FOREIGN

ഓടിച്ച ​ട്രക്ക് നിയ​ന്ത്രണം വിട്ട് അപകടം: കൊണ്ടോട്ടി സ്വദേശി ഖത്തറിൽ മരിച്ചു

By webdesk13

May 26, 2023

ദോഹ: ഓടിച്ച ​ട്രക്ക് നിയ​ന്ത്രണംവിട്ടതിനെ തുടർന്നുണ്ടായ അപകടത്തിൽ മലപ്പുറം കൊണ്ടോട്ടി, പുളിക്കൽ സ്വദേശി ഖത്തറിൽ മരിച്ചു. പുളിക്കൽ കോന്തേടൻ അലി (50) ആണ് വ്യാഴാഴ്ച പുലർച്ചെ സൈലിയ അൽ മജ്ദ് റോഡിലെ അപകടത്തിൽ മരിച്ചത്. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു.

പരേതനായ കോന്തേടൻ ഹസൻ കുട്ടി പിതാവും ഖദീജ മാതാവുമാണ്. ഭാര്യമാർ: ആയിഷ, മൈമുന. മക്കൾ: ഹഫ്സത്ത്, ആഷിർ, ആരിഫ്, അഷ്ഫാക്, ലിയ ഫരീഹ, ഫാത്തിമ ഫർഹ, ഹഷ്മിൽ, ഹമദ്, ഹന്ന. സഹോദരങ്ങൾ: നാസർ, ഷരീഫ്, പരേതയായ ഫാത്തിമ, ആയിഷ, സാബിറ, ഹബീബ.

ഐ.സി.എഫ് ഉംസലാല്‍ സെക്ടര്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ദോഹ അബൂഹമൂറിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.