Connect with us

kerala

കെ.ടി ജലീലിന്റെ മദ്രസകളെ കുറിച്ചുള്ള പ്രസ്താവന ചർച്ചയാക്കി ആർഎസ്എസ് മുഖപത്രം അടക്കമുള്ള മാധ്യമങ്ങൾ

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരിൽ ഭൂരിഭാഗവും മദ്രസയിൽ പഠിച്ച മുസ്‌ലിംകളാണ് എന്ന് ജലീൽ പറഞ്ഞുവെന്നാണ് ഓർഗനൈസറിലെ റിപ്പോർട്ടിൽ പറയുന്നത്.

Published

on

മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെ.ടി ജലീലിന്റെ മദ്രസകളെ കുറിച്ചുള്ള പ്രസ്താവന ചർച്ചയാക്കി ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ അടക്കമുള്ള മാധ്യമങ്ങൾ. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരിൽ ഭൂരിഭാഗവും മദ്രസയിൽ പഠിച്ച മുസ്‌ലിംകളാണ് എന്ന് ജലീൽ പറഞ്ഞുവെന്നാണ് ഓർഗനൈസറിലെ റിപ്പോർട്ടിൽ പറയുന്നത്.

പണത്തോടുള്ള ആർത്തിയാണ് എംഡിഎംഎ കടത്തിനും കഞ്ചാവ് കടത്തിനും മുസ്‌ലിംകളെ പ്രേരിപ്പിക്കുന്നത്. പണം ലഭിക്കുന്നതിനാൽ മയക്കുമരുന്ന് കടത്തുന്നതും വിതരണം ചെയ്യുന്നതും തെറ്റല്ലെന്നാണ് ഇവർ വിശ്വസിക്കുന്നത്.

English Media reports on KT Jaleel Madrassa statement

മറ്റു സമുദായങ്ങളിൽപ്പെട്ടവർക്ക് മതവിദ്യാഭ്യാസത്തിന് വേണ്ടത്ര അവസരം ലഭിക്കുന്നില്ല. മതവിദ്യാഭ്യാസം ലഭിച്ചിട്ടും മുസ്‌ലിം ചെറുപ്പക്കാർ ഇത്തരം പ്രവർത്തനങ്ങളിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്ന് ജലീൽ പറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ സിമി പ്രവർത്തകൻ എന്നാണ് റിപ്പോർട്ടിൽ ജലീലിനെ വിശേഷിപ്പിക്കുന്നത്.

‘ഇന്ത്യാ ടുഡെ’യും ജലീലിന്റെ പ്രസ്താവന വാർത്തയാക്കിയിട്ടുണ്ട്. മദ്രസയിൽ പഠിച്ച് പുറത്തിറങ്ങിയവരാണ് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന് കടത്തിൽ മുന്നിൽ നിൽക്കുന്നത് എന്ന് ജലീൽ പറഞ്ഞുവെന്നാണ് ഇന്ത്യാ ടുഡെ റിപ്പോർട്ടിൽ പറയുന്നത്. മതവിദ്യാഭ്യാസം ലഭിക്കാത്ത ഹിന്ദു സമുദായത്തിൽപ്പെട്ടവർ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ധാർമിക ഉത്തരവാദിത്തം കാണിക്കുന്നതെന്നും ജലീൽ പറഞ്ഞുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മാർച്ച് 14ന് മലപ്പുറത്ത് നടന്ന ഇഫ്താർ വിരുന്നിലായിരുന്നു ജലീലിന്റെ വിവാദ പ്രസ്താവന. മദ്രസ വിദ്യാഭ്യാസം ലഭിച്ചിട്ടും മുസ്‌ലിം സമുദായത്തിൽപ്പെട്ടവർ ഇത്തരം കേസുകളിൽ കൂടുതൽ പ്രതികളാവുന്നത് എന്തുകൊണ്ടാണ് എന്ന് പരിശോധിക്കണം എന്നായിരുന്നു ജലീൽ പറഞ്ഞത്. എന്നാൽ കുറ്റകൃത്യത്തെ മതം തിരിച്ചുകാണുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ലീഗ് അടക്കമുള്ള സംഘടനകൾ രംഗത്ത് വന്നിരുന്നു.

crime

എം.ഡി.എം.എയുമായി യുവതിയും രണ്ട് യുവാക്കളും പൊലീസ് പിടിയില്‍

Published

on

പയ്യന്നൂര്‍: വിൽപനക്കായി കാറിൽ കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവതിയെയും രണ്ട് യുവാക്കളെയും പൊലീസ് പിടികൂടി. കുഞ്ഞിമംഗലം എടാട്ട് തുരുത്തി റോഡിലെ പി. പ്രജിത (29), എടാട്ടെ കെ.പി. ഷിജിനാസ് (34), വിൽപനക്കായി എം.ഡി.എം.എ എത്തിച്ച പെരുമ്പ കോറോം റോഡിലെ പി. ഷഹബാസ് (30) എന്നിവരാണ് അറസ്റ്റിലായത്. പയ്യന്നൂർ ഡി.വൈ.എസ്.പി കെ. വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പി. യദുകൃഷ്ണൻ, കെ. ഹേമന്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ 2.45ഓടെ ദേശീയ പാതയിൽ എടാട്ട് പയ്യന്നൂര്‍ കോളജ് സ്‌റ്റോപ്പിന് സമീപം വെച്ചാണ് കാറിൽ കടത്തുകയായിരുന്ന 10.265 ഗ്രാം എം.ഡി.എം.എയുമായി പ്രതികൾ പിടിയിലായത്. കാർ നിർത്തിയിട്ടത് കണ്ട് സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ പിടികൂടിയത്. കാറും മൊബൈൽഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂർ സ്വദേശി ഷഫീഖ് എന്നയാളില്‍നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നൽകി. ലഹരിയുപയോഗത്തിനുള്ള ട്യൂബും ഡിജിറ്റല്‍ ത്രാസും കാറില്‍നിന്ന് പൊലീസ് കണ്ടെടുത്തു.

Continue Reading

kerala

കഞ്ചാവ് കേസ്; യു. പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി എക്‌സൈസ് കുറ്റപത്രം

പ്രതികളെ കുറ്റപത്രത്തില്‍ ഒഴിവാക്കേണ്ടി വന്നത് അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച മൂലം.

Published

on

കഞ്ചാവ് കേസില്‍ യു. പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ച് എക്‌സൈസ്. ലഹരിക്കേസില്‍ നടത്തേണ്ട മെഡിക്കല്‍ പരിശോധന കനിവ് ഉള്‍പ്പടെ ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തില്‍ നടന്നിട്ടില്ല. കേസില്‍ ഒന്നും രണ്ടും പ്രതികള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും കനിവ് ഉള്‍പ്പടെ ഒഴിവാക്കിയവരുടെ കേസിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതില്‍ എക്‌സൈസിന് വീഴ്ച്ച സംഭവിച്ചുവെന്നും അമ്പലപ്പുഴ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികളെ കുറ്റപത്രത്തില്‍ ഒഴിവാക്കേണ്ടി വന്നത് അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച മൂലം. കേസില്‍ മെഡിക്കല്‍ പരിശോധന നടത്തിയില്ല. ഒഴിവാക്കിയ ഒമ്പത് പേരുടെയും ഉച്ഛാസ വായുവില്‍ കഞ്ചാവിന്റെ മണമുണ്ടായിരുന്നു.സാക്ഷി മൊഴിയിലും അട്ടിമറി നടന്നു. കേസ് അന്വേഷിച്ച കുട്ടനാട് CI ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചു. ആലപ്പുഴ നാര്‍ക്കോട്ടിക് സെല്‍ CI മഹേഷ് ആണ് കുറ്റപത്രം ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്.

Continue Reading

kerala

പുലിപ്പല്ല് കേസ്; വേടന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും

പുലിപ്പല്ല് നല്‍കിയ ആരാധകന്‍ രഞ്ജിത്ത് കുമ്പിടിയെ കുറിച്ചും വനം വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.

Published

on

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും. പുലിപ്പല്ല് നല്‍കിയ ആരാധകന്‍ രഞ്ജിത്ത് കുമ്പിടിയെ കുറിച്ചും വനം വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ രഞ്ജിത്തുമായി ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

അതേസമയം, രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നാണ് വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് കോടനാട് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികരണം.

വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വേടന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പുലിപ്പല്ല് വെള്ളിയില്‍ കെട്ടി ലോക്കറ്റ് ആക്കി നല്‍കിയ വിയ്യൂരിലെ ജ്വല്ലറിയില്‍ വേടനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

വേടനുമായി മുന്‍പ് പരിചയമില്ലെന്നും ജ്വല്ലറി ഉടമ മൊഴി നല്‍കി. കേസില്‍ ഇയാളെ സാക്ഷിയാകുന്നു നടപടികളിലേക്ക് നീങ്ങാന്‍ ഒരുങ്ങുകയാണ് വനം വകുപ്പ്. ജാമ്യപേക്ഷ വെള്ളിയാഴ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസത്തേക്ക് വേടന്‍ ജയിലില്‍ കഴിയേണ്ടി വരും. വേടന് കഞ്ചാവ് കൈമാറിയ സംഘത്തെയും ഉടന്‍ പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്.

Continue Reading

Trending