kerala

കോതമംഗലത്ത് യുവതി ജീവനൊടുക്കിയ സംഭവം; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

By webdesk18

August 11, 2025

കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍. കോതമംഗലം സ്വദേശി സോന എല്‍ദോസാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ പറവൂര്‍ സ്വദേശി റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി.

റമീസ് സോനയെ മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. താന്‍ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോള്‍ ചെയ്‌തോളാന്‍ പ്രതി മറുപടി നല്‍കുന്നതും വാട്‌സാപ്പ് ചാറ്റിലുണ്ട്. റമീസിന്റെ വീട്ടുകാരെയും ഉടന്‍ പ്രതി ചേര്‍ക്കും.