india
‘പിഎം നരേന്ദ്ര മോദി’ ഫ്ലോപ്പായതുകൊണ്ട് ലോകം മോദിയെ അറിഞ്ഞില്ല; എക്സില്‍ കൂട്ടച്ചിരി
1982ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ‘ഗാന്ധി’ എന്ന സിനിമ പുറത്തിറങ്ങുന്നത് വരെ മഹാത്മാ ഗാന്ധിയെ ലോകത്തിന് അറിയില്ലായിരുന്നു എന്ന മോദിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് വിമര്‍ശനമുയര്‍ന്നത്.

ഗാന്ധി പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി സോഷ്യല്‍ മീഡിയ. ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമ ഫ്‌ലോപ്പായതുകൊണ്ട് ലോകം യഥാര്‍ത്ഥ മോദിയെ തിരിച്ചറിഞ്ഞില്ലെന്നാണ് വിമര്‍ശനം. 1982ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ‘ഗാന്ധി’ എന്ന സിനിമ പുറത്തിറങ്ങുന്നത് വരെ മഹാത്മാ ഗാന്ധിയെ ലോകത്തിന് അറിയില്ലായിരുന്നു എന്ന മോദിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് വിമര്‍ശനമുയര്‍ന്നത്.
പിഎം നരേന്ദ്ര മോദി ചര്‍ച്ച ചെയ്യപ്പെടാതെ പോയതിനാലും സിനിമയിലെ ഉള്ളടക്കങ്ങള്‍ ആളുകളിലേക്ക് വ്യാപകമായി എത്താതിരുന്നതിനാലും റിയല്‍ മോദിയെ ലോകം അറിയാതെ പോയി. ഒരുപക്ഷെ സിനിമ വിജയിച്ചിരുന്നെങ്കില്‍, വളച്ചൊടിച്ച് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ വിഷയങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നേനെയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇസ്രാഈലിന് സമാനമായ രാഷ്ട്രീയ അജണ്ടയാണ് പരാജയപ്പെട്ട പിഎം നരേന്ദ്ര മോദിയിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിച്ചതെന്ന് ഫാക്ട് ചെക്കറായ മുഹമ്മദ് സുബൈര്‍ എക്‌സില്‍ കുറിച്ചു.
This is Israel level Propaganda.
Flop Movie name : "PM Narendra Modi" by Vivek Oberoi.pic.twitter.com/8qUF63GNiK— Mohammed Zubair (@zoo_bear) November 28, 2023
‘ഇന്ത്യക്കാര്‍ പോലും മോദിയെ പ്രധാനമന്ത്രിയായി അംഗീകരിക്കുന്നില്ല. മോദിയുടെ ജീവചരിത്രം പറഞ്ഞ സിനിമ ബോക്സ് ഓഫീസില്‍ ഒരു ദുരന്തവും. ആളുകള്‍ക്ക് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ ഒരു സിനിമ എടുത്തിരുന്നെങ്കില്‍ പ്രധാനമന്ത്രി പദവിയില്‍ മോദി തുടരണമോയെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിച്ചേനെ,’ എന്നായിരുന്നു ഗോട്ടെ ഗോപാലകൃഷണ യാദവ് എന്ന പ്രൊഫൈലില്‍ നിന്നുവന്ന പ്രതികരണം.
‘മഹാത്മാഗാന്ധി ആരാണെന്ന് സിനിമ കാണാതെ തന്നെ ലോകത്തിന് അറിയാം. മഹാത്മാഗാന്ധിയെക്കുറിച്ച് വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിക്ക് എന്തറിയാം. മഹാത്മാഗാന്ധി ലോകത്തിന് പ്രചോദനമാണ്,’ എന്നിങ്ങനെയാണ് മറ്റൊരു പ്രതികരണം. മോദി ജനിക്കുന്നതിന് അതായത് 1950ന് മുമ്പേ ലോകത്തിന് ഗാന്ധിയെ കുറിച്ചറിയാമെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ പിഎം നരേന്ദ്ര മോദി റിലീസ് ചെയ്തതുകൊണ്ടും ഹെലികോപ്റ്ററില്‍ ലോകം ചുറ്റിയതുകൊണ്ടും മോദിയെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ ലോകമറിഞ്ഞുവെന്നും സോഷ്യല്‍ മീഡിയ പരിഹസിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ പപ്പു നരേന്ദ്ര മോദിയെണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
അനിരുദ്ധ് ചൗളയും വിവേക് ഒബ്‌റോയിയും ചേര്‍ന്ന് തിരക്കഥയെഴുതി ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത് 2019ല്‍ ഹിന്ദി ഭാഷയില്‍ റിലീസ് ചെയ്ത സിനിമയാണ് പിഎം നരേന്ദ്ര മോദി. ലെജന്‍ഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുരേഷ് ഒബ്‌റോയ്, സന്ദീപ് സിങ്, ആനന്ദ് പണ്ഡിറ്റ്, ആചാര്യ മനീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
2019 മെയ് 24ന് ഇന്ത്യയിലെ തിയേറ്ററുകളില്‍ റീലിസ് ചെയ്ത ഈ സിനിമയില്‍ മോദിയായി അഭിനയിച്ചത് വിവേക് ഒബ്‌റോയിയാണ്. എന്നാല്‍ സിനിമ പ്രേക്ഷകരില്‍ നിന്ന് കനത്ത വിമര്‍ശനം ഏറ്റുവാങ്ങി. ഒബ്‌റോയിയുടെ അഭിനയത്തിനെതിരെയും നിരൂപകര്‍ രംഗത്തെത്തിയിരുന്നു.
വാര്‍ത്താ ചാനലായ എ.ബി.പിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗാന്ധിയെ കുറിച്ചുള്ള മോദിയുടെ പരമാര്‍ശം. മഹാത്മാഗാന്ധി ഇന്ത്യയിലെ ഒരു പ്രമുഖ വ്യക്തിയായിരുന്നെങ്കിലും ലോകം അദ്ദേഹത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് മോദി അഭിമുഖത്തില്‍ അവകാശപ്പെട്ടത്. കഴിഞ്ഞ 75 വര്‍ഷത്തിനിടെ ഗാന്ധിക്ക് ആഗോളതലത്തില്‍ അംഗീകാരം നല്‍കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമല്ലേയെന്നും മോദി ചോദിച്ചിരുന്നു.
india
ബീഹാർ വോട്ടർപട്ടിക പുതുക്കൽ; സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത് മുസ്‌ലിം ലീഗ്
അഡ്വ. ഹാരിസ് ബീരാൻ എംപിയാണ് ഹരജി ഫയൽ ചെയ്തത്

ന്യൂഡൽഹി: ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി നിർവധിപേർ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പുറത്തായ സാഹചര്യത്തിൽ വോട്ടേഴ്സ് റോളുകളുടെ പ്രത്യേക പരിശോധനക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ 2025 ജൂൺ 24-ന് പുറപ്പെടുവിച്ച സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ് ഐ ആർ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സുപ്രീം കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു. മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്നും വോട്ടർമാരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ബിഹാറിലെ 18-ാമത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ, തിരഞ്ഞെടുപ്പ് കമ്മീഷൻ പെട്ടെന്ന് പ്രത്യേക തീവ്ര പരിശോധന പ്രഖ്യാപിച്ചത് അനുചിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹരജി ഫയൽ ചെയ്തിരിക്കുന്നത്.
india
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
ദുബ്റി, ഗോൽപറ ജില്ലകളിലെ കുടിയിറക്കപ്പെട്ട ഇടങ്ങളാണ് സംഘം സന്ദർശിച്ചത്

ഗുവാഹത്തി: ആസാമിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളെ മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദർശിച്ചു. ദേശീയ സെക്രട്ടറി സികെ സുബൈർ, അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി തൗസീഫ ഹുസൈൻ എംഎസ്എഫ് ദേശീയ സെക്രട്ടറി ദഹറുദ്ദീൻ ഖാൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ദുബ്റി, ഗോൽപറ ജില്ലകളിലെ കുടിയിറക്കപ്പെട്ട ഇടങ്ങളാണ് സംഘം സന്ദർശിച്ചത്. സർക്കാർ ഭൂമി കയ്യേറ്റം പറഞ്ഞ് 4000 കുടുംബങ്ങളെയാണ് ബിജെപിയുടെ ഹേമന്ത് വിശ്വസർമ സർക്കാർ പുറത്താക്കിയിരിക്കുന്നത്. പകരം സർക്കാർ കൊടുക്കുമെന്ന് പറഞ്ഞ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയിട്ടില്ല. വംശീയമായ തുടച്ചുനീക്കലിന്റെ സ്വഭാവം ഈ നടപടിക്കുണ്ടെന്ന് ലീഗ് സംഘം ആരോപിച്ചു.
സ്വാതന്ത്ര്യത്തിനു മുന്നേ ആസാമിൽ വന്നു താമസിച്ചവരെയാണ് വിദേശ മുദ്രകുത്തി തുടച്ചുനീക്കാൻ സർക്കാർ പദ്ധതിയിടുന്നത്. കോർപ്പറേറ്റ് ഭീമന്മാർക്ക് ഭൂമി പതിച്ചു നൽകാനുള്ള അജണ്ടയും ഇതിൻറെ പിന്നിൽ ഉണ്ടെന്ന് പ്രതിനിധി സംഘം പറഞ്ഞു. ലീഗ് പ്രതിനിധി സംഘത്തെ ഉന്നത പോലീസ് സംഘം പലയിടങ്ങളിൽ ഡിഎസ്പി അംബരീഷ് ശർമ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.
വിവിധ ക്യാമ്പുകളിലേക്ക് പുറപ്പെടാൻ സമ്മതിച്ചില്ല. ഇതൊരു സാമുദായിക പ്രശ്നമല്ല പാർപ്പിടസംബന്ധമായ രേഖകളുടെ സാധാരണ വിഷയമാണെന്നാണ് അധികൃതരുടെ പക്ഷം. എങ്കിൽ പിന്നെ ഒരു പ്രത്യേക സമുദായത്തെ മാത്രം എന്തിന് ലക്ഷ്യം വെക്കുന്നു എന്നാണ് ലീഗ് പ്രതിനിധി സംഘം അധികൃതരോട് ചോദിച്ചത്.
അതിനിടെ ഈ വിഷയത്തിൽ നിയമ പോരാട്ടം നടത്താൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തീരുമാനിച്ചു. അനധികൃതമായ കുടിയേറ്റത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡൽഹിയിൽ ഇടി മുഹമ്മദ് ബഷീർ എംപിയുടെ വസതിയിൽ ഇത് സംബന്ധമായ ആലോചന നടത്തി നിയമപോരാട്ടത്തിലേക്ക് പാർട്ടി കടക്കും.
india
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
നിരവധി തൊഴില്‍ വാഗ്ദാനം സൃഷ്ട്ടിക്കുമെന്നും ഒബിസി വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ഇത്തരം നുണകള്‍ പറയുന്നത് മാത്രമാണ് നരേന്ദ്ര മോദി ആകെ ചെയ്തത് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലിയെന്നും നുണ പറയുന്ന ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തിന് നന്മ ചെയ്യാന്‍ കഴിയില്ലെന്നും വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
‘ആര്‍എസ്എസും ബിജെപിയും വിഷത്തിന് സമമാണ്. വിഷം രുചിച്ചാല്‍ നിങ്ങള്‍ ഇല്ലാതെയാകും. ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് ജനങ്ങളെ ഭിന്നിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. നമ്മള്‍ ഒറ്റക്കെട്ടായി പോരാടണം’- ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ ഭാഗീദാരി ന്യായ് മഹാസമ്മേളനത്തിന്റെ വേദിയിലായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.
നിരവധി തൊഴില്‍ വാഗ്ദാനം സൃഷ്ട്ടിക്കുമെന്നും ഒബിസി വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ഇത്തരം നുണകള്‍ പറയുന്നത് മാത്രമാണ് നരേന്ദ്ര മോദി ആകെ ചെയ്തത് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
News3 days ago
ഗസ്സയില്‍ കഴിഞ്ഞ ദിവസം പട്ടിണിമൂലം 15 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
india3 days ago
അഞ്ച് വര്‍ഷത്തിനു ശേഷം ചൈനീസ് പൗരന്മാര്ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്