Connect with us

kerala

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ മത്സരക്രമവും ഫലങ്ങളും ഇനി തത്സമയമറിയാം

നാളെ (ഡിസംബര്‍ 3) ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ് സജ്ജമാക്കി.

Published

on

നാളെ (ഡിസംബര്‍ 3) ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ് സജ്ജമാക്കി. ഈ വര്‍ഷം മുതല്‍ www.sports.kite.kerala.gov.in വഴി 38 മത്സര ഇനങ്ങള്‍ സബ് ജില്ലാതലം മുതല്‍ സംസ്ഥാനതലം വരെ മത്സര നടത്തിപ്പിന്റെ വിശദാംശങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായാണ് നടത്തുന്നത്.

മത്സര വേദികളിലെ തത്സമയ ഫലവും, മീറ്റ് റെക്കോര്‍ഡുകളും ഈ പോര്‍ട്ടലിലൂടെ ലഭിക്കും. ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതല്‍ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്.എസ്.യു.ഐ.ഡി (സ്‌കൂള്‍ സ്പോര്‍ട്സ് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) ഈ വര്‍ഷം പുതുതായി നിലവില്‍ വരുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

കൈറ്റ് വിക്ടേഴ്സില്‍ ലൈവ്

കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയും ചാനലിന്റെ വെബ്, മൊബൈല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും കായികമേള ലോകത്തെവിടെ നിന്നും ലൈവായി കാണാനും ഈ വര്‍ഷം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 3-ന് രാവിലെ 7 മുതല്‍ 11 വരെയും ഉച്ചയ്ക്ക് 1 മുതല്‍ 5 വരെയും ഡിസംബര്‍ 4-ന് രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും വൈകുന്നേരം 4.10 മുതല്‍ രാത്രി 8.30 വരെയും കൈറ്റ് വിക്ടേഴ്സില്‍ ലൈവായി കായികമേള കാണാം. തിങ്കളാഴ്ച രാവിലെ 6.30 മുതല്‍ 12 വരെയും വൈകുന്നേരം 3.20 മുതല്‍ 8.30 വരെയുമാണ് ലൈവ്. കായികമേളയുടെ അവസാന ദിവസമായ ചൊവ്വാഴ്ച രാവിലെ 6.30 മുതല്‍ വൈകുന്നേരം 4.30 വരെയും ലൈവുണ്ടായിരിക്കും. www.victers.kite.kerala.gov.in, KITE VICTERS മൊബൈല്‍ ആപ്പ് എന്നിവ വഴിയും victerseduchannel എന്ന ഫേസ്ബുക്ക് പേജ് വഴിയും ലൈവായി കാണാം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചാലക്കുടിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്; മുന്നിലെ ചില്ല് തകര്‍ന്നു

ബസിനെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവാണ് കല്ലെറിഞ്ഞത്.

Published

on

തൃശൂര്‍: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്. കല്ലേറില്‍ ബസിന്റെ മുന്നിലെ ചില്ല് പൂര്‍ണമായി തകര്‍ന്നു. ചാലക്കുടിയിലാണ് സംഭവം.

കെഎസ്ആര്‍ടിസി ബസിനെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവാണ് കല്ലെറിഞ്ഞത്. തൃശൂരില്‍ നിന്ന് ചാലക്കുടി വരെ ബൈക്കിലെത്തിയ യുവാവ് ചാലക്കുടിയില്‍ കല്ലുമായി കാത്തുനിന്നു. ബസ് എത്തിയ സമയത്ത് കല്ലെറിഞ്ഞ ശേഷം ബൈക്കില്‍ യുവാവ് രക്ഷപ്പെടുകയായിരുന്നു.

തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെയായിരുന്നു കല്ലേറ് നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പുനഃസംഘടിപ്പിച്ചു: നയിക്കുന്നത് ജനകീയ മുഖങ്ങള്‍

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സംവിധാനം പുനഃസംഘടിപ്പിക്കാന്‍ കെപിസിസി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു

Published

on

തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പുനഃസംഘടിപ്പിച്ചു. ചെയര്‍മാന്‍ വിടി ബല്‍റാം, ഡോ. പി സരിന്‍ കണ്‍വീനര്‍, ബിആര്‍എം ഷെഫീര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, നിഷ സോമന്‍, വീണ എസ് നായര്‍, താര ടോജോ അലക്‌സ്, ടിആര്‍ രാജേഷ് എന്നിവരടങ്ങിയ അംഗങ്ങളാണ് പുതുതായി വരുന്നത്.

അനില്‍ ആന്റണി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് മീഡിയ സെല്‍ പുനഃസംഘടിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഡിജിറ്റല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സംവിധാനം പുനഃസംഘടിപ്പിക്കാന്‍ കെപിസിസി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

അനില്‍ ആന്റണി ഒഴിഞ്ഞതോടെ പുനഃസംഘടന നേതൃത്വം വേഗത്തിലാക്കുകയായിരുന്നു. തൃശ്ശൂര്‍ തിരുവില്വാമല സ്വദേശിയായ ഡോ. സരിന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസില്‍ കര്‍ണാടകയില്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായിരിക്കെയാണ് ജോലി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.

Continue Reading

kerala

കാളമ്പാടി അബ്ബാസ് ഫൈസി (55) നിര്യാതനായി

ഒരുവര്‍ഷംമുമ്പാണ ്‌നാട്ടിലെത്തി തിരിച്ചുവന്നത്.

Published

on

സമസ്ത മുന്‍പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ മകന്‍ കാളമ്പാടി അബ്ബാസ് ഫൈസി (55) നിര്യാതനായി. ഹൃദയാഘാതത്തെതുടര്‍ന്ന് മക്കയില്‍ നിര്യാതനായി. 30 വര്‍ഷമായി പ്രവാസിയാണ്.ശറഇയില്‍ പച്ചക്കറി കച്ചവടക്കാരനാണ്. ഒരുവര്‍ഷംമുമ്പാണ ്‌നാട്ടിലെത്തി തിരിച്ചുവന്നത്. ഭാര്യ ഹഫ്‌സത്ത്. നാലുമക്കള്‍. മയ്യിത്ത് മക്കയില്‍ ഖബറടക്കം നടത്തും.

Continue Reading

Trending