എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ബാര്‍സിലോനയെയും, വിജയ രാത്രിയുടെ അവതാരമായി പിറന്ന മാജിക്കല്‍ മെസിയേയും ഓര്‍ത്ത് ആഘോഷത്തിലാണ് ഫുട്‌ബോള്‍ ലോകം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇരട്ടഗോളുകളുമായി (39, 90) അവതരിച്ച മല്‍സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ബാര്‍സയുടെ ജയം. മത്സരം സമനിലയിലേക്ക് എന്ന് തോന്നിയ അവസാന നിമിഷത്തിലായിരുന്നു മെസ്സി തന്റെ 500ാം ഗോളുമായി അവതരിച്ചത്.


ബാഴ്‌സയുടെ വിജയത്തിന്റെ മുഴുവന്‍ അവകാശവും ഏറ്റെടുക്കാന്‍ ഉതകുന്ന പ്രകടനം പുറത്തെടുത്ത മെസിയെ തന്നെയാണ് ലോക മാധ്യമങ്ങളും ആഘോഷിക്കുന്നത്. ഇന്ന് ഇറങ്ങിയ പ്രമുഖ സ്‌പോട്‌സ് മാധ്യമങ്ങളെല്ലാം മെസിയുടെ വിജയാഘോഷമാണ് കവര്‍ചിത്രമാക്കിയിരിക്കുന്നത്.