ദ്രമായ മുസഫര്‍ നഗര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി അമിത്ഷാ വോട്ട് തേടിയതിന്റെ കാരണവും മറ്റൊന്നല്ല. വെര്‍ച്വല്‍ റാലികളിലൂടെ മാത്രമാണ് പ്രധാനമന്ത്രിയും സംസാരിച്ചത്. കര്‍ഷക രോഷത്തെ മറികടക്കാന്‍ ക്രമസമാധാനപാലനവും അക്രമസംഭവങ്ങള്‍ അടിച്ചമര്‍ത്തിയെന്നതും ചൂണ്ടിക്കാട്ടിയാണ് മോദിയടക്കം പ്രചാരണം നടത്തിയത്. അതേസമയം കര്‍ഷകരുടെ പിന്തുണ ഉറപ്പിക്കുമ്പോഴും ജാട്ട് സമുദായം പൂര്‍ണ്ണമായും സമാജ്‌വാദി പാര്‍ട്ടി

ആര്‍എല്‍ഡി സഖ്യത്തെ പിന്തുണക്കുമോയെന്നതും ചോദ്യമാണ്. വലിയ പ്രതീക്ഷ പുലര്‍ത്തുന്നില്ലെങ്കിലും പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ വീട് കയറിയുള്ള പ്രചാരണമടക്കം നടത്തി കോണ്‍ഗ്രസും പ്രചാരണരംഗത്ത് സജീവമായുണ്ടായിരുന്നു. ഒടുവിലെത്തിയ ബിഎസ്പി ക്യാമ്പില്‍ കാര്യമായ ആത്മവിശ്വാസം പ്രകടമല്ല താനും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കർണാടക ബിജെപിയുടെ വിദ്വേഷ പോസ്റ്റ് നീക്കം ചെയ്യണം: ‘എക്സി’ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു

Published

on

ന്യൂഡൽഹി: ബി.ജെ.പി കർണാടക ഘടകം പങ്കിട്ട, മുസ്ലിം സമുദായത്തിതിരെ വിദ്വേഷം പരത്തുന്ന ആനിമേറ്റഡ് വിഡിയോ ഉടൻ നീക്കം ചെയ്യാൻ സമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്‌സി’നോട് തെരഞ്ഞെടുപ്പ് കമീഷൻ. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോ നിലവിലുള്ള നിയമത്തിന്റെ ലംഘനമാണെന്ന് സമിതി പറഞ്ഞു.

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റ് നീക്കം ചെയ്യാൻ ബിജെപി സംസ്ഥാന നേതൃത്വം തയാറായിരുന്നില്ല. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം.

കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട്, ഐ.ടി മാർഗ്ഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം ആക്ഷേപകരമായ പോസ്റ്റ് എടുത്തുകളയാൻ മെയ് 5 ന് എക്‌സ്’-ന് കത്തെഴുതിയിരുന്നതായും കമീഷൻ പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങളേക്കാൾ ഫണ്ടും സംവരണവും കോൺഗ്രസ് നൽകുന്നത് മുസ്‌ലിംകൾക്കാണെന്ന് ആരോപിക്കുന്ന വിഡിയോയാണ് ബിജെപി എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്. ബിജെപി ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്.

Continue Reading

india

‘രാഷ്ട്രീയ നേട്ടത്തിനായി ബിജെപി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണ്’: സോണിയ ഗാന്ധി

എല്ലാവരുടെയും പുരോഗതിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും താനും പോരാടുന്നത് സോണിയ ഗാന്ധി പറഞ്ഞു

Published

on

രാജ്യത്തെ ദുരിതപൂര്‍ണാമായ അന്തരീക്ഷത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് കാരണമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടത്തിനായി ബിജെപി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണെന്നും എന്തുവില കൊടുത്തും അധികാരം നേടുന്നതില്‍ മാത്രമാണ് മോദിയുടെയും ബി.ജെ.പിയുടെയും ശ്രദ്ധയെന്നും സോണിയ പ്രതികരിച്ചു.

ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലും യുവാക്കള്‍ തൊഴിലില്ലായ്മ നേരിടുന്നു. സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുന്നു. ദലിതര്‍, ആദിവാസികള്‍, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ ഭയാനകമായ വിവേചനം നേരിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് ഈ അന്തരീക്ഷത്തിന് കാരണം. രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.

എല്ലാവരുടെയും പുരോഗതിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും താനും പോരാടുന്നത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യവും പ്രതിജ്ഞാബദ്ധമാണ്. എല്ലാവരുടെയും പുരോഗതിക്കും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുമായി കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായ്‌പ്പോഴും പോരാടിയിട്ടുണ്ടെന്നും നല്ലൊരു ഭാവിക്കായി കോണ്‍ഗ്രസിന് വോട്ട് ചെയ്യൂവെന്നും സോണിയ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ഒരുമയോടെ നിലനിര്‍ത്തുന്നതിനും പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും കരുത്ത് പകരുന്നതിനും കൂടിയാണ് കോണ്‍ഗ്രസ് പ്രകടനപത്രികയായ ന്യായപത്രവും ലക്ഷ്യമിടുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ 50 ശതമാനമെന്ന സംവരണ പരിധി എടുത്തുകളയും;രാഹുല്‍ ഗാന്ധി

അധികരത്തിലെത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

ഭോപ്പാല്‍:ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പരമാവധി സംവരണം 50 ശതമാനമെന്ന പരിധി എടുത്തുകളയുമെന്ന് രാഹുല്‍ ഗാന്ധി.പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാനുളള പോരാട്ടമാണ്.അധികരത്തിലെത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ ഗോത്രവര്‍ഗ മേഖലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ മൂത്രമൊഴിച്ച സംഭവം രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. മോദിജി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമ്പോള്‍ എന്തുകൊണ്ടാണ് താങ്കളുടെ ആളുകള്‍ ഗോത്രവര്‍ഗക്കാരുടെ മുഖത്ത് മൂത്രമൊഴിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് രാഹുല്‍ പറഞ്ഞു. ഭരണഘടനയെയും സംവരണത്തിന്റെ നേട്ടങ്ങളെയും ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

400 സീറ്റ് എന്ന സ്വപ്നം മറന്നുകളയുന്നതാണ് ബി.ജെ.പിക്ക് നല്ലതെന്ന് രാഹുല്‍ പറഞ്ഞു. 150 സീറ്റ് പോലും അവര്‍ക്ക് കിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Continue Reading

Trending