News
യുദ്ധം അവസാനിച്ചു, ഗസ്സയില്‍ വെടിനിര്‍ത്തല്‍ തുടരും; ഡോണള്‍ഡ് ട്രംപ്
യുദ്ധം അവസാനിച്ചു. അത് നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിലെ യുദ്ധം അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിച്ചു. അത് നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന് പോകുന്നതിന് മുമ്പായി എയര്‍ഫോഴ്‌സ് വണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപിന്റെ പരാമര്‍ശം.
തന്റെ ഈ മിഡില്‍ ഈസ്റ്റ് യാത്ര വളരെ പ്രധാനപ്പെട്ടതാണ്. ഈയൊരു നിമിഷത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ ഗസ്സയില്‍ തുടരുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
ഗവേഷക വിദ്യാര്‍ഥിക്ക് ജാതിവിവേചനം നേരിട്ട സംഭവം: വകുപ്പ് മേധാവിയുടെ അറസ്റ്റ് വിലക്കി
ഗവേഷക വിദ്യാര്‍ഥിക്ക് ജാതിവിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട പരാതിയില്‍ കേരള സര്‍വകലാശാല സംസ്‌കൃത വകുപ്പ് മേധാവി പ്രഫ. സി.എന്‍. വിജയകുമാരിയുടെ അറസ്റ്റ് ഹൈകോടതി വിലക്കി.
കൊച്ചി: ഗവേഷക വിദ്യാര്‍ഥിക്ക് ജാതിവിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട പരാതിയില്‍ കേരള സര്‍വകലാശാല സംസ്‌കൃത വകുപ്പ് മേധാവി പ്രഫ. സി.എന്‍. വിജയകുമാരിയുടെ അറസ്റ്റ് ഹൈകോടതി വിലക്കി. വിപിന്‍ വിജയനെന്ന ഗവേഷക വിദ്യാര്‍ഥിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും ജാമ്യമില്ലാത്ത കേസില്‍ കുടുക്കുകയായിരുന്നു ഉദ്ദേശ്യമെന്നും കാട്ടി വിജയകുമാരി സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഇടക്കാല ഉത്തരവ്.
സംസ്‌കൃതം അറിയാത്ത വിദ്യാര്‍ഥിക്ക് സംസ്‌കൃതത്തില്‍ പിഎച്ച്.ഡി നല്‍കരുതെന്നാവശ്യപ്പെട്ട് വിജയകുമാരി കത്ത് നല്‍കിയത് വിവേചനമാണെന്നും നിരന്തരം ജാതിപറഞ്ഞ് അവഹേളിച്ചിരുന്നെന്നും ആരോപിച്ച് എസ്.പിക്ക് വിപിന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പ്രബന്ധത്തിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടുകയും വി.സിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതിന്റെ വിരോധമാണ് തെറ്റായ പരാതിക്ക് അടിസ്ഥാനമെന്നാണ് ഹരജിയിലെ ആരോപണം. അറസ്റ്റ് വിലക്കിയ കോടതി പരാതിക്കാരനടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. തുടര്‍ന്ന് ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
kerala
ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
തെക്കന്‍ ജില്ലകളില്‍ ഉച്ചക്ക് ശേഷവും രാത്രിയും ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. തുലാവര്‍ഷം സജീവമായതോടെ മധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
india
സ്‌ഫോടന വാര്‍ത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണ്: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി. സ്‌ഫോടന വാര്‍ത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് രാഹുല്‍ ഗാന്ധി. ‘ഈ ദാരുണമായ അപകടത്തില്‍ നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണ്.
दिल्ली के लाल किला मेट्रो स्टेशन के पास हुए कार विस्फोट की ख़बर बेहद दर्दनाक और चिंताजनक है। इस दुखद हादसे में कई निर्दोष लोगों की मृत्यु का समाचार अत्यंत दुखद है।
इस दुख की घड़ी में अपने प्रियजनों को खोने वाले शोक संतप्त परिवारों के साथ खड़ा हूं और उनको अपनी गहरी संवेदनाएं…
— Rahul Gandhi (@RahulGandhi) November 10, 2025
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നു. എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ആശംസിക്കുന്നു.’ രാഹുല്‍ ഗാന്ധി എക്സില്‍ പങ്കുവെച്ചു.
दिल्ली में हुए धमाके में कई लोगों की मृत्यु एवं कई के घायल होने का समाचार अत्यंत दुखद है।
ईश्वर दिवंगत आत्माओं को शांति प्रदान करें। शोक-संतप्त परिवारों के प्रति मेरी गहरी संवेदनाएं। घायलों के शीघ्र स्वस्थ होने की कामना करती हूं।
— Priyanka Gandhi Vadra (@priyankagandhi) November 10, 2025
‘നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാര്‍ത്ത വളരെ ദുഃഖകരമാണ്. മരിച്ചവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരുന്നു. ദുഃഖിതരായ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.’ പ്രിയങ്ക ഗാന്ധി എക്സില്‍ പങ്കുവെച്ചു.
-
india2 days agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
kerala1 day agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
entertainment3 days agoകമല്‍ ഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്
-
News3 days agoഗസ്സ വംശഹത്യ; നെതന്യാഹുവിനെതിരെ തുര്‍ക്കിയില്‍ അറസ്റ്റ് വാറണ്ട്
-
india1 day agoഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതി; സംസ്കാര ചടങ്ങിനിടെ ശ്വസിച്ച് യുവാവ്
-
kerala3 days agoവടകരയില്‍ വന്‍ മയക്കുമരുന്ന് പിടികൂടി; 150 ഗ്രാം എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റില്‍
-
india2 days agoഹെല്‍മറ്റ് ധരിക്കാത്തതിന് സ്കൂട്ടര്‍ ഉടമയ്ക്ക് 20 ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി യുപി പൊലീസ്
-
News2 days agoകെട്ടിട അവിശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇസ്രാഈലി സൈനികന്റെ മൃതദേഹം കണ്ടെടുത്ത് ഹമാസ്

