Connect with us

kerala

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ചരിത്രത്തിലെ ഏറ്റവും മോശം: പറഞ്ഞതൊക്കെ വസ്തുതക്ക് നിരക്കാത്തത്-; പ്രതിപക്ഷ നേതാവ്

സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ കൊണ്ടു പറയിപ്പിച്ചെന്നും സതീശന്‍ വ്യക്തമാക്കി.

Published

on

തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത് ചരിത്രത്തിലെ ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷം. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ ഫലമാണ് ഗവര്‍ണറുടെ നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.

വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രസംഗത്തിലുള്ളത്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമെന്ന പ്രസ്താവന ചിരിപ്പിക്കുന്നതാണ്. ശമ്പളം പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ഇക്കാര്യം മറച്ചുവെച്ച് സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ കൊണ്ടു പറയിപ്പിച്ചെന്നും സതീശന്‍ വ്യക്തമാക്കി.

ഗവര്‍ണറുടെ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞ നവകേരളം പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ചത് 1600 കോടി രൂപയാണ്. എന്നാല്‍, ചെലവഴിച്ചത് 48 കോടിയും. ഇത് പ്രഖ്യാപിച്ചതിന്റെ മൂന്നു ശതമാനം മാത്രമേ വരൂ. അദേഹം ചൂണ്ടിക്കാണിച്ചു.

തീവ്രവാദികള്‍, ഭൂരിപക്ഷന്യൂനപക്ഷ തീവ്രവാദികള്‍ അടക്കമുള്ളവര്‍ പൊലീസ് സേനയില്‍ നുഴഞ്ഞു കയറിയിരിക്കുകയാണ്. മയക്കുമരുന്ന്ഗുണ്ടാ മാഫിയയുമായി പൊലീസിനും സി.പി.എമ്മിനും ബന്ധമുണ്ട്. കേരള പൊലീസിന്റെ മോശാവസ്ഥ മറച്ചു പിടിച്ചെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

kerala

മതേതര ഇന്ത്യയെ തിരിച്ചെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി അബ്ദുസമദ് സമദാനി

കോട്ടക്കല്‍ ആമപ്പാറ എഎല്‍പി സ്‌കൂളിലെത്തിയാണ് സമദാനി വോട്ടു രേഖപ്പെടുത്തിയത്.

Published

on

പൊന്നാനി യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എം പി അബ്ദുസമദ് സമദാനി വോട്ട് രേഖപ്പെടുത്തി. പൊന്നാനിയില്‍ പത്തരമാറ്റ് പൊന്നുംതിളക്കമുള്ള മഹത്തായ വിജയം ഉണ്ടാവുമെന്ന് അബ്ദു സമദ്‌സമദാനി. നാട്ടുകാരുടെ അഭിമാനവും, അന്തസും ഉയര്‍ത്തുന്ന വിജയമാവും ഉണ്ടാവും. വലിയ ആത്മവിശ്വാസമുണ്ട്. കേരളത്തില്‍ യുഡിഎഫിന് പ്രത്യാശയുടെ പ്രഭാതമാണെന്നും അദ്ദേഹം പ്രതികരിച്ചു.

മതേതര ഇന്ത്യയെ തിരിച്ചെടുക്കുന്നതിനുള്ള വലിയ സൂര്യോദയമാണ്. ഇന്ത്യ മുന്നണിയ്ക്ക് തിളക്കമാര്‍ന്ന വിജയം ഉണ്ടാവും. രാവിലെ തന്നെ കാണുന്ന തിരക്ക് ജനങ്ങളുടെ രാഷ്ട്രീയ ബോധമാണ് വ്യക്തമാക്കുന്നതെന്നും സമദാനി പറഞ്ഞു. കോട്ടക്കല്‍ ആമപ്പാറ എഎല്‍പി സ്‌കൂളിലെത്തിയാണ് സമദാനി വോട്ടു രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് കൃത്യം ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ആദ്യ വോട്ടര്‍മാരിലൊരാളായി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വടകര ലോക്‌സഭാ സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍, തുടങ്ങിയവരും വോട്ട് ചെയ്തു.

 

Continue Reading

kerala

സംസ്ഥാനത്ത് യുഡിഎഫ് തരംഗം; പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും: കുഞ്ഞാലിക്കുട്ടി

ബൂത്ത് തല കണക്കുകള്‍ സോഫ്റ്റ്വെയര്‍ വഴി ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ രണ്ട് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് മലപ്പുറത്ത് വിജയിക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പൊന്നാനിയിലും സമാന ഭൂരിപക്ഷം സമദാനിക്ക് ലഭിക്കും. പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും.

ബൂത്ത് തല കണക്കുകള്‍ സോഫ്റ്റ്വെയര്‍ വഴി ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Continue Reading

kerala

ലോക്സഭ തിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്താകും; വോട്ട് രേഖപ്പെടുത്തി വി.ഡി.സതീശന്‍

ദേശീയതലത്തിൽ ഇന്ത്യ മുന്നണിയിലൂടെ കോൺഗ്രസ് മികച്ച ബദലാണെന്ന തോന്നൽ ജനങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Published

on

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വോട്ട് രേഖപ്പെടുത്തി. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളേജിലായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിൽ ഇരുപത് സീറ്റിലും ജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണുള്ളതെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ജനങ്ങളുടെ പ്രതിഷേധവും രോഷവുമെല്ലാം പ്രതിഫലിക്കുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയാണിത്. ദേശീയതലത്തിൽ ഇന്ത്യ മുന്നണിയിലൂടെ കോൺഗ്രസ് മികച്ച ബദലാണെന്ന തോന്നൽ ജനങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending