Connect with us

gulf

ആഢംബരങ്ങളുടെ രാജകുമാരി തയ്യാര്‍; എം.എസ്.സി വേള്‍ഡ് ക്രൂയിസ് കപ്പലില്‍ അതിഥികളാവുന്നവര്‍ 6,700

ഖത്തര്‍ ഫിഫ ലോകകപ്പിനെത്തുന്ന 6,700 ആരാധകരെയാണ് ആഢംബരങ്ങളുടെ ഈ രാജകുമാരി സ്വീകരിക്കുക

Published

on

അശ്‌റഫ് തൂണേരി

ദോഹ: 22 നിലകള്‍. അഥവാ 22 ഡെക്കുകള്‍. 2,626 കാബിനുകള്‍. 7 നീന്തല്‍ക്കുളങ്ങള്‍. 13 വേള്‍പൂളുകള്‍. ലോകമെമ്പാടുമുള്ള കൊതിയൂറും ഭക്ഷ്യവിഭവങ്ങള്‍ വിളമ്പുന്ന, പാനീയങ്ങള്‍ സുലഭമായ 33 റെസ്‌റ്റോറന്റുകളും ലോഞ്ചുകളും. നാല്‍പ്പതിനായിരം മീറ്റര്‍ സ്‌ക്വയര്‍ പൊതുഇടം. 766 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ ഉള്‍വിസ്തീര്‍ണ്ണമുള്ള 7 മുറികളുള്ള വിനോദത്തിനും ബൗദ്ധികോന്മേഷത്തിനുപകരിക്കുന്ന 22 ജീവനക്കാരുള്ള ചൈല്‍ഡ് കെയര്‍ കേന്ദ്രങ്ങള്‍. ജനനം മുതല്‍ 17 വയസ്സ് വരെ കുട്ടികള്‍ക്കുള്ള വിവിധ സേവനങ്ങള്‍. സംഗീതം, നൃത്തം തുടങ്ങിയവയാല്‍ സമ്പന്നമായ പനോരമ ലോഞ്ച്. സവിശേഷതകള്‍ ഇനിയുമേറെയാണ് ദോഹ തുറമുഖ തീരത്തണഞ്ഞ ലോകോത്തര ക്രൂയിസ് കപ്പലായ എം.എസ്.സി വേള്‍ഡ് യൂറോപ്പക്ക്.

ഖത്തര്‍ ഫിഫ ലോകകപ്പിനെത്തുന്ന 6,700 ആരാധകരെയാണ് ആഢംബരങ്ങളുടെ ഈ രാജകുമാരി സ്വീകരിക്കുക. ചെക്ക് ഇന്‍ചെയ്ത് പ്രവേശിക്കുമ്പോള്‍ മുതല്‍ ഊഷ്മളമായ സ്വീകരണമാണ് കപ്പലില്‍ ലഭിക്കുക. ”ഇതൊരു കപ്പല്‍ മാത്രമല്ല ഫ്‌ളോട്ടിംഗ് ഹോട്ടല്‍ കൂടിയാണ്. ഒഴുകിക്കൊണ്ടേയിരിക്കുന്ന അത്യാഢംബര ഹോട്ടല്‍. ഏറെ ആഹ്ലാദവാനാണ് ഞാന്‍. ഖത്തറില്‍ തൊഴില്‍ തേടിയെത്താന്‍ ആഗ്രഹിച്ചു ഏറെ അലഞ്ഞതാണ്. പക്ഷെ ഇപ്പോഴെത്തിയത് ലോകകപ്പ് ആരാധകര്‍ക്ക് സേവനം ചെയ്യാനാണ്.” കപ്പലിന്റെ പതിനാറാം ഡെക്കില്‍ കാബിന്‍ സ്റ്റിവാഡായ ഫിലിപ്പിനോ സ്വദേശി ഹാര്‍ലി നാരിസ്‌കോ പറഞ്ഞു. പ്രകൃതി സൗഹൃദ ഇന്ധനമായ ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസ് (എല്‍.എന്‍.ജി) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ഏക കപ്പല്‍ കൂടിയാണ് എം.എസ്.സി വേള്‍ഡ് യൂറോപ്പ. ഖത്തര്‍ ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണും സി.ഇ.ഒ.യുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി ഇന്നലെ ക്ഷണിക്കപ്പെട്ടവര്‍ക്കായി നടത്തിയ ചടങ്ങില്‍ കപ്പിലിന്റെ പേരുവിളിച്ചു.

gulf

ഖത്തറില്‍ സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

ഫെബ്രുവരി ഒന്നുമുതല്‍ രാജ്യത്തെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്

Published

on

ഖത്തറില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരി ഒന്നിന് തുടങ്ങും. ഫെബ്രുവരി ഒന്നുമുതല്‍ രാജ്യത്തെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.ഇന്‍ഷുറന്‍സ് എടുക്കാതെ വിസിറ്റിങ് വിസ ലഭിക്കില്ല. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശകര്‍ക്ക് പോളിസി നിര്‍ബന്ധമാക്കിയത്. പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്ബനികളില്‍ നിന്നാണ് പോളിസി എടുക്കേണ്ടത്. അടിയന്തര, അപകട സേവനങ്ങള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍ക്കൊള്ളുന്നത്. 50 റിയാലാണ് പ്രതിമാസ പ്രീമിയം. അധികസേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോളിസിക്ക് പ്രീമിയവും കൂടും.അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവരുടെ കാര്യത്തില്‍ പോളിസിയില്‍ ഖത്തര്‍ ഉള്‍പ്പെട്ടിരിക്കണം എന്നതാണ് വ്യവസ്ഥ. ഖത്തറില്‍ അംഗീകാരമുള്ള കമ്ബനിയായിരിക്കണം ഈ പോളിസി നല്‍കേണ്ടതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

gulf

സി.എം ഉബൈദുല്ലാഹ് മൗലവി അന്തരിച്ചു

ദീര്‍ഘകാലം ദുബായില്‍ പള്ളി ജോലിയും അധ്യാപനവും തുടര്‍ന്നു

Published

on

പ്രമുഖ മതപണ്ഡിതന്‍ സി.എം ഉബൈദുല്ലാഹ് മൗലവി (82) അന്തരിച്ചു. സമസ്ത കാസര്‍ക്കോട് ജില്ലാ മുശാഖറ മെമ്പറും ചെമ്പരിക്ക ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്നു. ദീര്‍ഘകാലം ദുബായില്‍ പള്ളി ജോലിയും അധ്യാപനവും തുടര്‍ന്നു. ചെമ്പരിക്ക ജുമാ മസ്ജിദ് ഖത്തീബായും സേവനം അനുഷ്ഠിച്ചു. പിന്നീട് ആരോഗ്യസ്ഥി മോശമായതിനെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

പരേതനായ ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെയും ബീഫാത്വിമ ഹജ്ഞുമ്മയുടെയും ഇളയപുത്രനാണ്. മര്‍ഹൂം ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ഇളയ സഹോദരനാണ് ഖദീജ പള്ളിക്കരയാണ് ഭാര്യ. മക്കള്‍: ദൈനബി, റുഖിയ, സഫിയ്യ, സഫൂറ, ഹബീബ്, കബീര്‍, ശഫീഖ്.

മരുമക്കള്‍: അസീസ് പൂച്ചക്കാട്, അബ്ദുല്ല ചെമ്പരിക്ക, അഹ്മദ് ചേരൂര്‍, സികെ മുനീര്‍ നായമ്മാര്‍മൂല, മര്‍യം തസ്ലീന കടവത്ത്, ആയിശ തൊട്ടി, നാസില പള്ളിപ്പുഴ.

Continue Reading

gulf

മിഡില്‍ഈസ്റ്റ് മരുന്ന് വിപണി: 30 ശതമാനവും സഊദിഅറേബ്യന്‍ ഉല്‍പ്പന്നങ്ങള്‍

ഏറ്റവും വലിയ ഉല്‍പ്പാദനവിപണന കേന്ദ്രമായി സഊദിഅറേബ്യ ഇതിനകം തന്നെ മുന്നിലെത്തിക്കഴിഞ്ഞതായി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദര്‍ അല്‍ഖൊറായ്ഫ് വ്യക്തമാക്കി.

Published

on

റിയാദ്: മിഡില്‍ഈസ്റ്റ് രാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന മരുന്നുകളില്‍ 30 ശതമാനവും സഊദി അറേബ്യന്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍. ഈ മേഖലയിലെ ഏറ്റവും വലിയ ഉല്‍പ്പാദനവിപണന കേന്ദ്രമായി സഊദിഅറേബ്യ ഇതിനകം തന്നെ മുന്നിലെത്തിക്കഴിഞ്ഞതായി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദര്‍ അല്‍ഖൊറായ്ഫ് വ്യക്തമാക്കി.

സൗദി അറേബ്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യവസായ വിപണി 32 ബില്യണ്‍ റിയാല്‍ (8.6 യുഎസ് ഡോളര്‍)ലെത്തിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിയാദ് ഗ്ലോബല്‍ മെഡിക്കല്‍ ബയോടെക്‌നോളജി ഉച്ചകോടിയില്‍ മന്ത്രിതല സംഭാഷണ സെഷനില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവുള്ളവരെ ആകര്‍ഷിക്കുന്നതിനായി ആഗോള തലത്തില്‍ ബയോടെക്‌നോളജിക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള തന്ത്രപരമായ സമീപനവും സമഗ്രമായ പദ്ധതിയുമാണ് രാജ്യം പിന്തുടരുന്നത്.

നവീകരണത്തെ പ്രോത്സാഹിപ്പിക്കുക, ആരോഗ്യ സംരക്ഷണത്തിലും ലൈഫ് സയന്‍സിലും ആഗോളതലത്തില്‍ രാജ്യത്തെ നയിക്കുക എന്നതാണ് ലക്ഷ്യം.

ബയോടെക്‌നോളജി മേഖലയുടെ പ്രാധാന്യത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും രാജ്യത്തിന് ബോധ്യമുണ്ടെന്ന് അല്‍ഖൊറായ്ഫ് വിശദീകരിച്ചു.

പാന്‍ഡെമിക് സമയത്ത് വെല്ലുവിളികളെ നേരിടുന്നതില്‍ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട സുപ്രധാന മേഖലകളിലൊന്നാണ് രാജ്യത്തെ കെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെന്ന് അല്‍ഖൊറായ്ഫ് സൂചിപ്പിച്ചു. രാജ്യത്ത് ഏകദേശം 50 രജിസ്റ്റര്‍ ചെയ്ത ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറികളാണുള്ളത്.

വണ്‍ഷോപ്പ് സര്‍വീസ് സ്‌റ്റോപ്പ് എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനായി കമ്മിറ്റി 13 സര്‍ക്കാര്‍ ഏജന്‍സികളുമായി ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Continue Reading

Trending