News
അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിച്ച് വിമാനത്തിലേയ്ക്ക് കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്
‘ഹഹ…വൗ….’, ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്ത് മസ്‌ക്

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരെ തിരിച്ചയക്കുന്നുന്നതിനായി ചങ്ങലയില്‍ ബന്ധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് വൈറ്റ് ഹൗസ്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ‘ഹഹ…വൗ….’ എന്ന തലക്കെട്ടോടുകൂടി ഇലോണ്‍ മസ്‌കാണ് ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്. ആളുകളെ കയ്യിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ആളുകളെ കയ്യിലും കാലിലും വിലങ്ങും ചങ്ങലയും അണിയിച്ച് അമേരിക്കന്‍ യുദ്ധവിമാനങ്ങളില്‍ തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ വൈറ്റ് ഹൌസ് പങ്കുവെച്ചത്. മുന്നൂറിലധികം അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക് ട്രംപ് നാടുകടത്തി. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കാത്തവരാണ് ഇവരില്‍ അധികവും. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ ഉള്‍പ്പെടും.
ഒരു ഹോട്ടലില്‍ പാര്‍പ്പിച്ച ഇവരുടെ പാസ്പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു. സ്വന്തം രാജ്യങ്ങള്‍ സ്വീകരിക്കാത്തപക്ഷം ഇവരെ ഒരു താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം യുഎസ് സൈനിക വിമാനങ്ങള്‍ അനധികൃത കുടിയേറ്റക്കാരുമായി ഇന്ത്യയിലേക്ക് വരുന്നത് തുടരും. കുടിയേറിയവരെ സൈനിക വിമാനത്തില്‍ തിരിച്ചയയ്ക്കുന്നതിന് നല്‍കിയ അനുമതി ഇപ്പോള്‍ പുനപരിശോധിക്കില്ല.
News
‘ഗൈത്ത്, നീ എന്റെ ഹൃദയവും ആത്മാവുമാണ്, ഞാന്‍ മരിക്കുമ്പോള്‍ കരയാതെ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം’; ഗസ്സയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനെഴുതിയ കത്ത്
മറിയം തന്റെ ഏക മകന്‍ ഗൈത്തിന് എഴുതിയ കത്ത് മറിയത്തിന്റെ സഹപ്രവര്‍ത്തകര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.

തെക്കന്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലിന് നേരെ ഇസ്രാഈല്‍ ബോധപൂര്‍വം നടത്തിയ ആക്രമണത്തില്‍ ഫലസ്തീനിയന്‍ പത്രപ്രവര്‍ത്തകയായ മറിയം അബു ദഖയും നാല് സഹപ്രവര്‍ത്തകരും മറ്റ് 15 പേരും കൊല്ലപ്പെട്ടു. ഇന്‍ഡിപെന്‍ഡന്റ് അറേബ്യയും എപിയും ഉള്‍പ്പെടെ നിരവധി മാധ്യമങ്ങളില്‍ പത്രപ്രവര്‍ത്തകയായിരുന്നു മറിയം.
മറിയം തന്റെ ഏക മകന്‍ ഗൈത്തിന് എഴുതിയ കത്ത് മറിയത്തിന്റെ സഹപ്രവര്‍ത്തകര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.
”ഗൈത്ത്, നീ നിന്റെ അമ്മയുടെ ഹൃദയവും ആത്മാവുമാണ്. കരയാതെ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു, അങ്ങനെ ഞാന്‍ സമാധാനത്തോടെ വിശ്രമിക്കട്ടെ.
കഠിനാധ്വാനം ചെയ്തും, നിങ്ങളുടെ പഠനത്തില്‍ വിജയിച്ചും, കഴിവും പ്രഗത്ഭനുമായ ഒരു ചെറുപ്പക്കാരനായി അഭിമാനിക്കൂ. നിങ്ങള്‍ക്കായി ഒരു ഭാവി കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുക, മാന്യനായ ഒരു ബിസിനസുകാരനാകുക.
എന്റെ പ്രിയേ, എന്നെ ഒരിക്കലും മറക്കരുത്. ഞാന്‍ ചെയ്തതെല്ലാം നിങ്ങളെ സന്തോഷവാനും സുഖപ്രദവും സംതൃപ്തിയുമുള്ളവനായി കാണുവാനാണ്.
സമയം വരുമ്പോള്‍, നിങ്ങള്‍ വിവാഹം കഴിച്ച് ഒരു മകളുണ്ടാകുമ്പോള്‍, അവള്‍ക്ക് മറിയം എന്ന് പേരിടുക.
നീയാണ് എന്റെ സ്‌നേഹം, എന്റെ ശക്തി, എന്റെ അഭിമാനം, എന്റെ സന്തോഷം. എപ്പോഴും മാന്യതയോടെ സ്വയം വഹിക്കുക, നിങ്ങളുടെ പ്രവൃത്തികള്‍ എന്റെ ഓര്‍മ്മയെ ബഹുമാനിക്കട്ടെ.
ഏറ്റവും പ്രധാനമായി, ഗൈത്ത്: നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഒരിക്കലും അവഗണിക്കരുത്. നിങ്ങളുടെ പ്രാര്‍ത്ഥനകളാണ് നിങ്ങളുടെ ശക്തി.
എന്റെ എല്ലാ സ്‌നേഹത്തോടെയും,
നിന്റെ അമ്മ മറിയം.
മറിയം അബു ദഖയുടെ കത്ത് വായിച്ച് അള്‍ജീരിയയുടെ യുഎന്‍ അംബാസഡര്‍ അമര്‍ ബെന്‍ഡ്ജാമ കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഏതൊരു ഔദ്യോഗിക പ്രസ്താവനയേക്കാളും കൂടുതല്‍ സത്യവും കഠിനവുമാണ് അബു ദഖയുടെ കത്തിലെ വാക്കുകളെന്ന് അമര്‍ ബെന്‍ഡ്ജാമ പറഞ്ഞു.
ഗസ്സയിലെ വാര്‍ത്തകള്‍ നിശബ്ദമാക്കാനും നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയും ക്ഷാമവും മറച്ചുവെക്കാനും മാധ്യമപ്രവര്‍ത്തകരെയാണ് ഇസ്രാഈല്‍ ലക്ഷ്യമിടുന്നതെന്ന് അമര്‍ ബെന്‍ഡ്ജാമ ആരോപിച്ചു. 245 പത്രപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഓഗസ്റ്റ് അവസാനത്തില്‍ ഇസ്രാഈല്‍ സൈന്യം മനഃപൂര്‍വ്വം ആറ് പേരെ കൂടി കൊലപ്പെടുത്തി.
കഴിഞ്ഞ ദിവസം നസര്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നാല് മാധ്യമപ്രവര്‍ത്തകരടക്കം 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേണലിസ്റ്റായ ഹൊസ്സാം അല്‍ മസ്രി, അസോസിയേറ്റഡ് പ്രസിന്റേയും ദ ഇന്‍ഡിപ്പെന്‍ഡന്റ് അറബിക്കിന്റെയും പ്രതിനിധിയായ മറിയം അബു ദഖ, എന്‍ബിസി നെറ്റ് വര്‍ക്കിന്റെ ജേര്‍ണലിസ്റ്റ് മൊഅസ് അബു ദഹ എന്നിവരാണ് കൊല്ലപ്പെട്ടത്.
‘
kerala
നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ഇല്ല; ഹര്‍ജി കോടതി തള്ളി
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളി.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളി. അന്വേഷണ സംഘം ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് നല്‍കിയ ഹര്‍ജി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് തള്ളിയത്. കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നടക്കും.
നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് തുടക്കം മുതല്‍ അന്വേഷണ സംഘം നീങ്ങിയതെന്നും പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയതെന്നുമായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. അഭിഭാഷകനായ ജോണ്‍ എസ് റാഫ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്വേഷണ സംഘത്തിന്റെ വീഴ്ചകള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടുകയും ചെയ്തു. അന്വേഷണസംഘം തെളിവുകളെ നിരാകരിക്കുകയും പ്രതിക്ക് അനുകൂലമാക്കി തീര്‍ക്കുകയും ചെയ്തെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
പ്രതിയുടെ ഫോണ്‍ കൃത്യമായി പരിശോധിച്ചില്ലെന്നും പ്രശാന്തനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയും തമ്മിലുള്ള ബന്ധം പൊലീസ് അന്വേഷിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിപി ദിവ്യയാണ് കേസിലെ പ്രതിയെന്നും യാത്രയയപ്പ് യോഗത്തില്‍ വിളിക്കാതെ എത്തിയ ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ചതിനെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും കുടുംബം ആരോപിക്കുന്നു.
kerala
നടക്കാവ് യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം: പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍
കോഴിക്കോട് നടക്കാവ് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ പെണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് നടക്കാവ് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ പെണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് പെണ്‍ സുഹൃത്താണ് റഹീസിനെ വിളിച്ച് വരുത്തിയത്. റയീസിനെ തട്ടിക്കൊണ്ട് പോയ സംഘത്തിന് ഒപ്പം പെണ്‍സുഹൃത്തും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.
ഇന്ന് പുലര്‍ച്ചെ ഒന്നേ മുക്കാലോടെയാണ് നടക്കാവ് സ്റ്റേഷന്‍ പരിധിയിലുള്ള ജവഹര്‍ നഗറില്‍ നിന്ന് യുയാവിനെ തട്ടിക്കൊണ്ടുപോയത്. വയനാട് പടിഞ്ഞാറത്തറ സ്വദേശി റയീസിനെ സുഹൃത്തായ സിനാന്റെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോയത്. പെണ്‍സുഹൃത്ത് വിളിച്ചതിനെ തുടര്‍ന്നാണ് റയീസ് ഇന്നലെ പുലര്‍ച്ചയോടെ സംഭവ സ്ഥലത്ത് എത്തിയത്.
തട്ടിക്കൊണ്ടുപോയ യുവാവിനെ കക്കാടംപൊയിലെ രഹസ്യ കേന്ദ്രത്തില്‍ വച്ചാണ് പൊലീസ് കണ്ടെത്തിയത്. റഹീസിന്റെ സുഹൃത്തുക്കളുള്‍പ്പടെ എട്ട് പാരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
-
kerala1 day ago
ഷാഫി പറമ്പിലിനെതിരായ നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട്ട് ഒരു മന്ത്രിയും എം.എല്‍.എയും റോഡിലിറങ്ങില്ലെന്ന് ജില്ലാ ലീഗ്
-
News3 days ago
‘ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെ ഇസ്രാഈല്‍ കൊലപ്പെടുത്തിയതില്‍ റോയിട്ടേഴ്സും ഉത്തരവാദി’; കനേഡിയന്‍ ഫോട്ടോജേര്‍ണലിസ്റ്റ് രാജിവെച്ചു
-
kerala23 hours ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്ക്കായി തിരച്ചില്‍ തുടരുന്നു; രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും മഴ; വിവിധ ജില്ലകളില്‍ ജാഗ്രത മുന്നറിയിപ്പ്
-
kerala3 days ago
ക്ലിനിക് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള് പിടിയില്‍
-
kerala1 day ago
ജനാധിപത്യത്തിലേക്ക് തേര് തെളിച്ച വില്ലുവണ്ടി
-
kerala3 days ago
പാലിയേക്കരയില്‍ ടോള്‍ പിരിവിന് തിരിച്ചടി; ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി
-
india2 days ago
‘നിങ്ങളുടെ ഉപരിപ്ലവമായ വിദേശനയ ഇടപെടലുകള്‍ – പുഞ്ചിരി, ആലിംഗനം, സെല്‍ഫികള്‍ – ഞങ്ങളുടെ താല്‍പ്പര്യങ്ങളെ വ്രണപ്പെടുത്തി’: ട്രംപ് തീരുവകളില്‍ മോദിയെ വിമര്‍ശിച്ച് ഖാര്‍ഗെ