Connect with us

india

അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ലോകത്തിലെ 160 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നും നേരെത്തെ വിവരങ്ങളുണ്ടായിരുന്നു.

Published

on

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യപിച്ചു. 2024 ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ക്ഷേത്രത്തിന്റെ നിര്‍മാണം നടക്കുകയായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തിലെ 160 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നും നേരെത്തെ വിവരങ്ങളുണ്ടായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തി, ജനുവരിയോടെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ അറിയിക്കുന്നത്. മേല്‍ക്കൂരയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ആദ്യ നിലയുടെ നിര്‍മാണം അന്തിമഘട്ടത്തിലും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

5 ലക്ഷം വരെ അയക്കാം;യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി ആര്‍ബിഐ

ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു

Published

on

യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകളുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചില പ്രത്യേക കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സേവനങ്ങള്‍ക്കാണ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

ഇതുകൂടാതെ മ്യൂച്ചല്‍ ഫണ്ട് സബ്സ്‌ക്രിപ്ഷൻ, ഇൻഷുറൻസ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ്‌സ് തുടങ്ങിയ റെക്കറിംഗ് ഓണ്‍ലൈൻ ഇടപാടുകളുടെ പരിധി 15,000ല്‍ നിന്ന് 1 ലക്ഷം രൂപയായി ഉയര്‍ത്തിയതായും ആര്‍ബിഐ വ്യക്തമാക്കി.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌ ബാങ്ക് ഇടപാടുകള്‍ നടത്താൻ സാധിക്കുന്ന റിയല്‍-ടൈം പേയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്. ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ ഇന്ത്യയിലെവിടെയിരുന്നും ഇതുവഴി ബാങ്ക് ഇടപാടുകള്‍ നടത്താൻ സാധിക്കും. യുപിഐയുടെ ജനപ്രീതി ഉയര്‍ന്നതോടെ യുഎഇ, ഫ്രാൻസ് തുടങ്ങി പല വിദേശരാജ്യങ്ങളിലും ഇത് നടപ്പാലാക്കിയിരുന്നു.

Continue Reading

india

മഹുവ മൊയ്ത്രയേ പുറത്താക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധത: പികെ കുഞ്ഞാലിക്കുട്ടി

നേരത്തെ രാഹുല്‍ ഗാന്ധിയെയും ഈ രീതിയില്‍ തന്നെയാണ് പുറത്തിരുത്തിയത്

Published

on

മഹുവ മൊയ്ത്രയേ പുറത്താക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധതയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഏത് വിധേനയും നിശബ്ദമാക്കുക എന്ന ഫാസിസ്റ്റ് രീതിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആരോപണ വിധേയക്ക് തന്റെ ഭാഗം പറയാനുള്ള അവകാശം പോലും അനുവദിക്കാത്തത് എത്ര കാടത്തമാണ്.

നേരത്തെ രാഹുല്‍ ഗാന്ധിയെയും ഈ രീതിയില്‍ തന്നെയാണ് പുറത്തിരുത്തിയത്. ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണം. മഹുവ മൊയ്ത്രക്ക് പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Continue Reading

india

കേരളത്തില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന് ഇഡി; ശിവശങ്കറിന്റെ മെഡിക്കല്‍ പരിശോധന പുതുച്ചേരിയില്‍

ജാമ്യം നീട്ടി നൽകണമെങ്കിൽ മെഡിക്കൽ പരിശോധന കൂടിയേ തീരൂവെന്നായിരുന്നു ഇഡിയുടെ നിലപാട്

Published

on

ലൈഫ് മിഷൻ കേസിൽ ആരോ​ഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന എം ശിവശങ്കറിന് മെഡിക്കൽ പരിശോധന. കേരളത്തിലെ മെഡിക്കല്‍ പരിശോധനയില്‍ വിശ്വാസമില്ലെന്നാണ് ഇഡി സുപ്രീം കോടതിയെ അറിയിച്ചത്. തുടർന്ന് പുതുച്ചേരിയിലെ ആശുപത്രിയിൽ പരിശോധന നടത്താൻ സുപ്രിം കോടതി നിർദ്ദേശിച്ചു.

ജാമ്യം നീട്ടി നൽകണമെങ്കിൽ മെഡിക്കൽ പരിശോധന കൂടിയേ തീരൂവെന്നായിരുന്നു ഇഡിയുടെ നിലപാട്.  ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം ലഭിക്കുന്നതിനുള്ള അപേക്ഷ ശിവശങ്കർ നൽകിയിട്ടില്ല. എന്നിട്ടും ഇളവ് ലഭിക്കുകയാണെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് പറഞ്ഞു. ജാമ്യാപേക്ഷയിൽ വാദം നടത്താൻ തയാറാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു.

ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ആരോ​ഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് എം ശിവശങ്കരൻ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇടക്കാല ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഇടക്കാല ജാമ്യം ഡിസംബർ 5 വരെ നീട്ടി നൽകുകയും ചെയ്തിരുന്നു. ഇന്ന് കേസ് പരി​ഗണിച്ചപ്പോൾ ജാമ്യം നീട്ടി നൽകേണ്ട ആവശ്യം വരുന്നില്ലെന്നും ആരോ​ഗ്യപരമായ പ്രശ്നങ്ങൾ ഒഴിവായി എന്നും ഇഡിയുടെ മുന്നിൽ‌ കീഴടങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു.

Continue Reading

Trending