എടപ്പാളിലെ തിയറ്റര്‍ പീഡനക്കേസില്‍ എസ്.ഐക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്. ചങ്ങരക്കുളം എസ്.ഐ കെ.ജി ബേബിക്കെതിരെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. എസ്.ഐയെ നേരത്തെ തന്നെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡു ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണം നടത്താതിരുന്ന പൊലീസ് നടപടിയില്‍ ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.