kerala

ഗര്‍ഭിണിയും കുട്ടികളും താമസിക്കുന്ന വീടിന് നേരെ ബോംബാക്രമണ പരാതി

By webdesk17

September 19, 2025

കോഴിക്കോട് ചേലക്കാട് കണ്ടോത്ത് അമ്മദിന്റെ വീടിന് നേരെ അജ്ഞാതരുടെ ബോംബ് ആക്രമണമെന്ന് പരാതി. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം നടന്നത്. നാടന്‍ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.

വീടിന്റെ ചുരില്‍ തട്ടിയ വസ്തു ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗര്‍ഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്. സംഭവത്തെ തുടര്‍ന്ന് നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.