52ാം പിറന്നാള്‍ ആഘോഷിക്കുന്ന രാഹുല്‍ ഗാന്ധി തന്റെ ജന്മദിനത്തില്‍ ആഘോഷങ്ങള്‍ നടത്തരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.അഗ്‌നിപഥിനെതിരെ രാജ്യത്ത് യുവാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധത്തിള്ളത് ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ പാടില്ലെന്ന് രാഹുല്‍ നിര്‍ദ്ദേശിച്ചത്.

രാജ്യത്തെ യുവാക്കള്‍ ദുഃഖത്തിലാണ്.. അവര്‍ തെരുവുകളില്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണെന്നും അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പം പ്രവര്‍ത്തകര്‍ നില്‍ക്കണമെന്നുമാണ് രാഹുലിന്റെ നിര്‍ദ്ദേശത്തില്‍ ഉള്ളത്.

പ്രധാനമന്ത്രി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് പോലെ ഈ പദ്ധതിയും പിന്‍വലിക്കേണ്ടി വരുമെന്ന് കഴിഞ്ഞദിവസം രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. അഗ്‌നിപഥ് പദ്ധതിക്ക് നേരെ രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.