Connect with us

kerala

റെയില്‍വെ ചതിച്ചു; തിരുവനന്തപുരത്ത് യാത്രക്കാര്‍ വലഞ്ഞു

ഡിസംബര്‍ 9 ന് ആരംഭിച്ച ചലച്ചിത്രമേളക്ക് 13500 പേരാണ് പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Published

on

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളക്കെത്താനും തിരിച്ച് പോകാനും കഴിയാതെ യാത്രക്കാരും സിനിമാപ്രേമികളും വലഞ്ഞു. കൊച്ചുവേളിയില്‍ ട്രാക്ക് നന്നാക്കുന്നതിന്റെ ഭാഗമായി രണ്ടു ദിവസമായി പല ട്രെയിനുകളും നിര്‍ത്തലാക്കുകയോ വൈകിക്കുകയോ ചെയ്തതാണ് കാരണം. പകരം കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ചവര്‍ക്ക് സീറ്റ് കിട്ടുന്നുമില്ല.

ബസുകളില്‍ എല്ലാ സീറ്റുകളും റിസര്‍വ് ആയതോടെ പെട്ടെന്ന് എത്തിയവര്‍ക്ക് ദീര്‍ഘദൂരം നിന്ന് യാത്ര ചെയ്യേണ്ടി വന്നു. അന്താരാഷ്ട്ര മേള നടക്കുമ്പോള്‍ തന്നെ വലിയ വരുമാനം ലഭിക്കുന്ന സമയത്ത് ട്രെയിനുകളും ബസ്സുകളും ആവശ്യത്തിനില്ലാത്തത് ആസൂത്രണത്തിലെ പോരായ്മയായി. ട്രെയിന്‍ സ്തംഭനം മുന്‍കൂട്ടി അറിയാതെ കെ.എസ്.ആര്‍.ടി.സിയും മുന്‍കരുതലെടുത്തതുമില്ല. ഡിസംബര്‍ 9 ന് ആരംഭിച്ച ചലച്ചിത്രമേളക്ക് 13500 പേരാണ് പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നഗരത്തിലും വന്‍ തിരക്കാണ് അനുഭപ്പെടുന്നത്.

kerala

ഇന്ന് കൊട്ടിക്കലാശം; വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴുമുതൽ ആറു വരെ

അവസാന 48 മണിക്കൂറില്‍ നിശ്ശബ്ദ പ്രചാരണം മാത്രമാണ്.

Published

on

തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പു തന്നെ കേരളത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ മുന്നണികളുടെ ‘പരസ്യപ്പോര്’ ഇന്ന് വൈകീട്ട് ആറിന് അവസാനിക്കും. വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴുമുതല്‍ ആറു വരെയാണ്. അവസാന 48 മണിക്കൂറില്‍ നിശ്ശബ്ദ പ്രചാരണം മാത്രമാണ്. ഈ സമയം നിയമ വിരുദ്ധമായി കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, മദ്യവിതരണം എന്നിവ കണ്ടെത്തിയാല്‍ നടപടിയെടുക്കും. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതു വരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വില്‍പ്പനയ്ക്കും നിരോധനമുണ്ട്.

എല്ലാ വാഹനങ്ങളും പരിശോധിക്കും. പുറത്തു നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ തുടരാന്‍ അനുവദിക്കില്ല. ലൈസന്‍സുള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൊണ്ടു നടക്കുന്നതിനുമുള്ള നിരോധനം തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്നതു വരെ തുടരും.

 

Continue Reading

kerala

കണ്ണൂരില്‍ വീണ്ടും ബോംബ്; പാടത്ത് ബക്കറ്റില്‍ സൂക്ഷിച്ച 9 ബോംബുകള്‍ കണ്ടെടുത്തു

സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ബോംബുകള്‍ കണ്ടെത്തിയത്.

Published

on

കണ്ണൂര്‍ മട്ടന്നൂരിലെ കോളാരിയില്‍ ഒമ്പത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ബോംബുകള്‍ കണ്ടെത്തിയത്. വയലില്‍ പുല്ലരിയാന്‍ പോയ സ്ത്രീ ബോംബുകള്‍ കണ്ട് നാട്ടുകാരെയും തുടര്‍ന്ന് പൊലീസിലും അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. പെയിന്റ് ബക്കറ്റുകള്‍ക്കുള്ളിലായിരുന്നു ബോംബുകള്‍ സൂക്ഷിച്ചിരുന്നത്.

 

Continue Reading

kerala

കെ.സി. വേണുഗോപാലിനെതിരായ മോശം പരാമർശം: പി.വി. അൻവറിനെതിരെ പരാതി നൽകി കോണ്‍ഗ്രസ്

ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം.

Published

on

ആലപ്പുഴ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ മോശം പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പരാമര്‍ശം വ്യക്തിഹത്യയും തെരഞ്ഞെടുപ്പ് ചട്ട ലംഘനവും ആണെന്ന് ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാലിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. എം. ലിജു ആണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

അന്‍വറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം. ജനപ്രതിനിധി കൂടിയായ പി.വി. അന്‍വര്‍ നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് എം. ലിജു പരാതിയില്‍ ആവശ്യപ്പെട്ടു.

Continue Reading

Trending