Connect with us

india

റിസപ്ഷനിസ്റ്റിന്റെ കൊലപാതകം; ബി.ജെ.പി നേതാവിന്റെ മകന്റെ റിസോര്‍ട്ട് വേശ്യാലയമെന്ന് മൊഴി

മേല്‍വിലാസം വെളിപ്പെടുത്താതെ സ്ത്രീകളെയും എത്തിക്കും. റിസോര്‍ട്ടില്‍ ലൈംഗിക സേവനത്തിനായാണ് ഇവരെത്തുന്നത്. അതിഥികള്‍ക്കായി വിലയേറിയ മദ്യം, കഞ്ചാവ്, മറ്റു രാസലഹരികള്‍ എന്നിവ ഒരുക്കി നല്‍കാറുണ്ട്- ഇവര്‍ വെളിപ്പെടുത്തി.

Published

on

ഡെറാഡൂണ്‍: റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തോടെ വാര്‍ത്തകളില്‍ നിറഞ്ഞ ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവിന്റെ മകന്റെ റിസോര്‍ട്ടിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍. രഹസ്യ അനാശാസ്യകേന്ദ്രമായാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്നും ലഹരിയിടപാടിന്റെ കേന്ദ്രമായിരുന്നെന്നും മുന്‍ ജീവനക്കാര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് ഭോഗ്പുരിലെ റിസോര്‍ട്ട്. സംഭവത്തിന് പിന്നാലെ ബി.ജെ.പി സര്‍ക്കാര്‍ റിസോര്‍ട്ട് പൊളിച്ചത് വിവാദമായിരുന്നു. തെളിവ് നശിപ്പിക്കാനാണ് ഇതെന്നായിരുന്നു കുടുംബം വ്യക്തമാക്കിയത്. ജീവനക്കാരെ പുല്‍കിത് മാനസികമായി പീഡിപ്പിച്ചിരുന്നു. റിസോര്‍ട്ടില്‍നിന്നു പുറത്തുപോകാന്‍ ശ്രമിക്കുന്നവരെ വ്യാജ മോഷണവും ആരോപണങ്ങളും ഉന്നയിച്ചു കുടുക്കും. വേശ്യാവൃത്തി, ലഹരിക്കച്ചവടം തുടങ്ങിയ അനധികൃത ഇടപാടുകള്‍ക്കു ഞങ്ങള്‍ സാക്ഷികളാണ്. ഇതൊന്നും സഹിക്കാനാകാതെ രണ്ടുമാസം മുന്‍പാണു ജോലി രാജിവച്ചത്’- നേരത്തേ ഇവിടെ ജോലി ചെയ്തിരുന്ന ദമ്പതികള്‍ പറഞ്ഞു. ചില പ്രത്യേക അതിഥികളെ റിസോര്‍ട്ടിലേക്ക് പുല്‍കിത് കൊണ്ടുവരാറുണ്ട്. മേല്‍വിലാസം വെളിപ്പെടുത്താതെ സ്ത്രീകളെയും എത്തിക്കും. റിസോര്‍ട്ടില്‍ ലൈംഗിക സേവനത്തിനായാണ് ഇവരെത്തുന്നത്. അതിഥികള്‍ക്കായി വിലയേറിയ മദ്യം, കഞ്ചാവ്, മറ്റു രാസലഹരികള്‍ എന്നിവ ഒരുക്കി നല്‍കാറുണ്ട്- ഇവര്‍ വെളിപ്പെടുത്തി.

അറസ്റ്റിലായ പുല്‍കിതും രണ്ടു ജീവനക്കാരും റിമാന്‍ഡിലാണ്. കാണാതായ അങ്കിതയുടെ മൃതദേഹം ഋഷികേശിനു സമീപം ചീല കനാലില്‍നിന്നാണ് കണ്ടെടുത്തത്. ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ അങ്കിത എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്‌ലിം വിദ്യാര്‍ത്ഥിയെ ഭീകരവാദിയുമായി തുലനംചെയ്ത കോളജ് അധ്യാപകന് സസ്‌പെന്‍ഷന്‍

മുംബൈ ഭീകരാക്രമണത്തിലെ പ്രതി തൂക്കിലേറ്റപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശി അജ്മല്‍ കസബിനെയാണ് വിദ്യാര്‍ത്ഥിയോട് അധ്യാപകന്‍ ഉപമിച്ചത്.

Published

on

മുസ്‌ലിം വിദ്യാര്‍ത്ഥിയെ ഭീകരവാദിയുമായി തുലനംചെയ്ത കോളജ് അധ്യാപകന് സസ്‌പെന്‍ഷന്‍. ഉഡുപ്പി മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ ്‌സംഭവം. കഴിഞ്ഞയാഴ്ച നടന്ന സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നു.

നിന്റെ പേരെന്താണ്?

പേര് പറയുന്ന വിദ്യാര്‍ത്ഥി മുസ്‌ലിമാണെന്ന് അറിഞ്ഞതോടെ നിങ്ങള്‍ കസബിനെപോലെയാണെന്നായിരുന്നു അധ്യാപകന്റെ പരിഹാസം. നിങ്ങള്‍ക്ക് അതൊരു തമാശയായിരിക്കാം. എനിക്കങ്ങനെയല്ല. വിദ്യാര്‍ത്ഥി തിരിച്ചടിച്ചു. നിങ്ങള്‍ക്ക് എന്റെ മതത്തെ പരിഹസിക്കാം. എന്നാലത് എനിക്ക് അഭിമാനമാണെന്ന് വിദ്യാര്‍ത്ഥി വിശദീകരിക്കുന്നു. സംഭവം വിവാദമായതോടെയാണ് അധ്യാപകനെ മാനേജ്‌മെന്റ ്പിരിച്ചുവിട്ടത്. മുംബൈ ഭീകരാക്രമണത്തിലെ പ്രതി തൂക്കിലേറ്റപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശി അജ്മല്‍ കസബിനെയാണ് വിദ്യാര്‍ത്ഥിയോട് അധ്യാപകന്‍ ഉപമിച്ചത്.
നിങ്ങള്‍ എന്റെ മകനെപ്പോലെയാണെന്ന് പറഞ്ഞ് അധ്യാപകന്‍ വിഷയം തണുപ്പിക്കാന്‍ നോക്കിയപ്പോള്‍ മകനെ താങ്കള്‍ ഇങ്ങനെ വിളിക്കുമോ എന്ന് വിദ്യാര്‍ത്ഥി തിരിച്ചുചോദിക്കുന്നുമുണ്ട്.

Continue Reading

india

ശ്രദ്ധ കൊലക്കേസ്: പ്രതി അഫ്താബിനെ കൊണ്ടുപോയ പൊലീസ് വാഹനത്തിന് നേരെ വാളുമായി ആക്രമണം

കഴിഞ്ഞ മെയ് 18നാണ് ഇദ്ദേഹം പെണ്‍ സുഹൃത്തായ ശ്രദ്ധയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം മൃതദേഹം വെട്ടി നുറുക്കി വിവിധ ഇടങ്ങളില്‍ ഉപേക്ഷിച്ചത്.

Published

on

പെണ്‍ സുഹൃത്തിനെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി വെട്ടി നുറുക്കിയ കേസില്‍ പ്രതി അഫ്താബ് പൂന വാലയെ കൊണ്ടുപോയ പോലീസ് വാഹനത്തിന് നേരെ ആക്രമണം.

ഫോറന്‍സിക് ലാബില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ഹിന്ദു സേനാ പ്രവര്‍ത്തകര്‍ എന്ന അവകാശപ്പെടുന്ന പതിനഞ്ചോളം പേര്‍ വാളുമായി ആക്രമിക്കാന്‍ വന്നത്. ഇവര്‍ പോലീസിന്റെ വാഹനത്തിന്റെ വാതില്‍ വലിച്ചു തുറന്ന് പ്രതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. സംഘത്തെ പിന്തിരിപ്പിക്കാന്‍ പോലീസിന് ആകാശത്തേക്ക് വെടി വെക്കേണ്ടി വന്നു. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും പോലീസ് ആയുധങ്ങള്‍ പിടിച്ചെടുത്തു.

കഴിഞ്ഞ മെയ് 18നാണ് ഇദ്ദേഹം പെണ്‍ സുഹൃത്തായ ശ്രദ്ധയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം മൃതദേഹം വെട്ടി നുറുക്കി വിവിധ ഇടങ്ങളില്‍ ഉപേക്ഷിച്ചത്.

Continue Reading

india

മുസ്ലിം വിദ്യാര്‍ഥിയെ ഭീകരവാദിയെന്ന് വിളിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍

അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ക്ലാസുകള്‍ എടുക്കുന്നതിന് അധ്യാപകനെ അധികൃതര്‍ വിലക്കിയിട്ടുണ്ട്.

Published

on

ബംഗളൂരു:മുസ്ലിം വിദ്യാര്‍ത്ഥിയെ ഭീകരവാദി എന്ന് വിളിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മണിപ്പാല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്. വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപകനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അറിയിച്ചു.

അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ക്ലാസുകള്‍ എടുക്കുന്നതിന് അധ്യാപകനെ അധികൃതര്‍ വിലക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ഭീകരവാദി എന്ന് വിളിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. പ്രകോപിതനായ വിദ്യാര്‍ത്ഥി അധ്യാപകന്റെ പരാമര്‍ശത്തെ ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

Continue Reading

Trending