Connect with us

FOREIGN

കരുണയും സഹാനുഭൂതിയുമാണ് ഈദിന്റെ സന്ദേശം: അബ്ദുസ്സലാം മോങ്ങം

ദുബൈ മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് നമസ്‌കാരശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Published

on

ദുബൈ: നിഷ്‌കളങ്കമായ മനസ്സുമായി വ്രതം അനുഷ്ഠിച്ച വിശ്വാസികള്‍ക്ക് ലഭിച്ച നന്ദിയുടെ ആഘോഷമാണ് ഈദുല്‍ഫിത്വര്‍ എന്നും കരുണയും സഹാനുഭൂതിയുമാണ് ഈ ആഘോഷത്തിന്റെ അടിസ്ഥാനമെന്നും അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ ഡയരക്ടറും പണ്ഡിതനുമായ മൗലവി അബ്ദുസ്സലാം മോങ്ങം പ്രസ്താവിച്ചു. ദുബൈ മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് നമസ്‌കാരശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യകുലത്തോട് ആകമാനം അനുകമ്പയും സ്നേഹവും സാഹാനുഭൂതിയും പ്രകടിപ്പിച്ചുകൊണ്ടാണ് ഈദുല്‍ ഫിത്വറിന്റെ ആഘോഷത്തിന് ആരംഭം കുറിക്കുന്നത്.

ആഘോഷങ്ങളെ വിനോദങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അവയുടെ ഉദ്ദേശവും ചരിത്രവും സാംസ്‌കാരിക വേരുകളുമാണ്, അദ്ദേഹം തുടര്‍ന്നു. പെരുന്നാള്‍ വിശ്വാസിയുടെ ആഘോഷമാണ്, പക്ഷേ കേവല വിനോദമോ ആഘോഷമോ ആല്ല അതിന്റെ ലക്ഷ്യം, പ്രത്യുത, സര്‍വ്വ വൈജാത്യങ്ങളും വിസ്മരിച്ചുകൊണ്ട് മാനുഷിക ഐക്യം ഊട്ടി ഉറപ്പിക്കലും ഊഷ്മളമായ കുടുംബബന്ധം വളര്‍ത്തലും എല്ലാ ബന്ധങ്ങളെയും പവിത്രമായി പരിപാലിക്കലുമാണ് ഈദ് ആഘോഷം.

ആഘോഷത്തിനോ ആഹ്ലാദത്തിനോ ഉല്ലാസത്തിനോ അനുയോജ്യമല്ലാത്തവിധം ഭൂമി നിസ്സഹായരുടെ നിലവിളികളാലും അക്രമങ്ങളാലും അനീതികളാലും പ്രകമ്പനം കൊള്ളുകയാണ്. കഴിക്കാന്‍ ഭക്ഷണമോ ധരിക്കാന്‍ പുത്തന്‍ പുടവകളോ തല ചായ്ക്കാന്‍ ഒരിടമോ ഉല്ലസിക്കാന്‍ കേന്ദ്രങ്ങളോ നമസ്‌കാരിക്കാന്‍ പള്ളികളോ ഈദാശംസകള്‍ കൈമാറാന്‍ സുഹൃത്തുക്കളോ നര്‍ഭയരായിരിക്കാന്‍ ഒരിഞ്ച് ഭൂമിയോ ഇല്ലാത്ത ഒരു സമൂഹം നമ്മുടെ മുമ്പിലുള്ളപ്പോള്‍ നമുക്കെങ്ങിനെ അതിരുകളില്ലാതെ ആഘോഷിക്കാനാവുമെന്ന് അദ്ദേഹം ചോദിച്ചു.
പൗരത്വ നിഷേധത്തിന്റെയും വംശഹത്യയുടെയും നീതി നിഷേധത്തിന്റെയും ഭീഷണികള്‍ മുഴങ്ങിക്കേള്‍ക്കുന്ന സന്ദര്‍ഭത്തില്‍ പീഡിതരോടൊപ്പം നിലകൊള്ളാനും ഐക്യപ്പെടാനും നമുക്ക് സാധിക്കണം. ഇതോടൊപ്പം വിനാശകരമായ സര്‍വ്വ ആയുധങ്ങളെയും നിര്‍വ്വീര്യമാക്കാനുതകുന്ന പ്രാര്‍ത്ഥന ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നും ഉയരണമെന്ന് ഏകാധിപതിയായ ഫിര്‍ഔനിന്റെ ചരിത്രപശ്ചാത്തലം വിവരിച്ചുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.

മാതൃകകള്‍ നിര്‍വ്വചിക്കപ്പെടുക എന്നത് നിര്‍ണ്ണായകമായ ഒന്നത്രെ. ആരെയാണ് മോഡലാക്കേണ്ടതെന്ന് ആധുനിക സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഒരു വിശ്വാസിയെ സംബന്ധിച്ചടെത്തൊളം അവന്റെ റോള്‍ മോഡല്‍ മുഹമ്മദ് നബിയായിരിക്കണം. ദുബൈ പോലെയുള്ള മെട്രൊപോളിറ്റിന്‍ സിറ്റികളില്‍ വളരുകയും വളര്‍ത്തപ്പെടുകയും ചെയ്യുന്ന യുവസമൂഹത്തിന് വൈകാരികതകള്‍ പങ്കുവെക്കുന്ന മനോഭാവം നഷ്ടപ്പെട്ടുപോകുന്നു എന്നത് ഭയാനകതയോടെ ഓര്‍ക്കേണ്ടതാണ്. വളരുന്ന തലമുറ വൈകാരിതകള്‍ ഒന്നുമില്ലാത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സായി മാറുന്നു എന്നത് ഗൗരവത്തോടെ കാണണം. ഈ എ.ഐ യുഗത്തില്‍ രക്തബന്ധങ്ങള്‍ക്കും മനൂഷ്യ മൂല്യങ്ങള്‍ക്കും മുന്‍ഗണന നല്‍കയില്ലെങ്കില്‍ ജീവിതം തന്നെ നഷ്ടമാകുമെന്ന എന്ന ചിന്ത നമ്മെ അലോസപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഉണര്‍ത്തി.

മത-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രശസ്താരായ നിരവധി വ്യക്തിത്വങ്ങളും വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ഈദ്ഗാഹില്‍ പങ്കെടുക്കുകയും പരസ്പരം സ്നേഹാശംസകള്‍ കൈമാറുകയും ചെയ്തു.

FOREIGN

മലയാളി യുവാക്കളെ അബുദാബിയില്‍ നിന്നും കാണാതായി

സ്വദേശികളായ സഫീര്‍, സുഹൈബ് എന്നിവരെ കാണാനില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകന്‍ സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീര്‍ എന്നിവരെയാണ് ഈ മാസം 22 മുതല്‍ കാണാതായിട്ടുള്ളത്.

Published

on

അബുദാബി: അബുദാബിയില്‍ നിന്നും തായ്‌ലാന്റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം സ്വദേശികളായ സഫീര്‍, സുഹൈബ് എന്നിവരെ കാണാനില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകന്‍ സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീര്‍ എന്നിവരെയാണ് ഈ മാസം 22 മുതല്‍ കാണാതായിട്ടുള്ളത്. സുഹൈബും സഫീറും ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തുന്നത്.

പിന്നീട് അബുദാബിയിലെ മില്ലേനിയം ടവറിനടുത്തുള്ള ഗിഫ്റ്റ് കിംഗ് ബില്‍ഡിംഗില്‍ താമസിക്കുമ്പോഴാണ് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ വഴി തായ്‌ലാന്റിലേക്കുള്ള തൊഴില്‍ വിസ കരസ്ഥമാക്കുന്നത്. ഈമാസം 21ന് അബുദാബിയില്‍ നിന്നും ഇത്തിഹാദ് വിമാനത്തില്‍ തായ്‌ലാന്റിലേക്ക് പുറപ്പെടുന്നു. 22 ന് തായ്‌ലാന്റ് സുവര്‍ണഭൂമി എയര്‍പോര്‍ട്ടിലെത്തിയ ചിത്രങ്ങള്‍ കുടുംബവുമായി പങ്കുവെച്ചിരുന്നു.

എയര്‍പോര്‍ട്ടിലെത്തിയ യുവാക്കളെ ഏജന്റ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയെന്നും 21 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം അജ്ഞാതമായ സ്ഥലത്ത് എത്തിച്ചുവെന്നുമാണ് അറിയുന്നത്. അന്വേഷണത്തില്‍ ഇവരുള്ളത് മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള സ്ഥലത്താണെന്ന് സൂചനയുണ്ട്. ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും പിടിച്ചുവെക്കുകയും ക്രൂരമായ മര്‍ദ്ദനത്തിന് വിധേയരാക്കിയെന്നുമാണ് കിട്ടിയ വിവരം. യുവാക്കളുടെ രക്ഷിതാക്കള്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് മുഖേന ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

FOREIGN

ഹജ്ജ് 2024: പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന് തീര്‍ത്ഥാടകരോട് സഊദി അറേബ്യ

രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Published

on

ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വിവിധ പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന
നിര്‍ദ്ദേശവുമായി സഊദി അറേബ്യ. രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

രാജ്യത്തെയും ഹജ്ജിനായി എത്തുന്ന വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. ഹജ്ജിനെത്തുന്ന സഊദിയിലെ പൗരന്മാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൊവിഡ് 19, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ സെഹാറ്റി അപ്ലിക്കേഷന്‍ വഴി ആവശ്യമായ വാക്‌സിനുകള്‍ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, വിദേശ പൗരന്മാര്‍ സഊദിയില്‍ എത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും പോളിയോ, കൊവിഡ് 19, സീസണല്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള വാക്‌സിനും നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിനും സ്വീകരിച്ചിരിക്കണം. തീര്‍ത്ഥാടനം ജൂണ്‍ 14 മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

FOREIGN

അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പണമെത്തിച്ചു; മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്.

Published

on

സഊദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പ്രതിഫലം സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. പണം അഭിഭാഷകന് കൈമാറുന്നതോടെ നടപടിക്രമങ്ങള്‍ ആരംഭിക്കും.

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്. മരിച്ച സഊദി പൗരന്റെ അഭിഭാഷകന്‍ ഏഴര ലക്ഷം റിയാല്‍ അബ്ദുറഹീമിന്റെ ഭാഗത്ത് നിന്നും പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. ഈ തുക ഇപ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടില്‍ എത്തിയതായി നിയമസഹായ സമിതി അറിയിച്ചു. മോചനദ്രവ്യമായ 15 മില്യണ്‍ റിയാലിന്റെ 5% ആണ് ഈ ഏഴര ലക്ഷം റിയാല്‍. അതായത് 1.66 കോടി രൂപ.

നാട്ടില്‍ നിന്നാണ് ഈ തുക എംബസി അക്കൌണ്ടില്‍ എത്തിയത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ അഭിഭാഷകന് കൈമാറും. ഇതോടെ അഭിഭാഷകനുമായി തുടര്‍നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കും. ശേഷം ദിയാധനമായ 34 കോടിരൂപയും എംബസിയുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. മറ്റ് നടപടിക്രമങ്ങളെല്ലാം പുരോഗമിക്കുന്നുണ്ടെന്ന് അബ്ദുറഹീമിന്റെ പവര്‍ ഓഫ് അറ്റോണി റിയാദിലെ പൊതുപ്രവര്‍ത്തകന്‍ സിദീഖ് തുവ്വൂര്‍ അറിയിച്ചു.

മരിച്ച സഊദി പൗരന്റെ കുടുംബം ദിയാധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറാണ് എന്നു ഗവര്‍ണറേറ്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിക്കുകയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

Trending