Connect with us

kerala

എ.ടി.എമ്മി​െൻറ വാതില്‍ തകര്‍ന്ന് ചില്ല് കുത്തിക്കയറി പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്

തകര്‍ന്നുവീണ എടിഎം കൗണ്ടറിന്റെ വാതിലിന് നേരത്തെ തന്നെ കേടുപാടുകള്‍ സംഭവിച്ചിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു

Published

on

പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവില്‍ എടിഎമ്മിന്റെ വാതില്‍ തകര്‍ന്ന് വീണ് ഒരാള്‍ക്ക് ഗുരുതര പരിക്ക്. കാരറ സ്വദേശി ജോര്‍ജിനാണ് കാലിന് ഗുരുതര പരിക്കേറ്റത്. വലതുകാലിലെ മുട്ടിന് താഴെയാണ് പരിക്കേറ്റത്.

എടിഎമ്മിനിുള്ളില്‍ പ്രവേശിച്ച് ജോര്‍ജ് പണമെടുക്കുന്നതിനിയാണിത്. ചില്ലുകൊണ്ടുള്ള വാതില്‍ ജോര്‍ജിന്റെ കാലില്‍ കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ജോര്‍ജ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആസുപത്രിയില്‍ ചികിത്സ തുടരുകയാണ്. തകര്‍ന്നുവീണ എടിഎം കൗണ്ടറിന്റെ വാതിലിന് നേരത്തെ തന്നെ കേടുപാടുകള്‍ സംഭവിച്ചിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.

kerala

വർ​ഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചു, ലതികയെ അറസ്റ്റ് ചെയ്യണം: കെ കെ രമ

ലതികയുടെ എഫ്ബി പോസ്റ്റാണ് കൂടുതലായി ഷെയർ ചെയ്യപ്പെട്ടത്. തെരഞ്ഞെടുപ്പു കാലത്ത് വർ​ഗീയ ചേരിതിരിവുണ്ടാക്കാനാണ് ശ്രമിച്ചതെന്നും കെ കെ രമ ആരോപിച്ചു.

Published

on

 വ്യാജ സ്ക്രീൻഷോട്ട് പോസ്റ്റ് പ്രചരിപ്പിച്ച സിപിഎം നേതാവ് കെ കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കെ കെ രമ എംഎൽഎ. ലതികയുടെ എഫ്ബി പോസ്റ്റാണ് കൂടുതലായി ഷെയർ ചെയ്യപ്പെട്ടത്. തെരഞ്ഞെടുപ്പു കാലത്ത് വർ​ഗീയ ചേരിതിരിവുണ്ടാക്കാനാണ് ശ്രമിച്ചതെന്നും കെ കെ രമ ആരോപിച്ചു.

ലതികയുടെ പേജിൽ നിന്നും വന്നു എന്നതുകൊണ്ട് നാട്ടിൽ ഇത്രയധികം പ്രശ്നങ്ങളുണ്ടാകാൻ കാരണമായി. ഇത്രയും പ്രശ്നങ്ങളുണ്ടാക്കിയിട്ട് ഇപ്പോൾ പിൻവലിച്ചത് അം​ഗീകരിക്കാനാകില്ല. തെറ്റാണെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് ഇപ്പോൾ പിൻവലിച്ചത്. വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച ലതികയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും രമ ആവശ്യപ്പെട്ടു.
അതേസമയം വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ ലതിക പിൻവലിച്ചു. സ്ക്രീന്‍ഷോട്ട് എഫ്ബി പേജിൽ നിന്നും പിന്‍വലിച്ച ലതിക, ഫെയ്സ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്യുകയും ചെയ്തു. പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ചിട്ടും സ്‌ക്രീന്‍ഷോട്ട് ഫെയ്സ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ യുഡിഎഫ് രംഗത്തു വന്നിരുന്നു.
ലതികക്കെതിരെ കേസ് എടുക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്ക്രീന്‍ഷോട്ട് പിന്‍വലിച്ച് ഫെയ്സ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തത്. ലതികയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിം അല്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Continue Reading

crime

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച കേസ്; നാല്‌ പേർ അറസ്റ്റിൽ

അറസ്റ്റിലായവർ പാലക്കാട് സ്വ​ദേശികൾ

Published

on

സേലത്ത് മാരകായുധങ്ങൾ ഉപയോ​ഗിച്ച് മലയാളികളെ ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. അറസ്റ്റിലായ എല്ലാവരും പാലക്കാട് സ്വദേശികളാണ്. സേലം- കൊച്ചി ദേശീയപാതയിലായിരുന്നു മലയാളി കാർ യാത്രക്കാർക്ക് നേരെ ആക്രമണമുണ്ടായത്. പട്ടിമറ്റം സ്വദേശികളായ അസ്ലം, സിദ്ദിഖ്, ചാര്‍ലെസ് റെജി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

യുവാക്കളുടെ പരാതി റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അന്വേഷിച്ച്‌ റിപ്പോർട്ട് നൽകാൻ റൂറൽ എസ്പി വൈഭവ് സക്സേന നിർദേശം നൽകി.

മാരകായുധങ്ങളുമായെത്തിയ ഒരു സംഘം മലയാളികൾ സഞ്ചരിച്ച കാറിന് മുന്നിലായി അവരുടെ ഇന്നോവ നിർത്തി. തുടർന്ന് കാറിൽ നിന്ന് പുറത്തിറങ്ങിയ സംഘം ‌ആയുധങ്ങൾ ഉപയോ​ഗിച്ച് യുവാക്കൾ സഞ്ചരിച്ച കാറിന്റെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു. മലയാളി ഡ്രൈവറുടെ സമയോജിതമായ നീക്കമാണ് വലിയൊരു അപകടത്തിൽ നിന്ന് കാർ യാത്രക്കാർ രക്ഷപ്പെടാൻ കാരണമായത്. ആക്രമണം തുടങ്ങിയ ഉടനെ വാഹനമെടുത്ത് ഇവർ രക്ഷപ്പെട്ടു.

Continue Reading

kerala

‘മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല’; പിണറായിക്കും സർക്കാരിനും സിപിഐ യോ​ഗത്തിൽ രൂക്ഷവിമർശനം

ഈഴവ, പിന്നാക്ക വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടു. നവകേരള സദസ്സ് ധൂര്‍ത്ത് ആയി മാറി. പരിപാടിക്കായി വലിയ പണപ്പിരിവാണ് നടന്നത്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചു. സർക്കാരിലെ മന്ത്രിമാരുടെ പ്രകടനം മോശമാണെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

Published

on

ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ യോ​ഗത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം. ന്യൂനപക്ഷ പ്രീണനം പരിധി വിട്ടു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം പരാജയകാരണമായി. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നും അം​ഗങ്ങൾ വിമർശിച്ചു.

തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമാണ്. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് കനത്ത തിരിച്ചടിയായി. പൗരത്വ നിയമത്തിനെതിരായ യോഗങ്ങള്‍ മതയോഗങ്ങളായി മാറി. യോഗങ്ങളില്‍ മതമേധാവികള്‍ക്ക് അമിത പ്രാധാന്യം നൽകി. രാഷ്ട്രീയ ക്യാമ്പയിന് പകരം മത സംഘടനകളുടെ യോഗമായി മാറി എന്നും അം​ഗങ്ങൾ വിമർശനം ഉന്നയിച്ചു.

ഈഴവ, പിന്നാക്ക വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടു. നവകേരള സദസ്സ് ധൂര്‍ത്ത് ആയി മാറി. പരിപാടിക്കായി വലിയ പണപ്പിരിവാണ് നടന്നത്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചു. സർക്കാരിലെ മന്ത്രിമാരുടെ പ്രകടനം മോശമാണെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

സി കെ ചന്ദ്രപ്പന്റെയും വെളിയം ഭാര്‍ഗവന്റെയും കാലത്തെപ്പോലെ തിരുത്തല്‍ ശക്തിയാകാന്‍ സിപിഐക്ക് ഇന്ന് കഴിയുന്നില്ലെന്നും നേതാക്കള്‍ വിമർശനം ഉന്നയിച്ചു.

Continue Reading

Trending