നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ മലയാള സിനിമകളും മാറ്റിവച്ചു. സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ കളക്ഷന്‍ കുറവാണെന്നും ഈ തരത്തില്‍ മുന്നോട്ടുപോവുക ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടിയാണ് റിലീസുകള്‍ മാറ്റിവച്ചത്. കളക്ഷന്‍ കുറവായതിനാല്‍ സംസ്ഥാനത്തെ 60 ശതമാനം തീയറ്ററുകളും അടച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിനിമാ റിലീസുകള്‍ മാറ്റിവച്ചത്.